മഹാനവമി ആശംസകൾ
ഒരിക്കൽ, ഒരു രാജാവ് വളരെ മനോഹരമായ ഒരു കൊട്ടാരം പണിതു.. കൊട്ടാരത്തിന്റെ പ്രധാന കവാടത്തിൽ ഒരു "ഗണിതശാസ്ത്ര സൂത്രം" എഴുതി വച്ചിട്ടുണ്ടെന്നും, ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നവർക്കുമുന്നിൽ ആ "വാതിൽ തുറക്കും" എന്നും, നിശ്ചിത സമയത്തിനുള്ളിൽ ആ ഉത്തരം കണ്ടെത്തുന്ന ആളെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കും എന്നും രാജാവ് പറഞ്ഞു.. ആ രാജ്യത്തുനിന്നുള്ള നിരവധി വലിയ ഗണിതശാസ്ത്രജ്ഞർ വന്ന് ആ സൂത്രങ്ങൾ മനസ്സിലാക്കാൻ കഴിയാതെ തിരികെ പോയി.. ആർക്കും ഒന്നും മനസ്സിലായില്ല. അവസാന ദിവസം അന്യദേശത്തുനിന്നും മൂന്ന് പേർ വന്നു.. അതിൽ രണ്ടുപേർ, "ഈ ഫോർമുല ഞങ്ങൾ പരിഹരിക്കുമെന്ന്" പറഞ്ഞു. അവർ രണ്ടുപേരും ഗണിതശാസ്ത്ര സൂത്രവാക്യങ്ങളിൽ പ്രഗത്ഭരായിരുന്നു.. അവർ പുരാതന ഗ്രന്ഥങ്ങൾ കരുതിയിരുന്നു.. എന്നാൽ, ഒരാൾ മറ്റുള്ളവരില്നിന്നും വ്യത്യസ്തനായി കാണപ്പെട്ടു.. അയ്യാൾ ഒന്നും കൊണ്ടുവന്നില്ല. പ്രഗത്ഭരായവർക്ക് അവസരം നൽകാനായി അയ്യാൾ ആദ്യം മാറിനിന്നു. എന്നാൽ, മറ്റ് രണ്ടുപേരും ആഴത്തിലുള്ള സൂത്രവാക്യങ്ങൾ പരിഹരിക്കാൻ തുടങ്ങിയെങ്കിലും വാതിൽ തുറക്കാനായില്ല.. ഒടുവിൽ തോൽവി സമ്മതിച്ചു. അവസാനം മുന്നാമനെ...