Posts

ക്രിസ്തുമസ് കേക്കിന്റെ കഥ

Image
ക്രിസ്തുമസ് കേക്കിന്റെ കഥ L ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയത് നമ്മുടെ കൊച്ചുകേരളത്തിലാണ്. Pp Paരുചിയുടെ ആസ്ഥാനമായ തലശേരിയിലാണ് ആദ്യമായി ക്രിസ്മസ് കേക്ക് എത്തുന്നത് അതും 1883 ൽ. ആ കേക്ക് ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവരികയായിരുന്നു. അഞ്ചരക്കണ്ടിയിൽ കറുവ തോട്ടം ഉണ്ടായിരുന്ന മർഡോക്ക് ബ്രൗൺ എന്ന സായിപ്പ് ആണ് കേരളത്തിൽ ആദ്യമായി കേക്ക് കൊണ്ടുവരുന്നത് അത് വരെ ഇവിടെ ഉള്ള ആളുകൾക്ക് കേക്കിനെ കുറിച്ച് അറിയില്ലയിരുന്നു. കേക്ക് ഇവിടെ ഉള്ള പലർക്കും സായിപ്പ് കൊടുത്തു. ഇത് പോലെ ഒരെണ്ണം ഉണ്ടാക്കിക്കുടെ? എന്ന് ബ്രൗൺ സായിപ്പ് അന്ന് തലശ്ശേരിയിൽ ബേക്കറി നടത്തി കൊണ്ടിരുന്ന ബാപ്പുവിനോട്‌ ചോദിച്ചു. ഇദ്ദേഹം ആയിരുന്നു 1880 യിൽ കേരളത്തിലെ ആദ്യത്തെ ബേക്കറി തലശ്ശേരിയിൽ സ്ഥാപിച്ചത്. കേക്ക് ഉണ്ടാക്കേണ്ട വിധം ബ്രൗൺ സായിപ്പ് പറഞ്ഞു കൊടുത്തു,  അങ്ങനെ 1884 യിൽ കേരളത്തിലെ ആദ്യത്തെ "കേക്ക് " ബ്രൗൺ സായിപ്പിന് വേണ്ടി ബാപ്പു തലശ്ശേരിയിൽ ഉണ്ടാക്കി.  മൂന്ന് " C " കളുടെ നാട് എന്ന് ആണ് തലശ്ശേരി അറിയപ്പെടുന്നത്, അതിൽ ഒരു " C " വന്നത് കേരളത്തിൽ ആദ്യ...

അലങ്കാര മണികളുടെ പിറകിലെ കൗതുകം

Image
കാറ്റിലാടുന്ന അലങ്കാര മണികൾ വീടിന്റെ മുൻപിലായും അകത്തുമൊക്കെയായി കാറ്റത്ത് കിലുങ്ങുന്ന കാറ്റാടിമണികൾ അലങ്കാര മണിക്കൾ കാഴ്ചയ്ക്ക് കൗതുകമുണർത്തുന്നവയാണ്.  ഈ കാറ്റാടിമണികൾക്ക് വീട്ടിൽ ക്രിയാത്മകമായ ഊർജം അഥവാ പോസിറ്റീവ് എനർജി പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്. ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ് ഈ കാറ്റാടിമണികള്‍. ജനലിലൂടെ കാറ്റ് എപ്പോഴും പ്രവേശിക്കുന്ന സ്ഥലത്ത് ഇത് തൂക്കുക വഴി മണി എല്ലാ സമയത്തും മുഴങ്ങിക്കൊണ്ടിരിക്കും. ഈ മണിയുടെ ശബ്ദം വീട്ടില്‍ എല്ലായിടത്തും കേള്‍ക്കണം എന്നാണ് പറയപ്പെടുന്നത്. അതിനായി വീടിനു മധ്യഭാഗത്തായിട്ടുവേണം ഇത് തൂക്കിയിടാന്‍. ഇതുവഴി വീട്ടിലെ എല്ലായിടത്തും പോസറ്റീവ് തരംഗങ്ങള്‍ എത്തും. കാറ്റാടിമണിയുടെ ശബ്ദം നിഷേധ ഊര്‍ജ്ജത്തെ ഇല്ലാതാക്കി പോസറ്റീവ് ഊര്‍ജ്ജത്തെ വീട്ടിൽ നിറയ്ക്കുന്നു. ഹൈന്ദവ വിശ്വാസമനുസവുമായി കാറ്റാടിമണികളുടെ പ്രവർത്തനത്തിന് ഏറെ സാമ്യമുണ്ട്. കാരണം, ക്ഷേത്രങ്ങളിലും പൂജാമുറികളിലും മണികള്‍ മുഴക്കുന്നതിന് പിന്നിലും ഈയൊരുകാരണം കൂടിയുണ്ട്. ക്ഷേത്രത്തിൽ മണികൾ മുഴങ്ങുമ്പോഴുണ്ടാകുന്ന അതെ പോസിറ്...

