ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗങ്ങൾ ഇടുക്കി ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം
ഇടുക്കിയിലെ ആദിവാസി വിഭാഗങ്ങൾ
ഉടുമ്പൻചോല, പീരുമേട്, താലുക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലുക്കും ദേവികുളം താലൂക്കും ചേർന്ന് ഇടുക്കി ജില്ല രൂപം കൊണ്ടും. 'മലയിടുക്ക്' എന്നാർത്ഥമുള്ള 'ഇടുക്ക്' എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലയ്ക്ക് വന്നത് ജില്ലയുടെ മുൻ ചരിത്രങ്ങൾ വ്യക്തമല്ല പുരാതന കാലഘട്ടത്തെപ്പറ്റിയുള്ള വേണ്ടത്രെ തെളിവുകൾ ലഭ്യമായിട്ടില്ല. മലനിരകളിൽ കാണപ്പെടുന്ന വൃത്താകൃതിയിലുള്ള നിലവറകൾ(പാണ്ടുകുഴികൾ) ശവക്കല്ലറകൾ ,സ്തഭങ്ങൾ, കല്ലുകൊണ്ടുള്ള കുഴിമാടങ്ങൾ മുതലായവ മെഗാലിത്തിക് കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നു.
ഈ ജില്ലക്ക് പുരാതനകാലത്തുo വിദേശ അധിനിവേശക്കാലത്തും സുഗന്ധവ്യഞ്ജനങ്ങളുടെ കച്ചവടത്തിൽ ഉണ്ടായിരുന്ന പ്രാധാന്യം വളരെ വലുതായിരുന്നു. കുരുമുളക് ഏലം, തേയില, മുതലായ കച്ചവടത്തിൽ കേരളത്തിലെ മറ്റെലാ ജില്ലകളെക്കാളും മുൻ പിലായിരുന്നു ഇടുക്കി .
ഇടുക്കിയിലെ ആദിവാസി വിഭാഗങ്ങൾ
നാഗരിക സംസ്കാരത്തിന്റെ കടന്നു കയറ്റം ഏറെക്കുറെ പൂർണ്ണമായിയെന്നു പ്രതീതി ജനിപ്പിക്കുന്ന ഭൗതിക ജീവിത സാഹചര്യങ്ങളാണ് ഇടുക്കി ആദിവാസി മേഖലകളിൽ ബാഹ്യമായി ഇന്ന് കാണുന്നത് എന്നാൽ ഗോത്ര ജീവിതത്തിന്റെ ഉള്ളറകളിലേയ്ക് ഇറങ്ങിച്ചെന്നാൽ ഈ പ്രത്യേകത കാണാം.
പശ്ചിമഘട്ടവും പൂർവ്വഘട്ടവുമാണ് ഭക്ഷിണ മേഖലയിലെ പ്രധാന ആദിവാസി അധിവാസകേന്ദ്രങ്ങൾ കേരളം ഈ മേഖലയിലാണുള്ളത്. ചരിത്രാതീതകാലം മുതൽക്കേ ഈ മേഖലയിൽ ജീവിച്ചു വന്നിരുന്ന വർഗ്ഗങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായെ തെളിവുകൾ ഒന്നു തന്നെയില്ല. ഇതിഹാസ പുരാണങ്ങളുടെ അടിസ്ഥാനത്തിൽ ചില വിശ്വാസങ്ങളും നിഗമനങ്ങളും വാമൊഴി വഴക്കങ്ങളായി നിലവിലുണ്ടെന്നു മാത്രം.
കേരളത്തിലെ മലയോര ജില്ലയായ ഇടുക്കിയിലെ ഗോത്രകലകളുടെ സംസ്കൃതിയിലേയ്ക് അല്പെമെന്ന് കണ്ണോടിക്കാം. ഇടുക്ക് എന്ന നാമത്തിൽ ഇടുക്കിക്ക് ആ പേര് ലഭിച്ചത് കുറുവൻ- കുറുത്തി മലകൾ ചേർന്നു നിൽക്കുന്നയിടത്തിലുള്ള ഇടുക്കിലാണ് ലോക പ്രശസ്തമായ ഇടുക്കി ആർച്ച ഡാം പണിതുയർത്തിയിട്ടുള്ളത്.
ഇടുക്കി ജില്ലയിൽ എട്ടു വിഭാഗം ആദിവാസികളാണുള്ളത്.
