കരനെല്ല് കൃഷിക്ക് പുത്തൻ ഉണർവ്വ് നൽകി ഒരു കർഷക news work Janmabhoomi
അന്യംനിന്നു പോകുന്ന കരനെല്ല് കൃഷിയെ തിരികെ കൊണ്ടുവന്നു മാതൃകയായി ഒരു കർഷക കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന ഇടവിള കൃഷിയായിരുന്നു ഇത് തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും ഇടവിളയായും നടത്തിവരുന്നിരുന്ന ഈ കൃഷിക്ക് കേരളത്തിൽ ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമാകുകയായിരുന്നു. എന്നാൽ കരനെല്ല് കൃഷിയെ വീണ്ടും ഉയർത്തി ക്കൊണ്ട് വരുവാനുള്ള ശ്രമത്തിലാണ് മുരിക്കാശ്ശേരി സ്വദേശിനി മിലാനി സാബു എന്ന കർഷക . കഴിഞ്ഞ നാലു വർഷത്തിലെറെയായി സ്വന്തം ഭൂമിയിൽ കരനെല്ല് കൃഷി ചെയ്യത് ജനശ്രദ്ധ നേടുന്നു ഇവർ . ഇടുക്കിയിലെ ഈ കാലാവസ്ഥയിലും സമൃദ്ധമായ വിളവാണ് കരനെല്ല് കൃഷിയിൽ നേടിയെടുത്തത്. തണലിൽ വളരുന്നതും മഴയെ ആശ്രയിച്ചും ,വരൾച്ചയെ ചെറുക്കാൻ കഴിവുള്ളതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുത്. ഒന്നര ഏക്കർ ഭൂമിയിൽ പൂർണ്ണമായും, ജൈവക്യഷിയാണ് അവലംബിച്ചിരിക്കുന്നത്. വെള്ളപ്പെരുവാഴാ , ഐ. ആർ. എട്ട്. ,മകര ചെമ്പാവ്, എന്നി നാടൻ വിത്തിനങ്ങളാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. അമിതമാ...