ഇലിപ്പ 101- മനുഷ്യന്റെ പേരിൽ ഒരു മരം
മനുഷ്യന്റെ പേരിൽ ഒരു മരം ഇലിപ്പ 101 കൊല്ലം: സസ്യലോകത്ത് പുതുതായി കണ്ടെത്തിയ ഇലിപ്പ ഇനത്തിലെ പുതിയ മരത്തിന് നട്ടുവളർത്തിയ ആളുടെ പേര് നൽകി. തൊടിയൂർ മാരാരിക്കുളം മുഴങ്ങൂർ സ്വദേശി ബാലകൃഷണപ്പിള ളയുടെ പേരിലാണ് ഇലിപ്പ ഇനി അറിയപ്പെടാൻ പോകുന്നത് ശാസ്ത്രീയ നാമമായി മധുക്ക ബാലകൃഷ്ണാനി എന്നാണ് നൽകിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ വർഷം ഇലിപ്പ യുടെ മറ്റൊരു ഇനത്തെ 100 മത്തെ ഇനത്തെ കണ്ടെത്തിയിരുന്നു. തൊടിയൂർ കല്ലേലിഭാഗം മുഴങ്ങോടി മഠത്തിനാൽ തെ ക്കതിൽ പഞ്ചായത്തിലെ 16-ാo വാർഡിലെ വിമുക്തഭടനായ ബി. പ്രസന്നകുമാറിന്റെ ഉടമസ്ഥയിലുള്ള ഭൂമിലാണ് 101 മത്തെ ഇലിപ്പ വൃക്ഷം നിൽക്കുന്നത് പ്രസന്ന കുമാറിന്റെ അച്ഛനാണ് ഈ വൃക്ഷം നട്ടത് 80 വർഷത്തെ പഴക്കം ഇതിനുണ്ട്. ബന്ധുവും അധ്യാപകനുമായ ശ്രീജിയാണ് ഈ മരത്തെ കുറച്ചുളള അറിവ് തിരുവനന്തപുരം പാലോട്ട് ബോട്ടാണികൽ ഗാർഡിലെ ഗവേഷകരെ അറിയിക്കുന്നത് തുടർന്ന് ഗവേഷകരായ ഡോ. ഇ. എസ്.സന്തോഷ് കുമാർ ഡോ.ഷൈലജ കുമാരി മുഹമ്മദ് ഷരീഫ് എന്നിവർ മരത്തെക്കുറിച്ച് പഠിച്ച് ഗവേഷണം നടത്തി ഗവേഷണ ഫലം ന്യൂസിലൻഡിലെ അന്തരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ഫൈറ്റോ ടാക്സി യിൽ പ്രസിദ്ധീകരി...