സിക വൈറസ്Zika virus
പേടി വേണ്ട: വേണം ജാഗ്രത
സിക വൈറസ് സംസ്ഥാനത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ചെങ്കിലും ആശങ്ക വേണ്ട . ഭൂരിപക്ഷം ആളുകളിലും ആശുപത്രിവാസം പോലും വേണ്ടാത്ത മരണ സാധ്യത വളരെ കുറഞ്ഞ രോഗമാണിത്. രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി , ഈഡിസ് ആൽബോ പിക്റ്റസ് കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കി ആരോഗ്യ ജാഗ്രത പാലിച്ചാൽ സികയെ പേടിക്കേണ്ടതില്ല.
കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഈ ഡിസ് കൊതുക് മുട്ടയിടുക. കുപ്പി ഉപയോഗ ശൂന്യമായ പാത്രം , ടയർ ഉൾപ്പെടെ വെള്ളം കെട്ടി നിൽക്കാനുള്ള എല്ലാ സാഹചര്യവും ഇല്ലാതാക്കണം, ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിന് പുറക്കിലുള്ള ട്രെ, റബ്ബർ തോട്ടത്തിലെ ചിരട്ട , എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ആഴ്ചയിലൊരിക്കൽ ' ഡ്രൈ ഡേ , ആചരിക്കണം കറുപ്പ് നിറവും ആറ് കാലിലും മുതുകിലും വെളുത്ത വരകളുള്ള കൊതുകുകൾ അതിരാവിലെയും വൈകുന്നേരവുമാണ് ഇറങ്ങുക ലേപനം, കൊതുകുതിരി ,കൈ നീളമുള്ള വസ്ത്രം എന്നിവ ഉപയോഗിച്ചു കൊതുകിൽ നിന്ന് രക്ഷനേടാം.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിലെത്തി 3 - 14 ദിവസത്തിനകം നേരിയ പനി, തലവേദന , ശരീരത്തിൽ ചുവന്ന പാട്, ചെങ്കണ്ണ്, സന്ധികളിലും പേശികളിലും വേദന തുടങ്ങി ഡെങ്കി, ജാപ്പനീസ് മസ്തിഷ്കജ്വരം എന്നിവയ്ക്കു സമാനമായ ലക്ഷണങ്ങളുണ്ടാകും. ആർ ടി പി സി ആർ, എലിസ ടെസ്റ്റുകളിലൂടെയാണ് രോഗ നിർണയം ...
കോശം, രക്തം, ശുക്ലം , യൂറിൻ, എന്നിവയിൽ വൈറസ് കണ്ടെത്താം. രോഗലക്ഷണത്തിനാണ് ചികിത്സ. മരുന്നില്ല. ഗർഭിണികൾ കൂടുതൽ ശ്രദ്ധിക്കണം.
ഗർഭിണികളിലെ സിക ബാധ ശിശുക്കളിൽ വൈകല്യമുണ്ടാക്കുമെന്ന് ബ്രസീലിലാണ് ആദ്യമായി കണ്ടെത്തിയത്.
പൂർണ വളർച്ചയെത്താതെയുള്ള പ്രസവത്തിനും സധൃതയുണ്ട് . നവജാത ശിശുക്കളിൽ ജന്മനാലുള്ള തകരാറുണ്ടായേക്കാം. മുതിർന്നവരിൽ അപൂർവമായി 'ഗില്ലൻ ബാരിസിൻ ഡ്രോം ' എന്ന തളർച്ച രോഗമുണ്ടാകും. ലൈംഗിക ബന്ധം, രക്തദാനം, അവയവ മാറ്റം എന്നിവ വഴിയും പകർന്നേക്കാം.
1947 ഏപ്രിലിൽ ഉഗാണ്ടയിലെ സിക വനപ്രദേശത്തെ കുരങ്ങുകളിലാണ് വൈറസ് കണ്ടെത്തിയത് 1952 ൽ ഉഗാണ്ടയിലും ടാൻസാനിയായിലും മനുഷ്യരിൽ ആദ്യമായി സ്ഥിരീകരിച്ചു. ഇതു വരെ 86 രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധിയായി കണ്ടത് 2007-ൽ മൈക്രോനേഷ്യൻ ദ്വീപുകളിലായിരുന്നു. 2013-ൽ ഫ്രഞ്ച് പോളിനേഷ്യയിലും 2015-ൽ ബ്രസീലിലും വ്യാപകമായി പകർന്നിരുന്നു.
Comments
Post a Comment