നളചരിതം ആട്ടക്കഥ , ഇതിവൃത്തം

നളോപാഖ്യാനം
മഹാഭാരതത്തിൽ കുരുകുലത്തിന്റെ ചരിതം കൂടാതെ ധാരാളം ഉപകഥകളുമുണ്ട്. അതിലൊന്നാണ് നളോപാഖ്യാനം. വനപർവത്തിൽ ബൃഹദശ്വൻ എന്ന മുനി ദ്യുതദോഷത്തെ ഉദാഹരിക്കാൻ പാണ്ഡവരോട് പറയുന്നതാണ് ഈ കഥ. മൂലകഥ വലിയ ഭേദം കൂടാതെയാണ് , ആട്ടക്കഥാക്കാരൻ സ്വീകരിച്ചിട്ടുള്ളത്. ഒന്നാം ദിവസത്തെ കഥയിൽ വാര്യർ ശ്രീഹർഷന്റെ നൈഷധീയ ചരിതത്തെ പിൻതുടർന്നിട്ടുണ്ട്. ഇതിഹാസ കഥ നാലു ദിവസം കൊണ്ട് ആടത്തക്കവിധം കാവ്യം കവി നാലുഭാഗമായി വിഭജിച്ചിരിക്കുന്നു. കഥാപാത്രങ്ങളെയും സംഭവo നടക്കുന്ന പരിസരത്തെയും കവി ആട്ടക്കഥയിൽ സജീവമായി ചിത്രീകരിച്ചിട്ടുണ്ട്. ദമയന്തീനളമ്മാരുടെ അനുരാഗമാണ് വിഷയം. മഹാഭാരതം വനപർവ്വം 52 അധ്യായം മുതൽ 72 വരെയുള്ള ഭാഗത്താണ് നളചരിതം പറഞ്ഞിരിക്കുന്നത്  ബൃഹദശ്വൻ എന്ന മഹർഷി , ചൂതിൽ തോറ്റ് വനത്തിൽ കഴിയുന്ന പഞ്ചപാണ്ഡവരോട് പറയുന്ന കഥയാണ് ഉണ്ണായി വാര്യർ ആട്ടക്കഥയാകിയത്.



ഇതിവൃത്തം                     മലയാള സാഹിത്യത്തിലെ മൗലിക സൃഷ്ടികളിൽ ഒന്നാണ് നളചരിതം ആട്ടക്കഥ . മലയാളത്തിലെ ശാകുന്തമെന്ന ഓമനപ്പേരിൽ നളചരിതം ആട്ടക്കം അറിയപ്പെടുന്നത്. പലരുടെയും ഗുണകീർത്തനങ്ങൾ കേട്ട് ദമയന്തീ നളമ്മാരിൽ അനുരാഗമങ്കുരച്ചു. ഒരിക്കൽ നിഷധയിൽ എഴുന്നരുളിയ നാരദമുനി കുല ശീലങ്ങൾ തികഞ്ഞ ഭൈമി വൈരസേനിക്ക് അനുരൂപമായ വധുവാണെന്ന് അറിയിച്ചു. അനുരാഗ വിവശനായി ഉദ്യാനത്തിൽ  നളൻ ഒരു സുവർണ്ണ ഹംസത്തെ കണ്ടുമുട്ടുന്നു.
