Posts

വിജയനഗര സാമ്രാജ്യം

Image
വിജയനഗര സാമ്രാജ്യം  തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യo. വിജയനഗര എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണു 1336-ൽ ഹരിഹരൻ I, സഹോദരനായ ബുക്കരായൻ I എന്നിവരാണ് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്. 1336ൽ ഹരിഹരൻ ഒന്നാമൻ സ്ഥാപിച്ച വിജയനഗര സാമ്രാജ്യം 1485 വരെ സംഗമ വംശവും 1486 മുതൽ 1504 വരെ സാലുവ വംശവും 1505 മുതൽ 1542 വരെ തുളുവ വംശവും 1542 മുതൽ 1649 വരെ അരവിഡു വംശവുമാണ് ഭരിച്ചിരുന്നത്. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ ഡെക്കാൻ സുൽത്താനൈറ്റുകളുടെ സംഘടിത സൈന്യം വിജയനഗരസാമ്രാജ്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. അതോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ദക്ഷിണേന്ത്യയിൽ മൂന്നു സാമ്രാജ്യങ്ങളാണ് നിലനിന്നിരുന്നത്. ദേവഗിരി (ദൗലത്താബാദ്) കേന്ദ്രമാക്കിയുളള യാദവ സാമ്രാജ്യം, വാറങ്കൽ കേ...

പയ്യന്നൂർ പവിത്രമോതിരം

Image
പയ്യന്നൂർ പവിത്രമോതിരം  ഇന്ത്യയിൽ ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ള ഒരുൽപ്പന്നമാണ് പയ്യന്നൂർ പവിത്രമോതിരം. കേരളത്തിലെ കണ്ണൂർജില്ലയിലെ പയ്യന്നൂരെന്ന ഗ്രാമത്തിലാണ് ഇതു നിർമ്മിക്കുന്നത്. സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിക്കുന്ന പ്രശസ്തമായൊരു മോതിരമാണിത്. ഇന്ത്യയിൽ ഭൂപ്രദേശസൂചിക ബഹുമതി ലഭിച്ചിട്ടുള്ള ഒരുൽപ്പന്നമാണ് പയ്യന്നൂർ പവിത്രമോതിരം. കേരളത്തിലെ കണ്ണൂർജില്ലയിലെ പയ്യന്നൂരെന്ന ഗ്രാമത്തിലാണ് ഇതു നിർമ്മിക്കുന്നത്. സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിക്കുന്ന പ്രശസ്തമായൊരു മോതിരമാണിത്. ത്രിമൂർത്തികളായ ബ്രഹ്മാവ്‌, വിഷ്‌ണു, ശിവൻ എന്നിവരുടെ സാന്നിധ്യം ഇതിൽ നിറഞ്ഞു നിൽക്കുന്നുവെന്നാണ് വിശ്വാസം. ഇപ്പോൾ ഇതിന്റെ വ്യാജനും ഇറങ്ങുന്നുണ്ട്. ദർഭപുല്ലുകൊണ്ട് നിർമിച്ച മോതിരമാണ് പവിത്രം. ദർഭപുല്ലുകൊണ്ട് നിർമ്മിക്കുന്ന മോതിരമാണ് പവിത്രമോതിരം. തന്ത്രശാസ്ത്രത്തിൽ പവിത്രമോതിരത്തിനു വളരെയധികം പ്രധാനമുണ്ട്. ഇത് വലതുകൈയിലെ മോതിരവിരലിൽ ഇട്ടാണ് പൂജഹോമാദികൾ, പിതൃബലി എന്നീ വിശേഷക്രിയകൾ ചെയ്യുന്നത്. ശിവൻ ബ്രഹ്മാവിന്റെ ശിരസ്സ് നുള്ളിയത് മോതിരവിരൽ കൊണ്ടാനുത്രേ! ആ പാപം തീർക്കാനാണ് ഇതണിയുന്നത്. അതിനാൽ പവി...

