മന്നാൻ ജനവിഭാഗം history of Mannan
കോവിൽ മല
ഇന്നുo രാജാ ഭരണം നിലനിൽക്കുന്ന പ്രദേശമാണ്; ഇടുക്കി ജില്ലയിലെ മന്നാൻ എന്ന ആദിവാസി സമുദായത്തിന്റെ രാജ തലസ്ഥാനം. ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നാളിത് . (രാമൻരാജമന്നൻ)
കട്ടപ്പനയിൽ നിന്നും 23 കിലോമീറ്റർ അകലെ പെരിയാറിന്റെ തീരപ്രദേശത്തിനടുത്താണ് ഈ പ്രദേശം കോഴിമല എന്നു ഈ പ്രദേശം അറിയപ്പെടുന്നു അയ്യപ്പൻ കോവിൽ പാലത്തിന്റെ അടുത്തായി കാണപ്പെടുന്ന( ഈ ആട്ടുപാലം ബന്ധിപ്പിച്ചിരിക്കുന്നത് കോവിൽ മലയുമായി ആണ്) മല പ്രദേശമാണ് കോഴിമല .രാമൻ രാജമന്നന്റെ ഭരണാദിക്കാരത്തിൽ മുക്കാൽ ലക്ഷത്തോളം അംഗങ്ങളാണ് ഇപ്പോൾ അവിടെ വസിക്കുന്നത്.
(അയ്യപ്പൻ കോവിൽ പാലം - കോഴിമല)
പുരാവൃത്തം
മധുരയിെലെ പാണ്ഡ്യരാജാവിന്റെ അകമ്പടി ക്കാരായിരുന്നു താങ്ങെന്നുo, രാജാവിനു വേണ്ടി യുദ്ധം ചെയ്യത് എല്ലാം നഷ്ടപ്പെട്ട് കാടു കയറിയവരാണെന്നുമാണ് മന്നാമ്മാരുടെ വിശ്വാസം. മധുരയിൽ മന്നാന്മാർ കൂട്ടായി താമസിച്ചു വന്നിരുന്ന സ്ഥലത്ത് ഒരു കോട്ടയുണ്ട് ആ കോട്ടയുടെ പേര് ' മന്നാൻകോട്ട' എന്നാണ്. ഇപ്പോഴും അവിടെ ഇവർക്കു ചില അവകാശങ്ങളുണ്ട്.
ആചാരാനുഷ്ഠാനങ്ങൾ, ആരാധനാക്രമം,
മധുരമീനാക്ഷിയാണു മന്നാമ്മാരുടെ ആരാധനാമൂർത്തി
കുടികളിലേേല്ലാo മാരിയമ്മനെയും മലദൈവങ്ങളെയും വച്ചു പൂജിക്കുവാൻ പ്രത്യേക ഇടം കെട്ടിയിട്ടുണ്ടാകും വിശേഷ ദിവസങ്ങളിൽ മാത്രമാണിവിടെ ആരാധാനയുണ്ടാകുക വനപൂജ, കാലാവൂട്ട്
(കാലാവൂട്ട് മഹോത്സവം)
തുടങ്ങിയ ഉത്സവങ്ങൾ കുടിയിൽ (വീട്) എല്ലാവരും ഒന്നു ചേർന്നു നടത്തുന്നു കുടിലുകളിൽ പകർച്ചവ്യാധികളൊ മറ്റു പ്രശ്നങ്ങളൊ ഉണ്ടായാൽ മൺമറഞ്ഞു പോയവരെ വിളിച്ചു കാര്യമറിയിക്കുന്ന ചടങ്ങുണ്ട്. മന്ത്രവാദിയാണിതു ചെയ്യുന്നത് കാലാവസ്ഥാ കുഴപ്പങ്ങൾ ഉണ്ടാകുമ്പോഴും കാട്ടുമൃഗശല്യങ്ങൾ ക്രമാതീതമാകുമ്പോഴും ഇതുപോലെ പ്രശ്നം നോക്കി മന്ത്രവാദി പ്രതിവിധി നിർദ്ദേശിക്കും.
കൃഷി, തൊഴിൽ
സ്വന്തം കൃഷിയിടങ്ങളിലും പുറത്തും പോയി ജോലിയെടുത്താണു മന്നാന്മാർ ഉപജീവനം കഴിക്കുന്നത്. റാഗിയും നെല്ലുമാണു പ്രധാന കൃഷി ചിലയിടങ്ങളിൽ കാപ്പിയും കുരുമുളകും, മരച്ചീനിയും കൃഷി ചെയ്യുന്നു. കുടിയിലെ തലവനായ കാണിക്കാരന്റെ നേതൃത്വത്തിലും നിർദ്ദേശപ്രകാരവുമാണു കൃഷിയിറക്കുന്നത് ഇവരുടെയിടയിൽ കൂട്ടുകൃഷി സമ്പ്രദായവും നിലവിലുണ്ട്. വനവിഭവങ്ങളുടെ ശേഖരണവും വില്‌പനയും കുറഞ്ഞുവരികയാണ്. ഈറ്റവേല ചെയ്തു പുറത്തു കൊണ്ടുപോയി വില്പന നടത്തുന്നു. ഇഞ്ചിപ്പുൽ കൃഷിയുമുണ്ട്. റാഗി കൊണ്ടുണ്ടാക്കുന്ന 'കട്ടിക്കഞ്ഞി' മുതലായവയാണ് ഇവരുടെ ആഹാരം
പശു ,പോത്ത്, എന്നിവയുടെ മാംസം മന്നാമ്മാർക്ക് നിഷിദ്ധമാണ്. നെല്ല് വിളയുന്നതിനു മുമ്പു കതിരു മുറിച്ചെടുത്ത് ആവിയിൽ വച്ചു സത്ത് ഊറ്റിയെടുത്ത് അതിൽ തേനും ചേർത്തുണ്ടാക്കുന്ന ആഹാരമാണ് 'വെള്ള കുട്ടി'. വിശേഷ വസരങ്ങളിലും അതിഥികൾ വരുമ്പോഴുമാണ് വെള്ളക്കട്ടിയുണ്ടാക്കുന്നത്.