അനുരാഗം അരക്കിട്ടുറപ്പിക്കാൻ ഹംസം നിർവഹിച്ച ദൗത്യം, സ്വയംവരത്തിന് ദേവൻമ്മാരുടെ ഇടപെടൽ, സ്വയംവരാനന്തര വരങ്ങൾ , ഇതൊക്കെയാണ് ഒന്നാം ദിവസത്തെ കഥയിലെ പ്രധാന സംഭവങ്ങൾ . രണ്ടാം ദിവസത്തെ കഥയിൽ ഭൈമിയെ പരിണയിക്കാൻ ഉത്സാഹം പൂണ്ട കലിയുടെ പുറപ്പാടാണ്. ദമയന്തി നളനെ വരിച്ചുയെന്ന് ദേവമ്മാരിൽ നിന്നും മനസിലാക്കിയ കലി അരിശം പൂണ്ട് ദ്വാപരനുമൊത്ത് പുറപ്പെട്ടു. ചപലനായ പുഷ്കരനെ കൂട്ടുപിടിച്ച് ദന്പതിമ്മാരെ പിണക്കിയ കറ്റാൻ ശ്രമിച്ചു കലിയുടെ സഹായത്താൽ പുഷ്ക്കരൻ കള്ളച്ചൂതിൽ നളനെ തോൽപ്പിച്ചു. എല്ലാം പണയപ്പെട്ട നൈഷധനെ പുഷ്ക്കരൻ രാജ്യത്തു നിന്ന് പുറത്താക്കി . നളൻ ഉടുത്ത വസ്ത്രവും ഭൈമിയുമായി വനത്തിലേക്ക് പുറപ്പെട്ടു. അസൂയയും പകയും മൂത്ത കലി അവരെ പിൻതുടർന്ന് ഉടുവസ്ത്രം കൂടി കവർന്നു. കലി ബാധമൂലം നളൻ നട്ടപ്പാതിരയ്ക്ക പ്രിയതമയെ കാട്ടിൽ ഉപേക്ഷിച്ചിട്ട് ഓടിപ്പോയി. നിസ്സഹായയായ ഭൈമി കാട്ടിൽ അലഞ്ഞു നടന്നു. ഒരു പെരുമ്പാമ്പ് അവളെ വിഴുങ്ങാൻ ചെന്നു. അതിൽ നിന്നു അവളെ രക്ഷിച്ച കാട്ടാളൻ പിന്നീടു വിവാഹാഭ്യർത്ഥനയുമായി അടുത്തു കൂടി അവന പതിവ്രതാഗ്നിയാൽ ഭൈമി ദഹിപ്പിച്ചു. ചില മുനിമാരുടെ ആശ്വാസ വാക്കും ഒരു കച്ചവട സംഘത്തിന്റെ സഹായവും മൂലം അവൾ ഒരു വിധം ചേദി രാജ്യത്ത് എത്തി. അവിടെ ചേടിയായി കഴിയുന്ന ദമയന്തിയെ പിതാവിന്റെ ദൂതനായ സുദേവൻ കണ്ടെത്തി കൂട്ടിക്കൊണ്ടുപോയി. രണ്ടാം ദിവസത്തെ കഥ ഇവിടെ അവസാനിക്കുന്നു.
