കഥകളി മുദ്രകൾ കേരള ത്തിന്റെ തനതു കലാരൂപമാണ് കഥകളി ദൃശ്യചാരുതയെറുന്ന ഈ നൃത്ത രൂപത്തിന്റെ പ്രധാന സവിശേഷതയാണ് മുദ്രകൾ . ആശയം പങ്കുന്നതിനു മുദ്രകൾ അതിപ്രധാനമായി മാറാറുണ്ട്. സംഗീതത്തിനു പുറമേ വാദ്യമേളത്തിനും മുദ്രകൾക്കും കഥകളിയിൽ പ്രധാന്യമർഹിക്കുന്നുണ്ട്. കഥയ്ക്കനുസരിച്ച് ചുവടുകൾ കൃത്യമായി ചിട്ടപ്പെടുത്തി മുഖാവയവങ്ങൾ ഉപയോഗിച്ചു മുദ്രകൾ കൊണ്ടും ആശയം അവതരിപ്പിക്കുന്നു. ആംഗീകാഭിനയം കൈമുദ്ര കൊണ്ടാണ് നിർവ്വഹിക്കുന്നത്. ഭരതന്റെ നാട്യശാസ്ത്ര പ്രകാരമുള്ള മുദ്രകളാണ് കഥകളിയിൽ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഹസ്തലക്ഷണ ദീപിക എന്ന ഗ്രന്ഥത്തിലെ നിർവചനമാണ് ആട്ടക്കാർ അംഗീകരിച്ചിട്ടുള്ളത്. മുദ്ര കാണിക്കുന്നതിനനുസരിച്ച് മുഖാവയവങ്ങളും ചലിപ്പിക്കും. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, എന്നീ നാലു വാദ്യങ്ങളാണ് കഥകളിക്ക് വേണ്ടത്. ഇതിൽ ചേങ്ങില പ്രധാന പാട്ടുകാരനും ഇലത്താളം ഏറ്റുപാട്ടുകാരനും പ്രയോഗിക്കുന്നു വേഷങ്ങൾ സാത്വികം, രാജസം, തമസം, എന്നീ മൂന്നു ഗുണങ്ങളെ അടിസ്ഥാനമാക്കി വിഭജിച്ചിരിക്കുന്നു. സാത്വിക വകുപ്പിൽ പച്ചയും, മിനുക്കും പെടും. രാജസ വകുപ്പ...