തൂവൽ വെള്ളച്ചാട്ടം

Image
തൂവൽ വെള്ളച്ചാട്ടം   ഇടുക്കി ജില്ലയെ ഏറെ മനോഹരമാക്കുന്നത് അതിന്റെ പച്ചപ്പും ഹരിതാപവുമാണ് . അതുപോലെ തന്നെ ഇടുക്കിയുടെ ടൂറിസം വകുപ്പിലേയ്ക്ക് മറ്റാെരു വിനോദസഞ്ചാര കേന്ദ്രവും  കൂടി ഇടം നേടിയിരിക്കുകയാണ്  . നെടുങ്കണ്ടം -ചെറുതോണി  റൂട്ടിലാണ് തൂവൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് പ്രകൃതി രമണിയമായ ഈ പ്രദേശത്ത് ജനവാസം നന്നെ കുറവാണ് സഞ്ചാരികളുടെ വരവ് ദിനം പ്രതികൂടി   വരുന്ന സാഹചര്യമാണ് നിലവിൽ കാണുന്നത്. ടൂറിസം വകുപ്പിന്റെ  അതീവ  ശ്രദ്ധ പതിപ്പിക്കേണ്ട അവസരം കൂടിയായി ഈ മേഖല മാറിയിരിക്കുകയാണ്. വൻ അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത് .  സഞ്ചാരികൾക്കു സുരക്ഷ ഉറപ്പു വരുത്തുവാൻ അധികൃതർ തയ്യാകുന്നില്ല. ഇടുക്കി ജില്ലയ്ക്ക് പുറമേ നിന്നു വരുന്ന വിനോദ സഞ്ചാരികൾ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്  അപകട സാധ്യത സൃഷ്ടിക്കുന്നു , അതോടൊപ്പം പാറ ക്കെട്ടുകൾക്കിടയിൽ ഇരുക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു വനപാലകരുടെയോ മറ്റ് ഗെെഡുകളുടെയോ നിയമനം ഇല്ലാ , കാട്ടിൽ കൂടിയുള്ള സഞ്ചാരം അപകടം സൃഷ്ടിക്കുന്നു.  ങ ധാരാളം അപക്ടങ്ങൾക്ക് സാധ...

നളചരിതം ആട്ടക്കഥ , ഇതിവൃത്തം

Image
നളോപാഖ്യാനം മഹാഭാരതത്തിൽ കുരുകുലത്തിന്റെ ചരിതം കൂടാതെ ധാരാളം ഉപകഥകളുമുണ്ട്. അതിലൊന്നാണ് നളോപാഖ്യാനം. വനപർവത്തിൽ ബൃഹദശ്വൻ എന്ന മുനി ദ്യുതദോഷത്തെ ഉദാഹരിക്കാൻ പാണ്ഡവരോട് പറയുന്നതാണ് ഈ കഥ. മൂലകഥ വലിയ ഭേദം കൂടാതെയാണ് , ആട്ടക്കഥാക്കാരൻ സ്വീകരിച്ചിട്ടുള്ളത്. ഒന്നാം ദിവസത്തെ കഥയിൽ വാര്യർ ശ്രീഹർഷന്റെ നൈഷധീയ ചരിതത്തെ പിൻതുടർന്നിട്ടുണ്ട്. ഇതിഹാസ കഥ നാലു ദിവസം കൊണ്ട് ആടത്തക്കവിധം കാവ്യം കവി നാലുഭാഗമായി വിഭജിച്ചിരിക്കുന്നു. കഥാപാത്രങ്ങളെയും സംഭവo നടക്കുന്ന പരിസരത്തെയും കവി ആട്ടക്കഥയിൽ സജീവമായി ചിത്രീകരിച്ചിട്ടുണ്ട്. ദമയന്തീനളമ്മാരുടെ അനുരാഗമാണ് വിഷയം. മഹാഭാരതം വനപർവ്വം 52 അധ്യായം മുതൽ 72 വരെയുള്ള ഭാഗത്താണ് നളചരിതം പറഞ്ഞിരിക്കുന്നത്  ബൃഹദശ്വൻ എന്ന മഹർഷി , ചൂതിൽ തോറ്റ് വനത്തിൽ കഴിയുന്ന പഞ്ചപാണ്ഡവരോട് പറയുന്ന കഥയാണ് ഉണ്ണായി വാര്യർ ആട്ടക്കഥയാകിയത്. ഇതിവൃത്തം                      മലയാള സാഹിത്യത്തിലെ മൗലിക സൃഷ്ടികളിൽ ഒന്നാണ് നളചരിതം ആട്ടക്കഥ . മലയാളത്തിലെ ശാകുന്തമെന്ന ഓമനപ്പേരിൽ നളചരിതം ആട്ടക്കം അറി...