                 കലി പ്രേരണമൂലം പ്രണയിനി യെ കൊടുങ്കാട്ടിൽ ഉപേക്ഷിച്ചോടിയ നളന്റ അവസ്ഥകളെയാണ് മൂന്നാം ദിവസത്തെ കഥയിലെ പ്രതിപാദ്യം. മനോവിഭ്രാന്തി പിടിപെട്ട് വനത്തിൽ അലഞ്ഞു നടന്ന നളന് ,രാജ്യനഷ്ടം,മാനഹാനി, ഭാര്യ പരിത്യാഗം, മുതലായ സാഗസങ്ങൾ നളന്റെ സമാധാനം കെടുത്തി. കാട്ടുതീയിൽ പട്ട കാർക്കോടകന്റെ വിലാപം കേട്ടു. രക്ഷിക്കാനെത്തിയ അവനെ സർപ്പരാജൻ ആഞ്ഞു കൊത്തി. വിഷശക്തികൊണ്ട് നൈഷധന് രൂപ വൈകൃതം വന്നു ഉള്ളിൽ കടന്ന കലി പുറത്തു പോകാൻ അതു സഹായിക്കുമെന്നും ബാഹുകൻ എന്ന പേര് സ്വീകരിച്ച് അയോദ്ധ്യയിൽച്ചെന്ന് ഋതുപർണ്ണനെ സേവിച്ച് അക്ഷഹൃദയ വിദ്യ വശമാക്കണമെന്നും കാർക്കോടകൻ ഉപദേശിച്ചു. അവൻ ഒരു വസ്ത്രം സമ്മാനിച്ചു. അതു ധരിക്കുമ്പോൾ സ്വന്തം രൂപം കിട്ടും. അയോദ്ധ്യയിൽ എത്തിയ നളൻ ഋതുപർണ്ണന്റെ പാചകനായും, തേരാളിയായും കഴിഞ്ഞു. ഏകാന്തത്തിൽ ഭൈമിയെ ഓർത്തു വിലപിച്ചു. ഇതിനിടെ നളനെ തിരയാനുള്ള ശ്രമം ഭൈമി തുടർന്നു. അവൾ പറഞ്ഞു വിട്ട പ്രശ്ന വാക്യത്തിന് ഉത്തരം നൽകിയ ഋതുപർണ്ണസാരഥിയെപ്പറ്റിയുള്ള വിവരം പർണ്ണാദൻ വൈദർഭിയെ ധരിപ്പിച്ചു. നളൻ ഉത്തര കോസല ത്തിലുണ്ടെന്ന് മനസ്സിലാക്കിയ ഭൈമി അദ്ദേഹത്തെ ആനയിക്കാൻ സുദേവനെ നിയോഗിച്ചു. അയാൾ രാജസദസിൽ ഭൈമിയ്ക്ക് രണ്ടാം സ്വയംവരമുണ്ടെന്ന വാർത്ത വെളിപ്പെടുത്തി. അടുത്തദിവസം നടക്കാൻ പോകുന്ന സ്വയംവരത്തിൽ പങ്കെടുക്കാൻ ഋതുപർണ്ണൻ സമർത്ഥനായ തേരാളി ബഹുകനെക്കൂട്ടി പുറപ്പെട്ടു .വഴിയിൽ വെച്ച്  ബാഹുകൻ ഋതുപർണ്ണനിൽ നിന്നും അക്ഷഹ്യദയ വിദ്യ വശമാണി യതോടെ കലി പുറത്തു വന്നു. കോപാവേഗം നളൻ അവനെ കൊല്ലാൻ പിടിച്ചെങ്കിലും കലി മാപ്പിരന്നു. തന്നെ പാപകൃത്യത്തിന് പ്രേരിപ്പിച്ചത് ഇന്ദ്രാദികളെ അവഗണിച്ചതിലുള്ള അവർഷമാണെന്ന് കള്ളം പറഞ്ഞു. അന്ന് സൂര്യാസ്തമനത്തിനു മുമ്പു ബാഹുകൻ തെളിച്ച തേരിൽ ഋതുപർണ്ണൻ വിദർഭയിലെത്തുന്നു. മൂന്നാം ദിവസത്തെ കഥയ്ക് അവിടെ തിരശ്ശീലയിടുന്നു.
