കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

കഥകളി മുദ്രകൾ
      കേരള ത്തിന്റെ തനതു കലാരൂപമാണ് കഥകളി ദൃശ്യചാരുതയെറുന്ന ഈ നൃത്ത രൂപത്തിന്റെ പ്രധാന സവിശേഷതയാണ് മുദ്രകൾ .   ആശയം പങ്കുന്നതിനു മുദ്രകൾ അതിപ്രധാനമായി മാറാറുണ്ട്. സംഗീതത്തിനു പുറമേ വാദ്യമേളത്തിനും മുദ്രകൾക്കും കഥകളിയിൽ പ്രധാന്യമർഹിക്കുന്നുണ്ട്. കഥയ്ക്കനുസരിച്ച് ചുവടുകൾ കൃത്യമായി ചിട്ടപ്പെടുത്തി മുഖാവയവങ്ങൾ ഉപയോഗിച്ചു മുദ്രകൾ കൊണ്ടും ആശയം അവതരിപ്പിക്കുന്നു.
        ആംഗീകാഭിനയം കൈമുദ്ര കൊണ്ടാണ് നിർവ്വഹിക്കുന്നത്. ഭരതന്റെ നാട്യശാസ്ത്ര പ്രകാരമുള്ള മുദ്രകളാണ് കഥകളിയിൽ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഹസ്തലക്ഷണ ദീപിക എന്ന ഗ്രന്ഥത്തിലെ നിർവചനമാണ് ആട്ടക്കാർ അംഗീകരിച്ചിട്ടുള്ളത്. മുദ്ര കാണിക്കുന്നതിനനുസരിച്ച് മുഖാവയവങ്ങളും ചലിപ്പിക്കും. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, എന്നീ നാലു വാദ്യങ്ങളാണ് കഥകളിക്ക് വേണ്ടത്. ഇതിൽ ചേങ്ങില പ്രധാന പാട്ടുകാരനും ഇലത്താളം ഏറ്റുപാട്ടുകാരനും പ്രയോഗിക്കുന്നു വേഷങ്ങൾ സാത്വികം, രാജസം, തമസം, എന്നീ മൂന്നു ഗുണങ്ങളെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്നു. സാത്വിക വകുപ്പിൽ പച്ചയും, മിനുക്കും പെടും. രാജസ വകുപ്പിൽ കത്തി, ചുവന്നതാടി, എന്നിവ ഉൾപ്പെടും. വെള്ളത്താടിയും സാത്വിക വകുപ്പിൽപ്പെടും. തമസവകുപ്പിൽ കരിവേക്ഷം കാട്ടാളൻ, ശൂർപ്പണഖ, മുതലായവ ഉൾപ്പെടും. ശ്ലോകം കവിവാക്യവും പദം കഥാപാത്രവാക്യവുമെന്നാണ് സാമാന്യരൂപം. ഈ വ്യവസ്ഥയനുസരിച്ചാണ് കഥകളി സാഹിത്യം നിബന്ധിച്ചിട്ടുള്ളത്. നളചരിതം പോലെ ചില കാവ്യങ്ങളിൽ കഥാപാത്ര വാകയും ശ്ലോകത്തിൽ രചിച്ചിട്ടുണ്ട്. നടൻ രംഗത്തു വരുന്നതിനുമുമ്പ് ശ്ലോകം ചൊല്ലുന്നു. , ചൊല്ലീത്തീർന്നാലുടൻ തിരശ്ശീല പിടിക്കും നടൻ രംഗത്തു വന്ന് തിരശ്ശീല നീക്കി ആടിത്തുടങ്ങും ഭാഗവതർ പദം ചൊല്ലുമ്പോൾ മുദ്രകൈ കൊണ്ട് അർത്ഥം വ്യാഖ്യാനിച്ച് ആടുന്നതാണ് ചൊല്ലിയാട്ടം. അതിനു മുമ്പും പിമ്പും നടൻ മനോധർമ്മം പോലെ ആടുന്നതാണ് ഇളകിയാട്ടം അഥവാ തന്റെടാട്ടം രംഗത്താടുന്നു . കഥകളിയുമായി ബന്ധപ്പെട്ട ചില ആശയങ്ങളും ഛായാശ്ലോകങ്ങളും നടൻ മനസ്സിൽ കണ്ടിരിക്കും അതു സന്ദർഭാനുസരണമായി ഫലിപ്പിക്കുന്നു. ഒരു നടന്റെ കലാവിരുത് പ്രയോഗിക്കുന്ന സന്ദർഭമിതാണ്.
              കഥകളി പദങ്ങളുടെ രംഗഭാഷയാണ് മുദ്രകൾ ഹസ്തലക്ഷണദീപികയിലെ മുദ്രകളാണ് കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാന മുദ്രകളായി കണക്കാക്കപ്പെടുന്നു വത്യസ്ത ശാസ്ത്ര വിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലു, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം , ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങു പരിചയത്താൻ നടൻ കാണിക്കുന്നത് സന്ദർഭാനുസരണം മനസ്സിലാക്കുന്നതാണ് നല്ലത്. മിക്ക കലാകാരന്മാർ പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്.
              സാധാര ണീകാരൻ സിന്ധാന്ത പ്രകാരം ആശയം നൃത്തത്തിൽ സംവേദനം ചെയ്യപ്പെടുന്നത് മുദ്രകളിലൂടെയാണ് കഥകളിയിൽ ഉപയോഗിക്കുന്ന 24 മുദ്രകൾ ചുവടെ ചേർക്കുന്നു.

