കൃഷ്ണകഥകൾ പറയുന്ന കൃഷ്ണനാട്ടം
കേരളത്തിലെ ക്ഷേത്ര കലകളിൽ ഒന്നായ കൃഷ്ണനാട്ടം , ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകൾ എട്ട് ദിവസങ്ങളിലായി അവതരിപ്പിക്കുന്നു . ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ആടി പോരുന്ന കൃഷ്ണനാട്ടം , 1654 ൽ ജീവിച്ചിരുന്ന കോഴിക്കോടുള്ള സാമൂതിരി രാജാവായ മാനവേദൻ രചിച്ച സംസ്‌കൃത ശ്ലോകങ്ങളായ കൃഷ്ണഗതിയെ അടിസ്ഥനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.
ചരിത്രം
കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം തന്റെ 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം ആവിഷ്കരിച്ചത്. കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ എട്ടു ദിവസങ്ങളിലായി പറയുന്നു. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം എന്നിവയാണ് എട്ടു ഭാഗങ്ങൾ. ആട്ടവും പാട്ടുമൊക്കെ ചേർന്ന കലാരൂപമാണിത്. ഒരുക്കത്തിലും വേഷത്തിലും കൂടിയാട്ടത്തോടും നങ്ങ്യാർകൂത്തിനോടാണ് സാമ്യം. രീതികൾ കൂടിയാട്ടത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയുമാണ്. കൃഷ്ണനാട്ടമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പൊയ്മുഖ (മുഖംമൂടി) വേഷങ്ങളുള്ള ക്ഷേത്രകല.
സാമൂതിരിയുടെ രാജ്യത്തിനകത്ത് മാത്രമായിരുന്നു കൃഷ്ണനാട്ടം പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഈ കല ഉത്തരകേരളത്തിൽ മാത്രമായി ഒതുങ്ങി. കോവിലകങ്ങളും നമ്പൂതിരി ഇല്ലങ്ങളും ഇതിന്റെ വേദികളായിരുന്നു. കൃഷ്ണനാട്ടം കലാകാരന്മാരുടെ സംഘമാണ് 'കൃഷ്ണനാട്ടം കളിയോഗം' എന്നറിയപ്പെടുന്നത്. ഇന്ന് ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ മാത്രമാണ് കൃഷ്ണനാട്ടം കളിയോഗം ഉള്ളത്. കൃഷ്ണനാട്ടത്തിലെ കഥാപാത്രങ്ങളുടെ മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടക കുണ്ഡലങ്ങൾ, ഉടുത്തുകെട്ട് മുതലായവ പിൽക്കാലത്ത് രൂപംകൊണ്ട കഥകളിയിലെ വേഷാലങ്കാരങ്ങൾക്ക് പ്രചോദനമായി എന്നു പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാവതരണം, ധനാശി എന്നിങ്ങനെയാണ് കൃഷ്ണനാട്ടത്തിന്റെ അവതരണ ക്രമം. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള കലാരൂപമാണിത്.
ഒരിക്കൽ രാജാവായ മാനവേദൻ ഭഗവാൻ ശ്രീകൃഷ്ണനെ നേരിൽ കാണണം എന്നുള്ള തന്റെ അതിയായ ആഗ്രഹം വില്വമംഗലത്തെ അറിയിക്കുകയുണ്ടായി . പിറ്റേദിവസം തന്നെ ഭഗവാൻ തന്റെ ദർശനം മാനവേദന് നല്കാൻ സമ്മതിച്ചിരിക്കുന്നു എന്നും , അതിരാവിലെ ഇലഞ്ഞിത്തറയിൽ ചെന്നാൽ കാണാം എന്നും , കാണുക മാത്രമേ ചെയ്യാവൂ തൊടരുത് എന്നും വില്വമംഗലം അദ്ദേഹത്തെ അറിയിച്ചു . അതിസന്തുഷ്ടനായ മാനവേദൻ ഇലഞ്ഞിത്തറയിൽ എത്തിയപ്പോൾ ഉണ്ണിക്കണ്ണനായി ഭഗവൻ നൃത്തം ചെയ്യുന്നതാണ് കണ്ടത് . അത് കണ്ട നിമിഷം മാനവേദൻ , ഭഗവാനെ തൊടരുത് എന്ന് പറഞ്ഞ ആജ്ഞ മറന്നു പോവുകയും ഓടിച്ചെന്ന് എടുക്കാൻ ശ്രമിക്കുകയും , ഇത് തന്നോട് ആവശ്യപെട്ടിരുന്നില്ല എന്ന് പറഞ്ഞു ഒരു മയിൽപീലി തറയിലിട്ടു കൊണ്ട് ഭഗവാൻ അപ്രത്യക്ഷനായി . ഇതിന്റെ പ്രതീകമെന്നോണം കൃഷ്ണനാട്ടം കളിക്കുന്ന കലാകാരന്മാർ നെറുകയിൽ മയിൽപീലി ചൂടാറുണ്ട് . ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനടുത്തായിട്ടാണ് കൃഷ്ണനാട്ടം അവതരിപ്പിക്കാറുള്ളത് . സ്വർഗ്ഗാരോഹണത്തോടെ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നത് നന്നല്ല എന്ന് തോന്നിയ മാനവേദൻ ഒൻപതാം ദിവസം അവതാരം കൂടി അവതരിപ്പിച്ചു വേണം ആട്ടം നിർത്തേണ്ടത് എന്ന് തീരുമാനിക്കുകയുണ്ടായി . ഗുരുവായൂർ ദേവസ്വം ഇന്നും മുടങ്ങാതെ അവതരിപ്പിക്കുന്ന ഒന്നാണ് കൃഷ്ണനാട്ടം . ഭക്തർ വഴിപാടായും കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തി പോരുന്നു .ഗുരുവായൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിനടുത്തായിട്ടാണ് കൃഷ്ണനാട്ടം അവതരിപ്പിക്കാറുള്ളത് . സ്വർഗ്ഗാരോഹണത്തോടെ കൃഷ്ണനാട്ടം അവതരിപ്പിക്കുന്നത് നന്നല്ല എന്ന് തോന്നിയ മാനവേദൻ ഒൻപതാം ദിവസം അവതാരം കൂടി അവതരിപ്പിച്ചു വേണം ആട്ടം നിർത്തേണ്ടത് എന്ന് തീരുമാനിക്കുകയുണ്ടായി . ഗുരുവായൂർ ദേവസ്വം ഇന്നും മുടങ്ങാതെ അവതരിപ്പിക്കുന്ന ഒന്നാണ് കൃഷ്ണനാട്ടം . ഭക്തർ വഴിപാടായും കൃഷ്ണനാട്ടം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തി പോരുന്നു .
അവതരണം , വാദ്യം , വേഷം, സംഗീതം
മദ്ദളവും , ചെങ്ങലയും , ഇലത്താളവും ഉപയോഗിച്ച് നടത്തുന്ന കേളികൊട്ടാണ് ആദ്യം നടത്തുക . അന്ന് രാത്രി നടക്കുന്ന കൃഷ്ണനാട്ടത്തെ കുറിച്ച് ആളുകളെ അറിയിക്കുക എന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത് . കലാകാരന്മാർ ചമയ മുറിയിൽ സന്ധ്യാനേരത്തു വിളക്ക് വെയ്‌ക്കുകയും , മറ്റൊരു വിളക്കിന്റെ ചുറ്റും ഇരുന്ന് ചമയം നടത്തുകയും ചെയ്യും .
ക്ഷേത്ര ചടങ്ങുകൾ അവസാനിച്ചു കഴിയുമ്പോഴാണ് കൃഷ്ണനാട്ടം ആരംഭിക്കുക . ശ്രീകോവിലിന്റെ വടക്ക് വശത്തായി കൃഷ്ണനാട്ടം നടക്കുന്ന സ്ഥലത്തു , ചമയ മുറിയിലെ ദീപത്തിൽ നിന്ന് പകർന്ന ദീപം കൊണ്ട് കളി വിളക്ക് തെളിയിക്കുകയും , വാദ്യോപകരണങ്ങളായ മദ്ദളം , ചെങ്ങല , ഇലത്താളം എന്നിവ അവതരിപ്പിക്കുന്നവർ ഭക്തി പുരസ്സരം നമസ്കരിച്ചു കൊണ്ട് കേളി അവതരിപ്പിക്കും .
നിറമുള്ള തിരശീല കളി വിളക്കിനു പിന്നിലായി പിടിച്ചു കൊണ്ട് , അന്നത്തെ സ്ത്രീകഥാപാത്രങ്ങളായി എത്തുന്നവർ തോടയം അവതരിപ്പിക്കും . തോടയം അവതരിപ്പിക്കുന്നത് ഭഗവാന്റെ അനുഗ്രഹം സിദ്ധിക്കാനാണ് . തുടർന്ന് പുറപ്പാടോടു കൂടി കൃഷ്ണനാട്ടം ആരംഭിക്കുകയായി . മംഗളം ആലപിച്ചു കൊണ്ടാണ് കഥാപാത്രങ്ങളായി രംഗത്തെത്തിയവർ ആട്ടം അവസാനിപ്പിച്ച് വേദിയിൽ നിന്ന് പോകുന്നത് .
ചമയം , വേഷം
കൃഷ്ണനാട്ടം അവതരിപ്പിക്കുന്ന കലാകാരന്മാർ അഞ്ചു തരത്തിലുള്ള ചമയങ്ങളാണ് ഉപയോഗിക്കുന്നത് . പച്ച , പഴുപ്പ് , കത്തി, കരി , മിനുക്ക് എന്നിവയാണത് . ഓരോ നിറങ്ങളും ഓരോ തരത്തിലുള്ള കഥാപാത്രങ്ങളെയാണ് സൂചിപ്പിക്കുന്നത് .