ശാലോം മലനിരകളിലെ കുത്തുകല്ലുകൾ

Image
നീലക്കുഞ്ഞി മല നിരകളിലെ കുത്തു കല്ലുകൾ ശാന്തൻപാറയിലെ ശാലോം കുന്ന് മലനിരകളിലെ നീലക്കുറിഞ്ഞി പൂക്കൾ കാണാനെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്  ശിലായുഗ കാലത്തിന്റെ അവശേഷിപ്പായ  കുത്തുകല്ലാണ് ആ അത്ഭുത കാഴ്ച്ച 3000  വർഷങ്ങൾക്ക് മുൻപ് ശിലായുഗ മനുഷ്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണ് ഈ കുത്തുകല്ലുകൾ . ശിലായുഗകാലത്തെ ചരിത്ര അവശേഷിപ്പുകളാൽ സമ്പന്നമാണ് ഇടുക്കിയുടെ മലനിരകൾ ചരിത്ര ഗവേഷകർക്ക് ശിലായുഗകാലത്തെ നിർമ്മിതികളെ കുറിച്ച് അറിവ് പകർന്നു നൽകുന്നതിൽ ഇടുക്കി വളരെ മുൻപിലാണ് എന്നാൽ ഈ ചരിത്ര അവശേഷിപ്പുകൾ ഒന്നും സംരക്ഷിക്കപെടുന്നില്ല അത്തരത്തിൽ സംരക്ഷണമില്ലാതെ ആരെയും അത്ഭുതപ്പെടുത്തുന്ന കുത്തുകല്ലാണ് ശാന്തൻപാറ  മലമുകളിൽ ഉള്ളത്  കിഴക്കാതിമലനിരയുടെയും ശാലോം കുന്ന്  മലനിരയുടെയും മധ്യത്തിലായിട്ടുള്ള പുൽമേട്ടിലാണ് ഈ കുത്തു കല്ല് സ്ഥാപിച്ചിരിക്കുന്നത് ആദ്യമമനുഷ്യർ വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നതാണ് ഈത്തരത്തിലുള്ള കല്ലുകൾ എന്നാണ് ചരിത്രം പറയുന്നത് ഉദയാസ്തമയങ്ങൾക്ക് ഒപ്പം കുത്തുകല്ലിന്റെ  മാറി മറയുന്ന നിഴലുകളെ അടിസ്ഥാനമാക്കിയാണ് ...

ജോൺ പെന്നിക്വിക്ക് വാർത്തകളിൽ ഇടം പിടിക്കുന്നു.

