അലങ്കാര മണികളുടെ പിറകിലെ കൗതുകം


കാറ്റിലാടുന്ന അലങ്കാര മണികൾ

വീടിന്റെ മുൻപിലായും അകത്തുമൊക്കെയായി കാറ്റത്ത് കിലുങ്ങുന്ന കാറ്റാടിമണികൾ അലങ്കാര മണിക്കൾ കാഴ്ചയ്ക്ക് കൗതുകമുണർത്തുന്നവയാണ്.  ഈ കാറ്റാടിമണികൾക്ക് വീട്ടിൽ ക്രിയാത്മകമായ ഊർജം അഥവാ പോസിറ്റീവ് എനർജി പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്.ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ് ഈ കാറ്റാടിമണികള്‍. ജനലിലൂടെ കാറ്റ് എപ്പോഴും പ്രവേശിക്കുന്ന സ്ഥലത്ത് ഇത് തൂക്കുക വഴി മണി എല്ലാ സമയത്തും മുഴങ്ങിക്കൊണ്ടിരിക്കും. ഈ മണിയുടെ ശബ്ദം വീട്ടില്‍ എല്ലായിടത്തും കേള്‍ക്കണം എന്നാണ് പറയപ്പെടുന്നത്. അതിനായി വീടിനു മധ്യഭാഗത്തായിട്ടുവേണം ഇത് തൂക്കിയിടാന്‍. ഇതുവഴി വീട്ടിലെ എല്ലായിടത്തും പോസറ്റീവ് തരംഗങ്ങള്‍ എത്തും.
കാറ്റാടിമണിയുടെ ശബ്ദം നിഷേധ ഊര്‍ജ്ജത്തെ ഇല്ലാതാക്കി പോസറ്റീവ് ഊര്‍ജ്ജത്തെ വീട്ടിൽ നിറയ്ക്കുന്നു. ഹൈന്ദവ വിശ്വാസമനുസവുമായി കാറ്റാടിമണികളുടെ പ്രവർത്തനത്തിന് ഏറെ സാമ്യമുണ്ട്. കാരണം, ക്ഷേത്രങ്ങളിലും പൂജാമുറികളിലും മണികള്‍ മുഴക്കുന്നതിന് പിന്നിലും ഈയൊരുകാരണം കൂടിയുണ്ട്. ക്ഷേത്രത്തിൽ മണികൾ മുഴങ്ങുമ്പോഴുണ്ടാകുന്ന അതെ പോസിറ്റീവ് അന്തരീക്ഷവും ശാന്തതയും കാറ്റാടിമണികൾ അഥവാ വിൻഡ് ബെല്ലുകൾ നമ്മുടെ വീടുകളിലും പ്രദാനം ചെയ്യും. മികച്ച ഗുണനിലവാരമുള്ള ബ്രാസ് ട്യൂബുകളില്‍ നിര്‍മിക്കുന്നതിനാല്‍ കാറ്റാടി മണികള്‍ ചെറിയ കാറ്റിന്റെ സാന്നിധ്യത്തില്‍പ്പോലും ചലിച്ചുകൊണ്ടിരിക്കും. നമ്മുടെ നാട്ടിലും വഴിയോരങ്ങളിലും ഇത്തരം വ്യത്യസ്തമാർന്ന അലങ്കാര മണികൾ കാണാം കാഴ്ച്ചക്ക് കൗതുകവും ആകർഷകവുമായ പല മോഡലുകളിൽ ..... 

 

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