കരനെല്ല് കൃഷിക്ക് പുത്തൻ ഉണർവ്വ് നൽകി ഒരു കർഷക news work Janmabhoomi

അന്യംനിന്നു പോകുന്ന കരനെല്ല് കൃഷിയെ തിരികെ കൊണ്ടുവന്നു മാതൃകയായി ഒരു കർഷക
കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന ഇടവിള കൃഷിയായിരുന്നു ഇത് തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും ഇടവിളയായും നടത്തിവരുന്നിരുന്ന ഈ കൃഷിക്ക് കേരളത്തിൽ ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമാകുകയായിരുന്നു. എന്നാൽ കരനെല്ല് കൃഷിയെ വീണ്ടും ഉയർത്തി ക്കൊണ്ട് വരുവാനുള്ള ശ്രമത്തിലാണ് മുരിക്കാശ്ശേരി സ്വദേശിനി മിലാനി സാബു എന്ന കർഷക . കഴിഞ്ഞ നാലു വർഷത്തിലെറെയായി സ്വന്തം ഭൂമിയിൽ കരനെല്ല് കൃഷി ചെയ്യത് ജനശ്രദ്ധ നേടുന്നു ഇവർ . ഇടുക്കിയിലെ ഈ കാലാവസ്ഥയിലും സമൃദ്ധമായ വിളവാണ് കരനെല്ല് കൃഷിയിൽ നേടിയെടുത്തത്. തണലിൽ വളരുന്നതും മഴയെ ആശ്രയിച്ചും ,വരൾച്ചയെ ചെറുക്കാൻ കഴിവുള്ളതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നുത്. ഒന്നര ഏക്കർ ഭൂമിയിൽ പൂർണ്ണമായും, ജൈവക്യഷിയാണ് അവലംബിച്ചിരിക്കുന്നത്. വെള്ളപ്പെരുവാഴാ , ഐ. ആർ. എട്ട്. ,മകര ചെമ്പാവ്, എന്നി നാടൻ വിത്തിനങ്ങളാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. അമിതമായ അദ്ധ്വാനവും പരിചരണങ്ങളും ആവശ്യമില്ലാത്തതിനാൽ കർഷക്കാർക്ക് മെച്ചമായ ഒരു കൃഷിയാണിത്.മഴയെ ആശ്രയിച്ചാണ് കരകൃഷി എങ്കിലും കതിരിടുന്ന സമയത്തും വിത്തിട്ടുന്ന സമയത്തും നനവ് ഉണ്ടായിരിക്കണം എന്നത് കൂടുതൽ അഭികാമ്യം ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിൽ മണ്ണിൽ ഇർപ്പം നിലനിൽക്കവിധത്തിൽ നനയ്ക്കുന്നത് വിളവ് കൂട്ടാൻ സഹായിക്കും എന്ന് ഇവർ പറയുന്നു. മകര മാസത്തിലെ മേടം പത്തിനാണ് ഇവിടെ കൃഷി ഇറക്കുന്നത് ,3 മുതൽ 6 മാസo വരെ കാലയളവിൽ വിളവ് എടുക്കാവുന്ന വിത്തിനങ്ങൾ ആണ് ഇവിടെ കൃഷി ചെയ്യുന്നത് . എന്നിരുന്നാലും കൃഷി നേരിടുന്ന വെല്ലുവിളികൾ ഏറെയാണ് കളയും , കീടങ്ങളുടെ ആക്രമണവും വന്യമ്യഗങ്ങളുടെ ശല്യവും ഈ കൃഷിയെ കൂടുതൽ ദുഷ്കരമാക്കുന്നു. ഇവയെ തുരത്താൻ ജൈവ മാർഗ്ഗങ്ങളാണ് കൂടുതൽ ആശ്രയിക്കുന്നത്. വിളവെടുപ്പിനു ശേഷം നിലം പൂർണമായും കരിയിച്ച് ഇടവിള കൃഷികൾ നടത്തി അടുത്ത വിള ഇറക്കലിനു നിലം ഒരുക്കുന്നു കഴിഞ്ഞ 4 വർഷത്തിലെറെയായി മികവുറ്റ വിളവാണ് ഈ കൃഷിയിലൂടെ ലഭിക്കുന്നത് എന്നു മിലാനി അവകാശപ്പെടുന്നു. പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും കുടുംബത്തിന്റെയും പൂർണ്ണമായ സഹകരണമാണ് നെല്ല് കൃഷിയുടെ വിജയത്തിനു പിന്നിൽ എന്നും മിലാനി പറയുന്നു. ഈ കൃഷി കൂടുതൽ വ്യാപകമാക്കുന്നതിന് കർഷകർക്ക് ആവശ്യമായ വിത്തിനങ്ങൾ ഇവർ ഇവിടെ നൽകപ്പെടുന്നുമുണ്ട്.


മീനു ജോബി 

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