ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗങ്ങൾ ഇടുക്കി ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം
ഇടുക്കിയിലെ ആദിവാസി വിഭാഗങ്ങൾ 1972 ജനുവരി 26-ാം തിയതി ഇടുക്കിജില്ല നിലവിൽ വന്നു. മുമ്പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പൻചോല, പീരുമേട്, താലുക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലുക്കും ദേവികുളം താലൂക്കും ചേർന്ന് ഇടുക്കി ജില്ല രൂപം കൊണ്ടും. 'മലയിടുക്ക്' എന്നാർത്ഥമുള്ള 'ഇടുക്ക്' എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലയ്ക്ക് വന്നത് ജില്ലയുടെ മുൻ ചരിത്രങ്ങൾ വ്യക്തമല്ല പുരാതന കാലഘട്ടത്തെപ്പറ്റിയുള്ള വേണ്ടത്രെ തെളിവുകൾ ലഭ്യമായിട്ടില്ല. മലനിരകളിൽ കാണപ്പെടുന്ന വൃത്താകൃതിയിലുള്ള നിലവറകൾ(പാണ്ടുകുഴികൾ) ശവക്കല്ലറകൾ ,സ്തഭങ്ങൾ, കല്ലുകൊണ്ടുള്ള കുഴിമാടങ്ങൾ മുതലായവ മെഗാലിത്തിക് കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നു. ഈ ജില്ലക്ക് പുരാതനകാലത്തുo വിദേശ അധിനിവേശക്കാ...