കണ്ടൽ കാടുകളുടെ സംരക്ഷകൻ
ആശ്രമം കണ്ടൽ കാടുകളുടെ സംരക്ഷകൻ
സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി കൊല്ലത്തെ ആശ്രമം കണ്ടൽ കാടുകളെ പ്രഖ്യാപിച്ചിട്ട് ഇന്ന് 3 വർഷം പിന്നിടുന്നു ഇതി നു പിന്നിൽ ഒരു മനുഷ്യന്റെ നിരന്തര പരിശ്രമത്തിന്റെയും നിയമപോരാട്ടങ്ങളുടെയും ചരിത്രമുണ്ട്. ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരുമുയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് പോരാട്ടം നടത്തി ഇന്ന് കാണുന്ന ഹരിതാഭമായി മാറ്റിയതിനു പിന്നിലെ ശക്തമായ കൈകൾ പ്രൊഫ. എൻ.രവി യുടെ യാണ് . തികഞ്ഞ ഒരു സസ്യ സ്നേഹി മാതൃക അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫ.എൻ. രവി , കൊല്ലം ശ്രീനാരായണ കോളേജിലെ ബോട്ടണിവിഭാഗം തലവനായിരുന്നു . 1985-ലാണ് ആശ്രാമത്തെ കണ്ടൽക്കാടുകൾ വെട്ടിമാറ്റി അഡ്വഞ്ചർ പാർക്ക് നിർമിക്കാനുള്ള പദ്ധതി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുന്നോട്ട് വന്നപ്പോൾ മുതൽ ഇതിനെതിരേ പല രീതിയിലുളള സമര മുറകളും പ്രവർത്തനങ്ങളുമായി ഇദ്ദേഹം രംഗത്തെത്തി . എന്നാൽ അദ്ദേഹത്തിന്റെ ആവശ്യത്തെ തള്ളി പദ്ധതി മുന്നോട്ടുപോയി. പിന്നീട് തീരത്തെ കണ്ടൽകൂടി വെട്ടി റോഡ് നിർമിക്കാൻ ശ്രമിച്ചതോടെ അദ്ധ്യാപകനും വിദ്യാർഥികളും അതിനെതിരേ സമരം തുടങ്ങി. നിർമാണസാമഗ്രികളുമായി വന്ന ലോറികളെ തടഞ്ഞു o സമാധാന ചർച്ചക്കാരെ വാക്കാൽ ഓടിച്ചും മുന്നേറിയപ്പോൾ ശത്രുക്കൾ ഏറുകയും അദ്ദേഹത്തിനുനേരേ ഒട്ടേറെ ഭീഷണികളുമുണ്ടായി. സമര മുറകളിൽ ഒതുങ്ങാതെ നിരന്തരമായ നിയമ പോരാട്ടത്തിനാണ് പിന്നീട് ആ ശ്രമ ദേശക്കാർ സാക്ഷ്യം വഹിച്ചത്.
1987 ജൂണിൽ ഹൈക്കോടതിയെ സമീപിച്ചു , എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവെപ്പിച്ച കോടതി വാദിയുടെയും പ്രതിയുടെയും ഓരോ അംഗങ്ങളെ ഉൾപ്പെടുത്തി അന്വേഷണകമ്മിഷനെ നിയമിച്ചു. എന്നാൽ ,വിധി നീണ്ടുപോയതിന്റെ മറവിൽ കെട്ടിടനിർമാണം വീണ്ടും ആരംഭിച്ചു. അതിനെതിരെ നിരാഹാരസമരം വരെ അദ്ദേഹം നടത്തി.
അതിനിടെയാണ് കോടതി ഇളവുകളെ ലംഘിച്ച് യാത്രിനിവാസിന്റെ നിർമാണം നടക്കുന്ന സ്ഥലം മാസ്റ്റർ പ്ലാനിൽ തുറന്ന സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടതാണെന്ന സർട്ടിഫിക്കറ്റ് കൊല്ലം ഡെവലപ്മെന്റ് അതോറിറ്റിയിൽ നിന്ന് പ്രൊഫ. ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ യാത്രിനിവാസിന്റെ നിർമാണം തടഞ്ഞു.
കേസ് ജസ്റ്റിസ് കെ.ടി.തോമസിന്റെ ബെഞ്ചിലേക്ക് മാറ്റിയപ്പോൾ അദ്ദേഹം നേരിട്ടെത്തി പരിശോധനകൾ നടത്തി എന്നാൽ വധി മറ്റൊന്നായിരുന്നു ഉപാധികളോടെ നിർമാണം തുടരാനായിരുന്നു വിധി.
ഒപ്പം തന്നെ കണ്ടൽക്കാടുകൾ സംരക്ഷിക്കാനുള്ള നടപടിയുണ്ടാകണമെന്നും വിധിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ വിധിയിൽ ഏറെ തകർത്തത് പ്രൊഫസർ ആയിരുന്നു പലരും
ഈ വിധിക്കെതിരേ സുപ്രീംകോടതിയിൽ പോയാൽ കേസ് ജയിക്കാമെന്ന് പറഞ്ഞിയുമ്പോഴും ഒറ്റയ്ക്കുള്ള പോരാട്ടമായതിനാൽ അതിനുള്ള ബുദ്ധിമുട്ടുകളാലോചിച്ച് പിൻമാറുകയായിരുന്നു.
എന്നാൽ ആ പോരാട്ടം അവിടെ ആരംഭിക്കുകയായിരുന്നു കണ്ടൽക്കാടുകൾ നശിപ്പിക്കാൻ 1997-ലും 1998-ലും ശ്രമമുണ്ടായപ്പോൾ വീണ്ടും കോടതിയലക്ഷ്യക്കേസുകളുമായി പ്രൊഫസർ രംഗത്തെത്തി. 1999 മാർച്ചിലാണ് കേസ് അവസാനിച്ചത്. പിന്നീട് പല പ്രദേശങ്ങളെയും ജൈവ വൈവിധ്യ പൈതൃകപ്രദേശം മാക്കുന്ന വിവിധ വാർത്തകൾ ശ്രദ്ധിക്കുകയുണ്ടായ പ്രൊഫ. രവി അതോടെ ആശ്രാമത്തെ കണ്ടൽക്കാടിന് ഈ പദവി നേടാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനുവേണ്ടി ജൈവവൈവിധ്യ ബോർഡിന് കത്തയച്ചു. 2013-ൽ കോർപ്പറേഷൻ കൗൺസിലിന്റെ ശുപാർശയോടെ ഫയൽ സർക്കാറിന്റെ വാതിക്കൽ എത്തിയിട്ടും ആറുവർഷത്തോളം കാത്തിരിക്കെണ്ടി വന്നു. 2019 ജൂൺ 5 ഒരു പ്രകൃതി ദിനത്തിൽ തന്നെ കൊല്ലം ജില്ലെയിലെ ആശ്രമം കണ്ടൽകാടിനെ ജൈവ വൈവിധ്യ പൈത്യക കേന്ദ്രമായി പ്രഖ്യാപിച്ചു. ധീരമായ പ്രവർത്തനങ്ങളാണ് ഈ കാടു സംരക്ഷണത്തിനായി പ്രൊഫ രവി തന്റെ ജീവിത കാലത്തിന്റെ പകുതിയിലെ റെ കാലം ഈ കാടിന്റെ സംരക്ഷകനായി ജീവിച്ചു. ഇന്ന് കൊല്ലം
കപ്പലണ്ടിമുക്ക് വെർബീനയിൽ വിശ്രമജീവിതത്തിലാണ് അദ്ദേഹം.
Comments
Post a Comment