Posts

Showing posts from July, 2026

പിള്ളേരോണം

Image
ചിങ്ങമാസത്തിലെ തിരുവോണം ഓരോ മലയാളിക്കും ഓണത്തിന്റെ ഗൃഹാതുരതകള്‍ സമ്മാനിക്കുന്നതാണ്. ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. ഓണത്തിന് 27 ദിവസം മുന്നേ വരുന്ന കര്‍ക്കടകത്തിലെ തിരുവോണം. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ട ഒന്നാണ് കര്‍ക്കടക മാസത്തിലെ തിരുവോണവും. ഇത് പിള്ളേരോണം ആയിട്ടാണ് ആഘോഷിക്കുന്നത്. പേരുപോലെ തന്നെ കുട്ടികളുടെ ഓണമാണിത് .      സാധാരണ ഓണം എന്ന പോലെ തന്നെ കോടിയുടുത്ത് സദ്യയൊരുക്കി തന്നെയാണ് പിള്ളേരോണവും ആഘോഷിക്കുന്നത്.പണ്ടുകാലങ്ങളില്‍ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ഈ ദിനം മുതല്‍ ആരംഭിക്കുമായിരുന്നത്രേ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കില്‍ കര്‍ക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്. കര്‍ക്കടക വറുതിയിലെ ഓണം കര്‍ക്കടക മാസത്തിലെ വറുതിയിലും ഓണം എന്നത് എല്ലാവര്‍ക്കും പ്രിയപ്പെട്ടത് തന്നെയാണ്. അതിന്റെ ഉദാഹരണമാണ് കര്‍ക്കടക മാസത്തില്‍ ആഘോഷിക്കുന്ന പിള്ളേരോണം എന്നത്. എന്നാല്‍ ഇന്ന് തിരുവോണം എന്നത് പോലും നമ്മുടെ കുട്ടികള്‍ക്ക് അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിള്ളേരോണത്...