1 പതാകം
        കൈപ്പത്തി നിവർത്തിപ്പിടിച്ച് മോതിരവിരൽ അകത്തോട്ട് പകുതി മടക്കിയാൽ പതാകം.
2 മുദ്രാഖ്യം
       ചൂണ്ടുവിരലും തള്ളവിരലും മദ്ധ്യത്തിലെ ദ്വാരം വൃത്താകൃതിയിൽ വരത്തക്കവണ്ണം ചേർത്തു പിടിയ്ക്കുകയും ബാക്കി മൂന്നു വിരലുകൾ നിവർത്തിയിടിക്കുകയും ചെയ്താൽ മുദ്രാഖ്യമുദ
3 കടകം
      മുദ്രായ മുദ്രയോടൊപ്പം തന്നെ നടുവിരലിന്റെ അറ്റം പെരുവിരലിന്റെ ചുവട്ടിൽ പിടിച്ചാൽ അത് കടകമുദ്ര
4 മുഷ്ടി
       പൂണ്ടുവിരലിന്റെ ഒരരികിൽ തള്ളവിരൽ തൊടുകയും മറ്റ് വിരലുകളെല്ലാം മടക്കുകയും ചെയ്താൽ മുഷ്ടി .
5 കർത്തരീമുഖം
      ചെറുവിരൽ പൊക്കിയും പിന്നത്തെ മൂന്നു വിരലുകൾ പകുതി മടക്കിയും തള്ളവിരലിന്റെ തലയെ ചൂണ്ടുവിരലിന്റെ നടുഭാഗത്ത് തൊടീക്കുകയും ചെയ്താൽ കർത്തരീമുഖം .
6 ശുകതുണ്ഡം
           ചൂണ്ടുവിരലിനെ പുരികം പോലെ വളയ്ക്കുകയും നാടുവിരൽ മടക്കി അതിമ്മേൽ പെരുവിരൽ വയ്ക്കുകയും മറ്റുള്ള വിരലുകൾ പൊങ്ങിച്ചു മടക്കുകയും ചെയ്താൽ ശുകതുണ്ഡം.
7 കപിത്ഥം
        നടുവിരൽ മടക്കിയും അതിന്മേൽ പെരുവിരൽ തൊടീപ്പിച്ച് ചെറുവിരൽ നല്ലവണ്ണം മടക്കുകയും ചെയ്താൽ കവിത്ഥമുദ്ര
8 ഹംസപക്ഷം
        വിരലുകളെല്ലാം ഉള്ള പ്രകാരം തന്നെ നിവർത്തി വെക്കുകയും തള്ളവിരൽ മറ്റു വിരലുകളോടു ചേർക്കാതെ അ റ്റിപ്പിടിക്കുകയും ചെയ്താൽ ഹംസപക്ഷം.
9 ശിഖരം
        കചിത്ഥ മുദ്രയെ വിടാതെ നടുവിരലിനെ മുന്നോട്ടും ചൂണ്ടുവിരലിനെ പുറകോട്ടും തള്ളി നിർത്തിയാൽ ശിഖരം.
10 ഹംസാസ്യം
        ചൂണ്ടുവിരലും നടുവിലും തള്ളവിരലും അറ്റത്ത് തൊടുവിപ്പിച്ച് മറ്റുള്ള വിരലുകൾ പൊക്കി വയ്ക്കുകയും ചെയ്താൽ അത് ഹംസാസ്യം 
11 അഞ്ജലി
       വിരലുകളെല്ലാം തമ്മിൽ തമ്മിൽ തൊടാതെ കൈപ്പത്തിയുടെ മദ്ധ്യഭാഗം അല്പം മടക്കി കൂമ്പിക്കുകയും ചെയ്താൽ അഞ്ജലി .
12 അർദ്ധചന്ദ്രം
         തള്ളവിരലും ചൂണ്ടുവിരലും ഒഴികെ ബാക്കിയുള്ള വിരലുകൾ മടക്കി വെച്ചാൽ അർദ്ധചന്ദ്രം
13 മുകുളം
        അഞ്ചു വിരലുകളുടേയും അറ്റങ്ങൾ നല്ലവണ്ണം ചേർത്ത് പിടിച്ചാൽ അത് മുകുളം .

