മഹാനവമി ആശംസകൾ

ഒരിക്കൽ, ഒരു രാജാവ് വളരെ മനോഹരമായ ഒരു കൊട്ടാരം പണിതു.. 
കൊട്ടാരത്തിന്റെ പ്രധാന കവാടത്തിൽ ഒരു "ഗണിതശാസ്ത്ര സൂത്രം" എഴുതി വച്ചിട്ടുണ്ടെന്നും, ആ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നവർക്കുമുന്നിൽ ആ "വാതിൽ തുറക്കും" എന്നും, നിശ്ചിത സമയത്തിനുള്ളിൽ ആ ഉത്തരം കണ്ടെത്തുന്ന ആളെ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കും എന്നും രാജാവ് പറഞ്ഞു..

 ആ രാജ്യത്തുനിന്നുള്ള നിരവധി വലിയ ഗണിതശാസ്ത്രജ്ഞർ വന്ന് ആ സൂത്രങ്ങൾ മനസ്സിലാക്കാൻ കഴിയാതെ തിരികെ പോയി.. ആർക്കും ഒന്നും മനസ്സിലായില്ല.

 അവസാന ദിവസം അന്യദേശത്തുനിന്നും മൂന്ന് പേർ വന്നു.. അതിൽ രണ്ടുപേർ, "ഈ ഫോർമുല ഞങ്ങൾ പരിഹരിക്കുമെന്ന്" പറഞ്ഞു. അവർ രണ്ടുപേരും ഗണിതശാസ്ത്ര സൂത്രവാക്യങ്ങളിൽ പ്രഗത്ഭരായിരുന്നു.. അവർ പുരാതന ഗ്രന്ഥങ്ങൾ കരുതിയിരുന്നു.. എന്നാൽ, ഒരാൾ മറ്റുള്ളവരില്നിന്നും വ്യത്യസ്തനായി കാണപ്പെട്ടു.. അയ്യാൾ ഒന്നും കൊണ്ടുവന്നില്ല. പ്രഗത്ഭരായവർക്ക് അവസരം നൽകാനായി അയ്യാൾ ആദ്യം മാറിനിന്നു. എന്നാൽ, മറ്റ് രണ്ടുപേരും ആഴത്തിലുള്ള സൂത്രവാക്യങ്ങൾ പരിഹരിക്കാൻ തുടങ്ങിയെങ്കിലും വാതിൽ തുറക്കാനായില്ല.. ഒടുവിൽ തോൽവി സമ്മതിച്ചു.

 അവസാനം മുന്നാമനെ വിളിച്ചു.. 'നിങ്ങളുടെ സമവാക്യം പരിഹരിക്കാനുള്ള സമയം' ആരംഭിച്ചുവെന്ന് പറഞ്ഞു.

പ്രാർത്ഥനയിലായിരുന്ന അയാൾ കണ്ണുതുറന്ന്, ചെറുപുഞ്ചിരിയോടെ 'വാതിലിനരികിലേക്ക്' പോയി. പതിയെ വാതിലിൽ തള്ളി... വാതിൽ തുറന്നു..!

 "മറ്റുള്ളവർക്കൊന്നും പരിഹാരിക്കാൻ കഴിയാത്ത പ്രശനം നിങ്ങൾ എങ്ങനെ പരിഹരിച്ചു" എന്ന് രാജാവ് ആരാഞ്ഞു..  

"ആദ്യം, പരിഹരിക്കപ്പെടാനായി ഒരു ഫോർമുല ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുവെന്നും, അതിനുശേഷം മാത്രം അത് പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക, എന്നും എന്റെ മനസാക്ഷി എന്നോട് പറഞ്ഞു.. പ്രഗത്ഭർ എല്ലാവരും പരാജയപ്പെട്ടപ്പോൾ തന്നെ, പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നം ആ വാതിലിൽ ഇല്ലെന്ന് ഞാൻ മനസ്സിലാക്കി.." അയാൾ പറഞ്ഞു..

അതേ... ജീവിതത്തിൽ, പലപ്പോഴും ഇല്ലാത്ത പ്രശ്‌നങ്ങൾ പരിഹരിയ്ക്കാനാണ് നമ്മൾ സമയം ചിലവഴിക്കുന്നത്..

Yes..First check whether there is a formula or not. After that "think of solving it" as that man did... Because, many times there is no "problem" in life and we make it big in 'thoughts'...

അപ്പോൾ എല്ലാർക്കും മഹാനവമി ആശംസകൾ..

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