ക്രിസ്തുമസ് കേക്കിന്റെ കഥ
ഇന്ത്യയിൽ ആദ്യമായി ക്രിസ്മസ് കേക്കുണ്ടാക്കിയത് നമ്മുടെ കൊച്ചുകേരളത്തിലാണ്. Pp
Paരുചിയുടെ ആസ്ഥാനമായ തലശേരിയിലാണ് ആദ്യമായി ക്രിസ്മസ് കേക്ക് എത്തുന്നത് അതും 1883 ൽ. ആ കേക്ക് ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവരികയായിരുന്നു. അഞ്ചരക്കണ്ടിയിൽ കറുവ തോട്ടം ഉണ്ടായിരുന്ന മർഡോക്ക് ബ്രൗൺ എന്ന സായിപ്പ് ആണ് കേരളത്തിൽ ആദ്യമായി കേക്ക് കൊണ്ടുവരുന്നത്
അത് വരെ ഇവിടെ ഉള്ള ആളുകൾക്ക് കേക്കിനെ കുറിച്ച് അറിയില്ലയിരുന്നു. കേക്ക് ഇവിടെ ഉള്ള പലർക്കും സായിപ്പ് കൊടുത്തു. ഇത് പോലെ ഒരെണ്ണം ഉണ്ടാക്കിക്കുടെ? എന്ന് ബ്രൗൺ സായിപ്പ് അന്ന് തലശ്ശേരിയിൽ ബേക്കറി നടത്തി കൊണ്ടിരുന്ന ബാപ്പുവിനോട് ചോദിച്ചു. ഇദ്ദേഹം ആയിരുന്നു 1880 യിൽ കേരളത്തിലെ ആദ്യത്തെ ബേക്കറി തലശ്ശേരിയിൽ സ്ഥാപിച്ചത്.
കേക്ക് ഉണ്ടാക്കേണ്ട വിധം ബ്രൗൺ സായിപ്പ് പറഞ്ഞു കൊടുത്തു,
അങ്ങനെ 1884 യിൽ കേരളത്തിലെ ആദ്യത്തെ "കേക്ക് " ബ്രൗൺ സായിപ്പിന് വേണ്ടി ബാപ്പു തലശ്ശേരിയിൽ ഉണ്ടാക്കി.
മൂന്ന് " C " കളുടെ നാട് എന്ന് ആണ് തലശ്ശേരി അറിയപ്പെടുന്നത്, അതിൽ ഒരു " C " വന്നത് കേരളത്തിൽ ആദ്യമായി "കേക്ക് " ഉണ്ടാക്കിയത് തലശ്ശേരിയിൽ ആയത് കൊണ്ട് ആണ് . മാമ്പള്ളി ബാപ്പുവാണ് ആദ്യമായി ഇന്ത്യയിൽ കേക്കുണ്ടാക്കിയത്. ബർമയിൽ നിന്ന് ബിസ്‌ക്കറ്റ് ബേക്കിംഗ് പഠിച്ച് തിരിച്ചെത്തിയതായിരുന്നു ബാപ്പു . ആ സമയത്ത് ബംഗാളിൽ മാത്രമേ ബേക്കറിയുണ്ടായിരുന്നുള്ളു. അവർ മധുരപലഹാരങ്ങളുണ്ടാക്കിയിരുന്നത് ബ്രിട്ടീഷുകാർക്ക് വേണ്ടി മാത്രവും. എന്നാൽ ബാപ്പു ബ്രീട്ടിഷ് രുചികൾ മലയാളികളുടെ നാവിൻ തുമ്പിലുമെത്തിച്ചു.
Comments
Post a Comment