14 ഭ്രമര
       ചൂണ്ടുവിരൽ   മാത്രം  മടക്കി ബാക്കി  വിരലുകൾ  വിടർത്തി പിടിച്ചാൽ ഭ്രമരം
15 സൂചികാമുഖം
      ചൂണ്ടുവിരൽ മാത്രം നിവർത്തിപ്പിടിച്ച് ബാക്കി വിരലുകൾ മടക്കി തള്ളവിരൽ മറ്റുള്ള വിരലുകളോട് ചേർത്ത് പിടിക്കുകയും ചെയ്താൽ സൂചികാമുഖം.
16 മുകുരം
        നടുവിരലും മോതിരവിരലും തള്ളവിരലും മടക്കി അറ്റം തൊടുവിച്ച് ബാക്കി വിരലുകൾ നിവർത്തിപിടിച്ചാൽ മുകുരം.
17 പല്ലവം
         തള്ളവിരൽ മോതിരവിരലിന്റെ ചുവട്ടിൽ പിടിച്ച് മറ്റ് വിരലുകൾ നിവർത്തിപ്പിടിച്ചാൽ അത് പല്ലവം .

18 ത്രിപതാകം
       തള്ളവിരൽ കുറച്ചൊന്ന് മടക്കി ചൂണ്ടുവിരലിന്റെ ചുവട്ടിൽ ചേർത്തുപിടിച്ച് മറ്റു വിരലുകൾ നിവർത്തിപ്പിടിച്ചാൽ ത്രിപതാകം.
19 ഊർണ്ണനാദം
      അഞ്ചു വിരലുകളും എട്ടു കാലിയുടെ കാലുകൾ പോലെ വളച്ചാൽ ഊർണ്ണനാദം
20 മൃഗശീർഷം
       ന്യുവിരലും മോതിര വിരലും മടക്കി അവടെ ഉള്ളിൽ മദ്ധ്യരേഖയോട് തള്ളവിരലിന്റെ അറ്റം തൊടുവിച്ചാൽ മൃഗശീർഷം.
21 വർദ്ധമാനകം
       .ചൂണ്ടുവിരൽ തള്ളവിരലിന്റെ നടുവിലെ രേഖയിൽ ചേർത്ത് മറ്റുള്ള വിരലുകൾ ക്രമേണ ഭംഗിയിൽ വളച്ചാൽ വർദ്ധമാനക മുദ്ര
22 അരാളം
       ചൂണ്ടുവിരലിന്റെ മദ്ധ്യരേഖയിൽ തള്ളവിരൽ തൊടുവിച്ച് മറ്റുള്ള വിരലുകൾ ഭംഗിയായി മടക്കിയാൽ അരാളം
23 സർപ്പശിരസ്സ്
      തള്ളവിരലടക്കം എല്ലാ വിരലുകളും ചേർത്ത് പിടിച്ച് കൈപ്പത്തിയുടെ മധ്യഭാഗം കുറച്ചൊന്ന് മടക്കിപ്പിടിച്ചാൽ സർപ് ശിരസ്സ്
24 കടാകാമുഖം
       നടുവിരലിന്റെയും മോതിര വിരലിന്റെയും മധ്യത്തിൽ തള്ളവിരൽ പ്രവേശിപ്പിച്ച് മറ്റുള്ള വിരലുകൾ എല്ലാം കൂടി മടക്കിയാൽ കടാ കാമുഖമുദ്ര. 
             എന്നിങ്ങനെയുള്ള 24 മുദ്രകളാണ് കഥകളിയിൽ രസം ആശയവും പ്രധാനം ചെയ്യുന്നതിൽ പങ്കുവഹിക്കുന്ന ഘടകം.

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