Image
ജോൺ പെന്നിക്വിക്ക് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.  പെന്നിക്വിക്കിനെ അറിയില്ലേ? ഇദ്ദേഹമാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. പെന്നിക്വിക്കിന് പ്രതിമ നിർമ്മിച്ച് ആദരവ് പ്രകടിപ്പിച്ചവരാണ് മുല്ലപ്പെരിയാർ വെള്ളത്തിൻ്റെ ഗുണഭോക്താക്കൾ. ഇപ്പോഴത്തെ വിവാദം പെന്നിക്വിക്ക് താമസിച്ച മധുരയിലെ വീടിനെ ചൊല്ലിയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായിരുന്ന എം.കരുണാനിധിയുടെ സ്മരണക്കായി 70 കോടി രൂപ ചെലവിൽ അന്തർദേശിയ നിലവാരമുള്ള ഗ്രന്ഥശാല മധുരയിൽ നിർമ്മിക്കുന്നതിനായി തെരഞ്ഞെടുത്തത് പെന്നിക്വിക്ക് താമസിച്ചിരുന്ന വീടാണ്. രണ്ട് ഏക്കറിലാണ് വീട്. ഈ വീട് പൊളിച്ച് മാറ്റുന്നതിനെ എതിർത്ത് ഒരു വിഭാഗം രംഗത്ത് വന്നതാണ് വിവാദത്തിന് കാരണം.ഈ വീട് പെന്നി ക്വിക് സ്മാരകമാക്കണമെന്നാണു് ആവശ്യം. നേരത്തെ കൊഡൈക്കനാലിൽ പെന്നിക്വിക്ക് അടക്കമുള്ള ബ്രിട്ടിഷുകാർക്ക് വീടുണ്ടായിരുന്നു. ഇതേസമയം, 1911 ൽ പെന്നിക്വിക്ക് മരിച്ചതിന് ശേഷമാണ് കെട്ടിടം നിർമ്മിച്ചതെന്ന് മധുര കളക്ടറുടെ അറിയിപ്പിൽ പറയുന്നു. 1912ൽ ഭൂമി പൂജ നടത്തി 1913 ലാണ് കെട്ടിട ന...

കണ്ടൽ കാടുകളുടെ സംരക്ഷകൻ

Image
  ആശ്രമം കണ്ടൽ കാടുകളുടെ സംരക്ഷകൻ  സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി കൊല്ലത്തെ ആശ്രമം കണ്ടൽ കാടുകളെ പ്രഖ്യാപിച്ചിട്ട് ഇന്ന് 3 വർഷം പിന്നിടുന്നു ഇതി നു പിന്നിൽ ഒരു മനുഷ്യന്റെ നിരന്തര പരിശ്രമത്തിന്റെയും നിയമപോരാട്ടങ്ങളുടെയും ചരിത്രമുണ്ട്. ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരുമുയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് പോരാട്ടം നടത്തി ഇന്ന് കാണുന്ന ഹരിതാഭമായി മാറ്റിയതിനു പിന്നിലെ ശക്തമായ കൈകൾ പ്രൊഫ. എൻ.രവി യുടെ യാണ് . തികഞ്ഞ ഒരു സസ്യ സ്നേഹി മാതൃക അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫ.എൻ. രവി , കൊല്ലം ശ്രീനാരായണ കോളേജിലെ ബോട്ടണിവിഭാഗം തലവനായിരുന്നു . 1985-ലാണ് ആശ്രാമത്തെ കണ്ടൽക്കാടുകൾ വെട്ടിമാറ്റി അഡ്വഞ്ചർ പാർക്ക് നിർമിക്കാനുള്ള പദ്ധതി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുന്നോട്ട് വന്നപ്പോൾ മുതൽ ഇതിനെതിരേ പല രീതിയിലുളള സമര മുറകളും പ്രവർത്തനങ്ങളുമായി ഇദ്ദേഹം രംഗത്തെത്തി . എന്നാൽ അദ്ദേഹത്തിന്റെ ആവശ്യത്തെ തള്ളി പദ്ധതി മുന്നോട്ടുപോയി. പിന്നീട് തീരത്തെ കണ്ടൽകൂടി വെട്ടി റോഡ് നിർമിക്കാൻ ശ്രമിച്ചതോടെ അദ്ധ്യാപകനും വിദ്യാർഥികളും അതിനെതിരേ സമരം തുടങ്ങി. നിർമാണസാമഗ്രികളുമായി വന്ന ലോറിക...