ഉപയോഗിക്കുന്നത് . പച്ച , പഴുപ്പ് , കത്തി, കരി , മിനുക്ക് എന്നിവയാണത് . ഓരോ നിറങ്ങളും ഓരോ തരത്തിലുള്ള കഥാപാത്രങ്ങളെയാണ് സൂചിപ്പിക്കുന്നത് .
കഥകളിക്ക് സമാനമാണ് കൃഷ്ണനാട്ടത്തിലെ മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടകകുണ്ഡലാദികള്‍ മുതലായവ. എന്നാൽ, ചുട്ടി, അത്ര കനത്തതായിരിക്കയില്ല. കീരിടകേശഭാരാദികള്‍ക്കു വലുപ്പം കുറച്ചു കുറയുകയും ചെയ്യും. സ്ത്രീവേഷങ്ങള്‍ക്കു കൃഷ്ണനാട്ടത്തില്‍ കഥകളിയെ അപേക്ഷിച്ചു ഭംഗി കൂടുതലാണ്. ദേവകി, യശോദ, രുക്മിണി, സത്യഭാമ തുടങ്ങിയ ചില പ്രധാന സ്ത്രീവേഷങ്ങള്‍ക്കു കൃഷ്ണനാട്ടത്തില്‍ ചുട്ടിയും, ഭൂമിദേവിക്കു കിരീടവുമുണ്ട്. കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്നത് കുമിഴ്മരത്തടിയില്‍ കൊത്തിയെടുത്ത കിരീടങ്ങളും മുടികളുമാണ്. കൃഷ്ണമുടിയുടെ അഗ്രത്തില്‍ പീലിച്ചാര്‍ത്തുണ്ട്. എന്നാൽ, ബലരാമനു മകുടമുടിയാണ്. കേയൂരം, അംഗദം, കടകം, മാല, ചെവിപ്പുവ്, എന്നിവയാണ് മറ്റു കോപ്പുകള്‍. തോട, തോള്‍വള, ഹസ്തകടകം, ഉറുക്ക്, പതക്കം തുടങ്ങിയവയും കുമിഴില്‍ തന്നെ പണിതീര്‍ത്തവയാണ്.
കൃഷ്ണനാട്ടത്തിലെ വേഷക്കാര്‍ ഇരുന്നാണ് ചുട്ടികുത്തുന്നത്. പൂര്‍ണ്ണമായും അരിമാവുപയോഗിച്ചാണ് ചുട്ടികുത്തുക. കടലാസ് തീരെ ഉപയോഗിക്കുന്നില്ല. പച്ച, കത്തി, മിനുക്ക്, പഴുക്ക എന്നിവയാണ് വേഷങ്ങൾ. അരയ്ക്കുമേലെ കറുപ്പുകുപ്പായവും താഴെ ചുവന്ന പട്ടിന്റെ പാവടപോലുള്ള ഉടുപ്പുമാണ് കൃഷ്ണന്റെ വേഷം. ബലരാമന്ന് ചുവന്നകുപ്പായവും ജാംബവാനു വെള്ളനിറത്തിലുള്ള വേഷവുമാണ്.
പൊയ്മുഖം വച്ചവയാണ് കരി, താടി എന്നീ വിഭാഗത്തില്‍പ്പെട്ട കൃഷ്ണനാട്ടത്തിലെ വേഷങ്ങള്‍. പൂതന, യമന്‍, ജാംബവാന്‍, നരകാസുരന്‍, മുരാസുരന്‍, ഘണ്ടാകര്‍ണന്മാര്‍, ശിവഭൂതങ്ങള്‍, വിവിദന്‍ തുടങ്ങിയവരെല്ലാം ഈ വര്‍ഗത്തില്‍പ്പെടും. ബ്രഹ്മാവിനു നാലുമുഖമുള്ള പൊയ്മുഖവും മുരാസുരന് അഞ്ചു മുഖമുള്ള പൊയ്മുഖവും ഉപയോഗിക്കുന്നു.
സംഗീതം
കൃഷ്ണനാട്ടത്തിലെ സംഗീതം സാമവേദാലാപനത്തിനോടും കൂടിയാട്ടത്തിൽ ചാക്യാരുടെ സ്വരിക്കലിനോടും നേരിയ സാദൃശ്യമുണ്ട്. പക്ഷേ ഗുരുവായൂർ മതിൽക്കകത്ത് കേൾക്കാൻ കഴിയുന്നത് കഥകളിസംഗീതമാണ്. കേരളത്തിലെ സോപാനസംഗീതമാർഗ്ഗമാണ് കൃഷ്ണനാട്ടത്തിൻറേതെന്ന് അഭിപ്രായപെടുന്നവരുമുണ്ട്. ശുദ്ധമദ്ദളവും തൊപ്പിമദ്ദളവും ഇലത്താളവും ചേങ്ങലയും ചേർന്നുള്ളതാണ് കൃഷ്ണനാട്ടത്തിലെ താളപ്രയോഗം. എന്നാൽ, കഥകളിയിലെപ്പോലെ കൃഷ്ണനാട്ടത്തിൽ പാട്ട് ആവർത്തിച്ച് പാടാറില്ല.
കടപ്പാട്
Comments
Post a Comment