ഭരണക്രമം
വ്യവസ്ഥാപിതമായ ഭരണത്തിനു കീഴിലുള്ള ഒരു സമൂഹമാണു മന്നാമ്മാരുടേത്. ഓരോ കുടിക്കും(വീട്) ഓരോ 'കാണിക്കാരൻ'( തലവൻ) ഉണ്ടാകും കാണിക്കാരന കീഴിൽ, വാരിക്കുടിയാനവൻ, പെരിയകുടിയാനവൻ, ഇളന്താരിക്കുടിയാനവൻ, വല്യ ഇളന്താരി, ഇളൈവട്ടം, തണ്ടക്കാരൻ , തണ്ണിപ്പാത്ത,(സ്ഥാനപ്പേരുകൾ) എന്നീ. രാജമന്നനു ഒരു മന്ത്രിയുണ്ട് എല്ലാ മന്നാക്കുടികളും രാജമന്നാന്റെ പരമാധികാരത്തിൻ കീഴിലാണു വർത്തിക്കുന്നത്
വിവാഹം, ജനനം, മരണം
പ്രായപൂർത്തിയാകുന്നതോടെ ചെറുക്കൻ തനിക്ക് നേരത്തെ നിശ്ചയിച്ചു വച്ച പെണ്ണിന്റെ വീട്ടിൽ പോയി ജോലി ചെയ്യണം ഒരു വർഷം അങ്ങനെ കഴിഞ്ഞതിനു ശേഷം ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർക്കു സമ്മതമാണെങ്കിൽ മാത്രമാണു വിവാഹം നടക്കുക
ഋതുമതിയായ സ്ത്രീ ആറ് ദിവസത്തേയ്ക്ക് വീടിനു പുറത്തു താമസിക്കണം എന്നാണ് ആചാരം ഈ ദിവസങ്ങളിൽ പുരുഷമ്മാരെ ദർശിക്കുവാൻ അനുവാദമുണ്ടായിരിക്കുകയില്ല , പ്രസവം പെണ്ണിന്റെ വീട്ടിൽ വച്ചാണ് നടത്തുന്നത്. പ്രസവ സമയത്തു ഗർഭണിയെ പള്ളപ്പുര(വന്നകൂര) യിലേയ്ക് മാറ്റുന്നു പ്രസവത്തിനു ശേഷവും പതിനാലു ദിവസം പള്ളപ്പുരയിൽത്തന്നെ കഴിഞ്ഞുകൂടണം
മറ്റെല്ലാ ആദിവാസി ഗോത്രങ്ങളിേലേയും പോലെ മന്നാമ്മാർക്കും മരണവുമായി ബന്ധപ്പെട്ടു കൊണ്ടാണ് കൂടുതൽ ചടങ്ങുകൾ ഉള്ളത്. മരിച്ച ദിവസം രാത്രി മുഴുവനും ഇവർ കൂത്തു നടത്തുന്നു. പരേതന്റെ ആത്മാവിനെ സന്തോഷിപ്പിക്കാനാണ് ഇപ്രകാരം ചടങ്ങു നടത്തുന്നത്. പുരുഷൻ മരിച്ചാൽ ഭാര്യ ഒരു വർഷേയ്ക് വ്രതമായിട്ടു ലഘു ജീവിതം നയിക്കണം ഭാര്യയാണു മരിക്കുന്നെങ്കിൽ ഭർത്താവ് ലഘു ജീവിതത്തിനോടൊപ്പം ഒരു വർഷത്തേയ്ക്കു ദീക്ഷ വളർത്തണം മരിച്ച് ഒരു വർഷം തികയുമ്പോൾ ആണ്ടു ചാത്തം നടത്തുന്നു.
ഇടുക്കി ജില്ലയിൽ, പെരുംകാല , പഴയരിക്കണ്ടം, മഴുവെട്ടി, ചുരുളി, കരിമ്പൻ, മണിയാറൻകുടി, വലിയ തോവാള, വാത്തിക്കുടി, തോപ്രാംകുടി , തിങ്കൾക്കാട്, കൊരങ്ങാട്ടി ,നൂറാൻക്കര, ചിന്നപ്പാറ, ചാറ്റു പ്പാറ , കട്ടപ്പന,കോഴിമല, മുരിക്കാട്ടുകുടി, തുടങ്ങിയ സ്ഥലങ്ങളിലാണു മന്നാമ്മാർ താമസിച്ചു വരുന്നത്. പലക്കാട് ജില്ലയിലും തമിഴ്നാട്ടിലെ മധുരയിലും മന്നാൻ സമുദായക്കാരുണ്ട്.
Comments
Post a Comment