കർക്കിടക മാസാരംഭം പൊട്ടി പുറത്ത് ശീവോതി അകത്ത് - കേരള സംസ്കാരം

Image
പൊട്ടി പുറത്ത് ശീവോതി അകത്ത് ... കേരള സംസ്കാരം ഇടശ്ശേരിയുടെ ഒരു കവിതയുടെ തലക്കെട്ട് ഇതാണ്. കേരളീയ സാംസ്കാരിക പൈതൃകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വാചകമാണിത്. അശ്രീകരമായ ഭഗവതിയെ പുറത്താക്കി ഐശ്വര്യത്തിന്‍റെ ദേവതയായ ശ്രീഭഗവതിയെ വീട്ടില്‍ പ്രതിഷ്ഠിക്കുക എന്ന ചടങ്ങാണ് ‘പൊട്ടി പുറത്ത് ശീവോതി അകത്ത്‘ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് സംക്രമിക്കുന്ന കര്‍ക്കിടക സംക്രാന്തിയിലാണ് ഈ പഴയ ആചാരം. ‘മിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നു‘ എന്നൊരു പഴമൊഴിയുണ്ട്. വരാനിരിക്കുന്ന ഒരു നല്ല കാലത്തിന്‍റെ തുടക്കം എന്ന നിലയിലാണ് പഞ്ഞമാസം എന്ന് ദുഷ്പേര്‍ കേട്ട കര്‍ക്കിടകത്തെ ആളുകള്‍ കാണുന്നത്. ഈ മാസം കടന്നുകിട്ടാനായി മനസ്സില്‍ നിന്ന് തിന്മകളേയും വ്യസനങ്ങളേയും മാറ്റി നിര്‍ത്തി നന്മയേയും സന്തോഷത്തേയും കുടിയിരുത്തണം. ഇതിനായി കര്‍ക്കിടക സംക്രമ നാളില്‍ (ചിലയിടങ്ങളില്‍ കര്‍ക്കിടകം ഒന്നാം തീയതി) നടക്കുന്ന ചടങ്ങാണ് പൊട്ടി പുറത്ത് ശീവോതി അകത്ത്. പൊട്ടി എന്നാല്‍ ചേട്ടാ ഭഗവതി. ശീവോതി എന്നാല്‍ സാക്ഷാല്‍ ശ്രീഭഗവതി. കേരളത്തിലെ ചില ഭ...

സിക വൈറസ്Zika virus

Image
പേടി വേണ്ട: വേണം ജാഗ്രത സിക വൈറസ് സംസ്ഥാനത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ട . ഭൂരിപക്ഷം ആളുകളിലും ആശുപത്രിവാസം പോലും വേണ്ടാത്ത മരണ സാധ്യത വളരെ കുറഞ്ഞ രോഗമാണിത്. രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി , ഈഡിസ് ആൽബോ പിക്റ്റസ് കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കി ആരോഗ്യ ജാഗ്രത പാലിച്ചാൽ സികയെ പേടിക്കേണ്ടതില്ല. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഈ ഡിസ് കൊതുക് മുട്ടയിടുക. കുപ്പി ഉപയോഗ ശൂന്യമായ പാത്രം , ടയർ ഉൾപ്പെടെ വെള്ളം കെട്ടി നിൽക്കാനുള്ള എല്ലാ സാഹചര്യവും ഇല്ലാതാക്കണം, ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിന് പുറക്കിലുള്ള ട്രെ, റബ്ബർ തോട്ടത്തിലെ ചിരട്ട , എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ആഴ്ചയിലൊരിക്കൽ ' ഡ്രൈ ഡേ , ആചരിക്കണം കറുപ്പ് നിറവും ആറ് കാലിലും മുതുകിലും വെളുത്ത വരകളുള്ള കൊതുകുകൾ അതിരാവിലെയും വൈകുന്നേരവുമാണ് ഇറങ്ങുക ലേപനം, കൊതുകുതിരി ,കൈ നീളമുള്ള വസ്ത്രം എന്നിവ ഉപയോഗിച്ചു കൊതുകിൽ നിന്ന് രക്ഷനേടാം. ലക്ഷണങ്ങൾ വൈറസ് ശരീരത്തിലെത്തി 3 - 14 ദിവസത്തിനകം നേരിയ പനി, തലവേദന , ശരീരത്തിൽ ചുവന്ന പാട്, ചെങ്കണ്ണ്, സന്ധികളിലും പേശികളിലും വേദന തുടങ്ങി...