സാധാരണികാരൻ സിദ്ധാന്തം.sadharanikaran model

Image
സാധാരണീകാരൻ സിദ്ധാന്തം  കമ്മ്യൂണിക്കേഷൻ സിദ്ധാന്തങ്ങളിൽ പ്രധാനപ്പെട്ട  ഭാരതീയ സിദ്ധാന്തമാണിത്.  ഡോ . നിർമ്മലാ മണി അധികാരി നിർമ്മിച്ച് വികസിപ്പിച്ചെടുത്തതാണ് സാധാരണീകാരൻ മോഡൽ ഓഫ് കമ്മ്യൂണിക്കേഷൻ (എസ്.എം.സി.)             ഹിന്ദു വീക്ഷണകോണിൽ നിന്നുള്ള ആശയ വിനിമയ പ്രക്രിയയുടെ പ്രാതിനിധ്യമാണ്,. സാധാരണക്കാരൻ മോഡൽ. ആളുകൾക്കിടയിൽ പരസ്പര ധാരണ ,സാമാന്യത, ഏകത്വം,  എന്നിവയിലൂടെ കൈവരിക്കുന്ന പ്രക്രിയയുടെ ഫലമായി ആണ്  ഇത് അവതരിപ്പിക്കുന്നത് . ആശയ വിനിമയം നടത്തുന്ന വ്യക്തി ഒരു ക്രിയയിൽ തന്നെ എങ്ങനെ നിർവഹിക്കുന്നു എന്നതിന്റെ വ്യക്തമായ ചിത്രo നൽകുന്നു. സാധാരണക്കാരന്റെ അർത്ഥം വസിക്കുന്ന പ്രധാന ആശയ കേന്ദ്രമാണ് സഹൃദയൻ . ഇത് പൊതുവായ ഓറിയന്റേഷൻ സാമാന്യതാ പരസ്പര ധാരണ അല്ലെങ്കിൽ ഏകത്വം എന്നിവയും അവസ്ഥയിലാണ്. സാധാരണകാരന്റെ പ്രക്രിയ പൂർത്തിയാകുന്നതോടെ ആശയ വിനിമയ കക്ഷികൾ സഹൃദയങ്ങളായി മാറുന്നു മോഡൽ - മാതൃക [Bhava-mood or emotions  Sahrdaya-preshaka -sender and reserver Abhivyanjana-Expression or encoding Sandesh- message or information Sar...

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

Image
R                          കഥകളി          ആരാധനാപരവും അല്ലാത്തതുമായ അനവധി കലകൾ കേരളത്തിലുണ്ട്. അ കൂട്ടത്തിൽ മലയാള മണ്ണിന്റെ ചൂരും ചുണയും ചേർന്ന കലയാണ് കഥകളി. കൊട്ടാരക്കര തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവെന്ന് കരുതുന്നു. കോഴിക്കോട് മാനവേദൻ രാജാവിന്റെ കൃഷ്ണനാട്ടത്തിന്റെ അനുകരണമാണ് കഥകളിയെന്ന് ഒരഭിപ്രായമുണ്ട്. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗം ഏട്ടു ദിവസം കൊണ്ട് ആടിത്തീർക്കാൻ പാകത്തിൽ രചിച്ചതാണ് കൃഷ്ണനാട്ടം, ഭക്തി പ്രധാനവും ദേവതാരാധനാപരവുമായ കൃഷ്ണനാട്ടം ഇന്നും രൂപഭേദങ്ങളൊന്നും കൂടാതെ ഗുരുവായൂരും മറ്റും അരങ്ങേറിപ്പോരുന്നു .  സംസ്കൃതത്തിൽ രചിച്ച കൃഷ്ണഗീതി കേരളത്തിലെ പല ക്ഷേത്രങ്ങളിലും  ആടിയതായി ചരിത്രരേഖയുണ്ട് എന്നാൽ ഇതിനെ അനുകരിച്ച് രാമനാട്ടുണ്ടായി എന്നതിന് തെളിച്ചൂർ ചമച്ച ഐതിഹ്യം മാത്രമാണ്. കൃഷ്ണനാട്ടം ജയദേവരുടെ ഗീതഗോവിന്ദത്തോടും അതിന്റെ ദൃശ്യരൂപമായ അഷ്ടപദിയോടുo കൂറു പുലർത്തുമ്പോൾ രാമനാട്ടത്തിന് കേരളത്തിലെ നാടൻ കലകളോടാണ് രക്തബന്ധം .     ...