ഇതിവൃത്തം ക്ലൈമാക്സിൽ എത്തുന്നത് നാലാം ദിവസത്തെ കഥയിലാണ് പ്രിയതമനെ കണ്ടെത്താൻ ഒരു അറ്റകൈ പ്രയോഗിച്ചതിൽ ഉത്കണ്ഠപ്പെടുന്ന ഭൈമി , താൻ പല തെറ്റുകളും ചെയ്തെങ്കിലും ഒരു രണ്ടാം സ്വയംവരത്തിന് തയ്യാറായ പത്നിയിൽ സംശയവും അമർഷവും തോന്നിയ നളൻ, സ്വയംവരത്തിൽ പങ്കെടുക്കാൻ വന്ന് ഇളിഭ്യനായി നിൽകുന്ന ഋതുപർണ്ണൻ ഇവരെല്ലാം നാടകീയ സന്ദർഭത്തെ സമുജ്ജ്വലമാക്കുന്നു. ഉത്തര കോസല ത്തിൽ നിന്നും വന്ന തേരിൽ മൂന്നുപേരുണ്ടെങ്കിലും നളനെ കാണുന്നില്ല. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഭൈമി തോഴിയെ നിയോഗിച്ചു. കേശിനി നൽകിയ വിവരങ്ങൾ നിന്നും ആൾമാറാട്ടക്കാരൻ നളനാണെന്ന് അനുമാനിച്ചു. അയാളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. സ്വന്തം രൂപം ധരിച്ച നളൻ, രണ്ടാംവേളിക്ക് ശ്രമിച്ചു യെന്ന അപരാധത്തിന് ഭൈമിയെ ചോദ്യം ചെയ്യുന്നു. പ്രിയതമനെ കണ്ടെത്താൻ പരിശ്രമിച്ചതല്ലാതെ ഒരു തെറ്റും ചെയ്തിലെന്ന് അറിയിച്ച് ദമയന്തി മാപ്പിരന്നു. ഒടുവിൽ ലോക സാക്ഷികളിൽ നിന്നും ഉയർന്ന അശരീരിയുടെ ബലത്തിൽ നളൻ ഭൈമിയെ  സ്വീകരിച്ചു. നളന്റെ തിരിച്ചു വരവ് ഭീമൻ വിദർഭയിലെങ്ങും ഉത്സവമായി കൊണ്ടാടി.
    അധികം വൈകാതെ നൈഷധൻ നിഷധയിൽ ചെന്ന് പുഷ്കരനെ ചൂതിനു വിളിച്ചു. അവനെ തോൽപ്പിച്ചു രാജ്യം കൈയടക്കി. പുഷ്കരനെ കൊല്ലാനായി പിടിച്ചെങ്കിലും നൈഷധന്റെ ധർമ്മബോധം അതിന് അനുവദിച്ചില്ല. ഇതിനിടയിൽ പണ്ടത്തെ സുഹൃത്തായ ഹംസം സഹായത്തിനെത്തി ബ്രഹ്മാവിന്റെ ഉപദേശങ്ങളും അനുഗ്രഹങ്ങളും നൽകി. തൊട്ടുപിന്നാലെ നാരദനും വന്ന് ബ്രഹ്മദേവന്റെ അനുഗ്രഹങ്ങൾ അറിയിച്ചു. ഈ സന്ദർഭം ഭൈമിയും കുട്ടികളും വിദർഭയിൽ നിന്നും വന്നെത്തിയിരിന്നു. നളൻ ആപത്തുകളൊഴിഞ്ഞ് സൗഭാഗ്യകരമായ ഒരു ജീവിതത്തിൽ പ്രവേശിച്ചു. നായികാനായകന്മാരിൽ പ്രേമമാകുന്നു താമരയുടെ വിത്തുവിതയ്ക്കുന്നത് നാരദനും അത് വളർത്തിയെടുക്കുന്നത്. ഹംസവുമാണ് ഒട്ടേറെ പരീക്ഷണങ്ങളെയും പ്രതികൂലാനുഭവങ്ങളെയും തരണം ചെയ്ത ദമ്പതിമ്മാർ സൗഭാഗ്യങ്ങളിൽ കാലുകുത്തുന്ന വേളയിലും ഹംസവും നാരദനും വന്നുചേരുന്നുയെന്നത് ഇതിവൃത്തഘടനയിലെ ഒരു സവിശേഷതയാണ്. കലിയുടെ വികൃതിമൂലമുണ്ടായ വിപത്ത് ശമിച്ചു യെന്നും മേലിൽ മംഗളങ്ങൾ ഭവിക്കുമെന്നും ബ്രഹ്മാവ് നൽകിയ സന്ദേശവുമായിട്ടാണ് നാരദമുനി വന്നത്.
നളചരിതത്തിലെ ഇതിവൃത്തം..

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