Posts

Showing posts with the label ശിലകൾ വിജ്ഞാന ലോകം. idukki tourist places.Stone carvings in the Shantanpara hills . ശാലോം മലനിരകൾ

ശാലോം മലനിരകളിലെ കുത്തുകല്ലുകൾ

Image
നീലക്കുഞ്ഞി മല നിരകളിലെ കുത്തു കല്ലുകൾ ശാന്തൻപാറയിലെ ശാലോം കുന്ന് മലനിരകളിലെ നീലക്കുറിഞ്ഞി പൂക്കൾ കാണാനെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്  ശിലായുഗ കാലത്തിന്റെ അവശേഷിപ്പായ  കുത്തുകല്ലാണ് ആ അത്ഭുത കാഴ്ച്ച 3000  വർഷങ്ങൾക്ക് മുൻപ് ശിലായുഗ മനുഷ്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണ് ഈ കുത്തുകല്ലുകൾ . ശിലായുഗകാലത്തെ ചരിത്ര അവശേഷിപ്പുകളാൽ സമ്പന്നമാണ് ഇടുക്കിയുടെ മലനിരകൾ ചരിത്ര ഗവേഷകർക്ക് ശിലായുഗകാലത്തെ നിർമ്മിതികളെ കുറിച്ച് അറിവ് പകർന്നു നൽകുന്നതിൽ ഇടുക്കി വളരെ മുൻപിലാണ് എന്നാൽ ഈ ചരിത്ര അവശേഷിപ്പുകൾ ഒന്നും സംരക്ഷിക്കപെടുന്നില്ല അത്തരത്തിൽ സംരക്ഷണമില്ലാതെ ആരെയും അത്ഭുതപ്പെടുത്തുന്ന കുത്തുകല്ലാണ് ശാന്തൻപാറ  മലമുകളിൽ ഉള്ളത്  കിഴക്കാതിമലനിരയുടെയും ശാലോം കുന്ന്  മലനിരയുടെയും മധ്യത്തിലായിട്ടുള്ള പുൽമേട്ടിലാണ് ഈ കുത്തു കല്ല് സ്ഥാപിച്ചിരിക്കുന്നത് ആദ്യമമനുഷ്യർ വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നതാണ് ഈത്തരത്തിലുള്ള കല്ലുകൾ എന്നാണ് ചരിത്രം പറയുന്നത് ഉദയാസ്തമയങ്ങൾക്ക് ഒപ്പം കുത്തുകല്ലിന്റെ  മാറി മറയുന്ന നിഴലുകളെ അടിസ്ഥാനമാക്കിയാണ് ...