ജോൺ പെന്നിക്വിക്ക് വാർത്തകളിൽ ഇടം പിടിക്കുന്നു.
ജോൺ പെന്നിക്വിക്ക് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. പെന്നിക്വിക്കിനെ അറിയില്ലേ? ഇദ്ദേഹമാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. പെന്നിക്വിക്കിന് പ്രതിമ നിർമ്മിച്ച് ആദരവ് പ്രകടിപ്പിച്ചവരാണ് മുല്ലപ്പെരിയാർ വെള്ളത്തിൻ്റെ ഗുണഭോക്താക്കൾ. ഇപ്പോഴത്തെ വിവാദം പെന്നിക്വിക്ക് താമസിച്ച മധുരയിലെ വീടിനെ ചൊല്ലിയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായിരുന്ന എം.കരുണാനിധിയുടെ സ്മരണക്കായി 70 കോടി രൂപ ചെലവിൽ അന്തർദേശിയ നിലവാരമുള്ള ഗ്രന്ഥശാല മധുരയിൽ നിർമ്മിക്കുന്നതിനായി തെരഞ്ഞെടുത്തത് പെന്നിക്വിക്ക് താമസിച്ചിരുന്ന വീടാണ്. രണ്ട് ഏക്കറിലാണ് വീട്. ഈ വീട് പൊളിച്ച് മാറ്റുന്നതിനെ എതിർത്ത് ഒരു വിഭാഗം രംഗത്ത് വന്നതാണ് വിവാദത്തിന് കാരണം.ഈ വീട് പെന്നി ക്വിക് സ്മാരകമാക്കണമെന്നാണു് ആവശ്യം. നേരത്തെ കൊഡൈക്കനാലിൽ പെന്നിക്വിക്ക് അടക്കമുള്ള ബ്രിട്ടിഷുകാർക്ക് വീടുണ്ടായിരുന്നു. ഇതേസമയം, 1911 ൽ പെന്നിക്വിക്ക് മരിച്ചതിന് ശേഷമാണ് കെട്ടിടം നിർമ്മിച്ചതെന്ന് മധുര കളക്ടറുടെ അറിയിപ്പിൽ പറയുന്നു. 1912ൽ ഭൂമി പൂജ നടത്തി 1913 ലാണ് കെട്ടിട ന...