കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം
R കഥകളി ആരാധനാപരവും അല്ലാത്തതുമായ അനവധി കലകൾ കേരളത്തിലുണ്ട്. അ കൂട്ടത്തിൽ മലയാള മണ്ണിന്റെ ചൂരും ചുണയും ചേർന്ന കലയാണ് കഥകളി. കൊട്ടാരക്കര തമ്പുരാനാണ് കഥകളിയുടെ ഉപജ്ഞാതാവെന്ന് കരുതുന്നു. കോഴിക്കോട് മാനവേദൻ രാജാവിന്റെ കൃഷ്ണനാട്ടത്തിന്റെ അനുകരണമാണ് കഥകളിയെന്ന് ഒരഭിപ്രായമുണ്ട്. ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗം ഏട്ടു ദിവസം കൊണ്ട് ആടിത്തീർക്കാൻ പാകത്തിൽ രചിച്ചതാണ് കൃഷ്ണനാട്ടം, ഭക്തി പ്രധാനവും ദേവതാരാധനാപരവുമായ കൃഷ്ണനാട്ടം ഇന്നും രൂപഭേദങ്ങളൊന്നും കൂടാതെ ഗുരുവായൂരും മറ്റും അരങ്ങേറിപ്പോരുന്നു . സംസ്കൃതത്തിൽ രചിച്ച കൃഷ്ണഗീതി കേരളത്തിലെ പല ക്ഷേത്രങ്ങളിലും ആടിയതായി ചരിത്രരേഖയുണ്ട് എന്നാൽ ഇതിനെ അനുകരിച്ച് രാമനാട്ടുണ്ടായി എന്നതിന് തെളിച്ചൂർ ചമച്ച ഐതിഹ്യം മാത്രമാണ്. കൃഷ്ണനാട്ടം ജയദേവരുടെ ഗീതഗോവിന്ദത്തോടും അതിന്റെ ദൃശ്യരൂപമായ അഷ്ടപദിയോടുo കൂറു പുലർത്തുമ്പോൾ രാമനാട്ടത്തിന് കേരളത്തിലെ നാടൻ കലകളോടാണ് രക്തബന്ധം . ...
Comments
Post a Comment