ശാലോം മലനിരകളിലെ കുത്തുകല്ലുകൾ

നീലക്കുഞ്ഞി മല നിരകളിലെ കുത്തു കല്ലുകൾ
ശാന്തൻപാറയിലെ ശാലോം കുന്ന് മലനിരകളിലെ നീലക്കുറിഞ്ഞി പൂക്കൾ കാണാനെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്  ശിലായുഗ കാലത്തിന്റെ അവശേഷിപ്പായ  കുത്തുകല്ലാണ് ആ അത്ഭുത കാഴ്ച്ച 3000  വർഷങ്ങൾക്ക് മുൻപ് ശിലായുഗ മനുഷ്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണ് ഈ കുത്തുകല്ലുകൾ . ശിലായുഗകാലത്തെ ചരിത്ര അവശേഷിപ്പുകളാൽ സമ്പന്നമാണ് ഇടുക്കിയുടെ മലനിരകൾ ചരിത്ര ഗവേഷകർക്ക് ശിലായുഗകാലത്തെ നിർമ്മിതികളെ കുറിച്ച് അറിവ് പകർന്നു നൽകുന്നതിൽ ഇടുക്കി വളരെ മുൻപിലാണ് എന്നാൽ ഈ ചരിത്ര അവശേഷിപ്പുകൾ ഒന്നും സംരക്ഷിക്കപെടുന്നില്ല അത്തരത്തിൽ സംരക്ഷണമില്ലാതെ ആരെയും അത്ഭുതപ്പെടുത്തുന്ന കുത്തുകല്ലാണ് ശാന്തൻപാറ  മലമുകളിൽ ഉള്ളത് 
കിഴക്കാതിമലനിരയുടെയും ശാലോം കുന്ന്  മലനിരയുടെയും മധ്യത്തിലായിട്ടുള്ള പുൽമേട്ടിലാണ് ഈ കുത്തു കല്ല് സ്ഥാപിച്ചിരിക്കുന്നത് ആദ്യമമനുഷ്യർ വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നതാണ് ഈത്തരത്തിലുള്ള കല്ലുകൾ എന്നാണ് ചരിത്രം പറയുന്നത് ഉദയാസ്തമയങ്ങൾക്ക് ഒപ്പം കുത്തുകല്ലിന്റെ  മാറി മറയുന്ന നിഴലുകളെ അടിസ്ഥാനമാക്കിയാണ് സമയവും കാലവും ആദിമ മനുഷ്യർ നിച്ഛയിച്ചിരുന്നത്.വീര പുരുഷൻ മാരുടെ ഓർമ്മ കല്ലുകളായും ഇതിനെ വ്യഖ്യാനിക്കുന്നതായി ഗവേഷകർ പറയുന്നു 

ബൈറ്റ്  റെയ്‌സൺ പി ജോസഫ് പുരാവസ്‌തു  ഗവേഷകൻ 

വിസ്‌തൃതമായ പ്രദേശത്ത് പത്തടിയിലധികം ഉയരമുള്ള കുത്തുകല്ലാണ് സ്ഥാപിച്ചിരിക്കുന്നത് പാറക്കല്ലുകൾ കീറിയെടുത്ത് കൃത്യമായി കൂട്ടി യോജിപ്പിച്ച്‌  ഇത്ര ഉയരത്തിൽ ആദിമ മനുഷ്യർ സ്ഥാപിച്ചത് എങ്ങനെയാണ് എന്നത് ഇന്നും അതിശയമാണ് ഏഴ് അടി വീതിയും അഞ്ച് അടി കനവും ഉണ്ട് ഈ നിർമ്മിതിക്ക് മറയൂർ, കാന്തലൂർ മേഖലകളിലെ ആദിമ സംസ്‌കൃതിയുടെ തുടർച്ചയാണ് ഇവയെങ്കിലും  കേരളത്തിൽ മറ്റെവിടെയും കണ്ടിട്ടില്ലാത്ത വ്യത്യസ്‌ത നിർമ്മിതിയാണിത് ശിലായുഗ കാലത്ത് തമിഴ് നാട്ടിൽ നിന്നും കുടിയേറിയവരാകാം കുത്തുകല്ലുകൾ സ്ഥാപിച്ചത് കിഴക്കാതിമലയുടെ മുകളിലായി നിരവധി പ്രാചിന മനുഷ്യരെ സംസ്‌ക്കരിച്ചതിന്റെ അടയാളമായ മുനിപ്പാറകളും കാണുവാൻ സാധിക്കും 3000 വർഷം പിന്നിലേക്ക് വിരൽ ചൂണ്ടുന്ന ഈ നിർമ്മിതി കുറിഞ്ഞി പൂക്കൾ കാണുവാൻ എത്തുന്നവർക്ക് കൗതുകവും അത്ഭുതവുമായി മാറിയിരിക്കുകയാണ്
കടപ്പാട് -  പുരുഷോത്തമൻ ചേട്ടൻ

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