തൂവൽ വെള്ളച്ചാട്ടം

തൂവൽ വെള്ളച്ചാട്ടം ഇടുക്കി ജില്ലയെ ഏറെ മനോഹരമാക്കുന്നത് അതിന്റെ പച്ചപ്പും ഹരിതാപവുമാണ് . അതുപോലെ തന്നെ ഇടുക്കിയുടെ ടൂറിസം വകുപ്പിലേയ്ക്ക് മറ്റാെരു വിനോദസഞ്ചാര കേന്ദ്രവും കൂടി ഇടം നേടിയിരിക്കുകയാണ് . നെടുങ്കണ്ടം -ചെറുതോണി റൂട്ടിലാണ് തൂവൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് പ്രകൃതി രമണിയമായ ഈ പ്രദേശത്ത് ജനവാസം നന്നെ കുറവാണ് സഞ്ചാരികളുടെ വരവ് ദിനം പ്രതികൂടി വരുന്ന സാഹചര്യമാണ് നിലവിൽ കാണുന്നത്. ടൂറിസം വകുപ്പിന്റെ അതീവ ശ്രദ്ധ പതിപ്പിക്കേണ്ട അവസരം കൂടിയായി ഈ മേഖല മാറിയിരിക്കുകയാണ്. വൻ അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശമാണിത് . സഞ്ചാരികൾക്കു സുരക്ഷ ഉറപ്പു വരുത്തുവാൻ അധികൃതർ തയ്യാകുന്നില്ല. ഇടുക്കി ജില്ലയ്ക്ക് പുറമേ നിന്നു വരുന്ന വിനോദ സഞ്ചാരികൾ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് അപകട സാധ്യത സൃഷ്ടിക്കുന്നു , അതോടൊപ്പം പാറ ക്കെട്ടുകൾക്കിടയിൽ ഇരുക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു വനപാലകരുടെയോ മറ്റ് ഗെെഡുകളുടെയോ നിയമനം ഇല്ലാ , കാട്ടിൽ കൂടിയുള്ള സഞ്ചാരം അപകടം സൃഷ്ടിക്കുന്നു. ങ ധാരാളം അപക്ടങ്ങൾക്ക് സാധ...