കർക്കിടക മാസാരംഭം പൊട്ടി പുറത്ത് ശീവോതി അകത്ത് - കേരള സംസ്കാരം
പൊട്ടി പുറത്ത് ശീവോതി അകത്ത് ... കേരള സംസ്കാരം ഇടശ്ശേരിയുടെ ഒരു കവിതയുടെ തലക്കെട്ട് ഇതാണ്. കേരളീയ സാംസ്കാരിക പൈതൃകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വാചകമാണിത്. അശ്രീകരമായ ഭഗവതിയെ പുറത്താക്കി ഐശ്വര്യത്തിന്‍റെ ദേവതയായ ശ്രീഭഗവതിയെ വീട്ടില്‍ പ്രതിഷ്ഠിക്കുക എന്ന ചടങ്ങാണ് ‘പൊട്ടി പുറത്ത് ശീവോതി അകത്ത്‘ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകത്തിലേക്ക് സംക്രമിക്കുന്ന കര്‍ക്കിടക സംക്രാന്തിയിലാണ് ഈ പഴയ ആചാരം. ‘മിഥുനം കഴിഞ്ഞാല്‍ വ്യസനം തീര്‍ന്നു‘ എന്നൊരു പഴമൊഴിയുണ്ട്. വരാനിരിക്കുന്ന ഒരു നല്ല കാലത്തിന്‍റെ തുടക്കം എന്ന നിലയിലാണ് പഞ്ഞമാസം എന്ന് ദുഷ്പേര്‍ കേട്ട കര്‍ക്കിടകത്തെ ആളുകള്‍ കാണുന്നത്. ഈ മാസം കടന്നുകിട്ടാനായി മനസ്സില്‍ നിന്ന് തിന്മകളേയും വ്യസനങ്ങളേയും മാറ്റി നിര്‍ത്തി നന്മയേയും സന്തോഷത്തേയും കുടിയിരുത്തണം. ഇതിനായി കര്‍ക്കിടക സംക്രമ നാളില്‍ (ചിലയിടങ്ങളില്‍ കര്‍ക്കിടകം ഒന്നാം തീയതി) നടക്കുന്ന ചടങ്ങാണ് പൊട്ടി പുറത്ത് ശീവോതി അകത്ത്. പൊട്ടി എന്നാല്‍ ചേട്ടാ ഭഗവതി. ശീവോതി എന്നാല്‍ സാക്ഷാല്‍ ശ്രീഭഗവതി. കേരളത്തിലെ ചില ഭ...