1മലയരയ
2 മുതുവാൻ
3 മന്നാൻ
4 പളിയർ
5 മലപ്പുലയർ
6 ഉള്ളാടൻ
7 ഊരാളി
8 മലമ്പണ്ടാരങ്ങൾ
മൊത്തം ജനസംഖ്യയിൽ 4.66 ശതമാനമാണ് ആദിവാസികൾ. തൊടുപുഴ താലുക്കിലുള്ള മലയരയ സമുദായക്കാരാണ് ആദിവാസി ജനസംഖ്യയിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എണ്ണത്തിൽ ഏറ്റവും കുറവ് മലമ്പണ്ടാരങ്ങളാണ് . മുതുവാൻ ,മന്നാൻ, പളിയർ, മലപ്പുലയർ , ഉള്ളാടൻ, ഊരാളി, തുടങ്ങിയ സമുദായക്കാർ തമിഴ് പാരമ്പര്യമുള്ള ഗോത്രവർഗ്ഗക്കാരാണ് തമിഴ് കലർന്ന മലയാളമാണ് ഇവരുടെ ഭാഷാ
ജീവിതരീതികളിലും ആചാരാനുഷ്ഠാനങ്ങളിലും ഒട്ടേറെ സമാനതകളുള്ള മലയരയൻ, ഊരാളി, ഉള്ളാടൻ, എന്നിവർ ഒന്നാമത്തെ കൂട്ടായ്മയിൽപ്പെടുന്നു. ഇവർ നൂറ്റാണ്ടുകളായി കേരളത്തിലെ വനങ്ങളിൽ താമസിക്കുന്നവരാണെന്നും തമിഴ് നാട്ടിൽ നിന്നു കുടിയേറിയവരല്ലെന്നുമാണ് അനുമനം മലയാള പാരമ്പര്യം അവകാശപ്പെടാവുന്ന ഈ ഗോത വർഗ്ഗക്കാരുടെയിടയിലാണ് താരതമ്യേന കൂടുതലായി സാംസ്കാരിക സങ്കലനം നടത്തിട്ടുള്ളതും. ഇവരുടെയിടയിൽ പ്രചാരത്തിലുള്ള കൃഷിപ്പാട്ടുകൾ, കമ്പുകളിപ്പാട്ടുകൾ, താരാട്ടുപാട്ടുകൾ, ഭജനപ്പാട്ടുകൾ, എന്നിവ ഇവർ സാംസ്കാരികമായി എത്രമാത്രം കൊടുക്കൽ വാങ്ങലുകൾക്ക് വിധേയരായിട്ടുണ്ട് എന്നുള്ളതിന്റെ വ്യക്തമായ സൂചനകളാണ് നൽകുന്നത്.
ഒന്നാമത്തെ സാംസ്കരിക കൂട്ടായ്മയിൽ നിന്ന് തികച്ചും വിഭിന്നമായ രണ്ടു വിഭാഗങ്ങളാണ് മുതുവാന്മാരും, മന്നാൻമ്മാരും , ഇവരുടെ വേരുകൾ തമിഴ്നാട്ടി്ലണെന്നുള്ളത് ഏറെക്കുറെ അംഗീകരിക്കപ്പെട്ട വസ്തുതയാണെങ്കിലും കലാപാരമ്പര്യപരമായും , ആചാരനുഷ്ഠാനപരമായും ഈ രണ്ടു കൂട്ടരും തമ്മിൽ കാര്യമായ വ്യതിരക്തത നിലനിൽക്കുന്നുണ്ട്. വ്യത്യസ്തമായ തങ്ങളുടെ സാംസ്കരിക സ്വത്വം ഉയർത്തി. പ്പിടിക്കുന്ന കാര്യത്തിൽ മുതുവാന്മാരും മന്നാൻമ്മാരും ഇന്നും തികഞ്ഞ നിഷ്കർഷ ഉള്ളവരാണ്.
നാലാമത്തെ വിഭാഗമായ പളിയർ തമിഴ് നാട്ടിൽ നിന്ന് താരതമ്യേന അടുത്തകാലത്ത് കേരളത്തിലെ വനപ്രദേശങ്ങളിൽ കൂടിയേറിയവരാണെന്നാണ് പൊതുവായ ധാരണ ഇവരുടെ ഭാഷ ഇന്നും വലിയ കലർപ്പില്ലാത്ത തമിഴ് തന്നെയാണ് മറ്റു ആദിവാസി സമൂഹങ്ങളുമായി മലപ്പുലയരും, മന്നാൻമ്മാരുമൊഴികെ വലിയ സംമ്പർ ക്കമില്ലാത്ത ഇവരുടെ കലാരൂപങ്ങൾക്ക് അതു കൊണ്ടു തന്നെ തമിഴ് നാടോടി പാരമ്പര്യവുമായിട്ടാണ് കൂടുതലടുപ്പം.
മുതുവാമ്മാരെയും മന്നാൻമ്മാരെയുംപോലെ മധുരയുടെ പരിസരത്തു നിന്ന് കേരളത്തിലേക്ക് ചേക്കേറിയവരെന്ന് വിശ്വസിക്കപ്പെടുന്ന മലയപ്പുലയരാണ് അഞ്ചാമത്തെ സാംസ്കാരിക കൂട്ടായ്മ ദേവികുളം താലൂക്കിലെ അഞ്ചു നാടുകളിലും എട്ട് ഊരുക്കളിലുമായി( ഗ്രാമം) താമസിക്കുന്ന തമിഴ് ഗ്രാമക്കാരുടെ ഓപ്പം കേരളത്തിലെത്തിയ ഇവർ തമിഴ് ഗ്രാമക്കാരായ വെള്ളാളപ്പിള്ളമ്മാരുടെ(വംശം പേര്) സഹായികളായിട്ടാണ് മറയൂർ തടത്തിലെത്തിയതത്രെ. തമിഴ്നാട്ടിൽ പട്ടികജാതിയായി അറിയപ്പെടുന്ന മലപ്പുലയർ യഥാർത്ഥത്തിൽ ഗിരിവർഗ്ഗക്കാരല്ല. ഇവരെ മലപ്പുലയർ എന്നു വിളിച്ചതും ഗിരിവർഗ്ഗക്കാരാക്കിയതും പുറമെ നിന്നുള്ളവരാണ്.
ഇവയാണ് ഇടുക്കിയിലെ ആദിവാസി വിഭാഗക്കാർ (മന്നാൻ വിഭാഗത്തിന്റെ സംസ്കാരികെ പെെതൃകം തുടർച്ചയിൽ)
Comments
Post a Comment