സൈബർ ആസക്തി
സൈബർ ആസക്തി
കൗമാര കാലം
മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തന ഘട്ടമാണ് കൗമാരം
നിറങ്ങളിൽ മനസ്സുടക്കുന്ന കാലമാണ് കൗമാരം. എന്തിനെയും അനുകരിക്കാൻ ശ്രമിക്കുന്ന കാലം. അതുകൊണ്ടുതന്നെ നവ സാങ്കേതികവിദ്യയുടെ പകിട്ട് കൗമാരക്കാരെ വല്ലാതെ ആകർഷിക്കും. സമൂഹമാധ്യമങ്ങളിൽ അഭിരമിക്കുന്നവർ പലതിന്റെയും അടിമകളായി മാറും. സമൂഹമാധ്യമങ്ങൾക്ക് ഒട്ടേറെ മികച്ച വശങ്ങളുണ്ട്. ലോകത്തെ അടുത്തറിയാൻ ഇന്ന് ഏറെ സഹായിക്കുന്നത് സമൂഹമാധ്യമങ്ങൾ തന്നെ. പക്ഷേ കൗമാരക്കാർ ഇവയുടെ അടിമകളാകുന്നത് അത്യന്തം അപകടകരമാണ്. പലപ്പോഴും കുട്ടികൾക്ക് അപകടം പതിയിരിക്കുന്ന ചതിയിടങ്ങൾ അറിയാതെ പോകുന്നു. പതിയിരിക്കുന്ന അപകടങ്ങൾ കൗമാരക്കാരെ കീഴടക്കുന്ന ലഹരികൾ പലതാണ്
കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം . പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോഴാണ് അവയെ ഇപ്രകാരം വിളിക്കുന്നത്. മൊബൈൽ, ക്യാമറ, തുടങ്ങിയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങളും ഇതിന്റെ പരിധിയിൽപെടുത്താറുണ്ട്. ഇത്തരം സംവിധാനങ്ങളിലൂടെ വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റ കൃത്യങ്ങളെ സൈബർട്രോട്സ് (cyber trots)എന്ന പേരിൽ അറിയപ്പെടുന്നു
ഒരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടർ ശൃംഖലയിലേക്കോ വൈറസിനെ കടത്തിവിടുക, ഹാക്കിങ്ങ് നടത്തുക മുതലായവയെ ആണ് കമ്പ്യൂട്ടറിനെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ. ക്രെഡിറ്റ്കാർഡ് തട്ടിപ്പുകൾ, അശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചരണം, സൈബർ തീവ്രവാദം, ഫിഷിംഗ് തുടങ്ങിയവയൊക്കെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പെടുന്നു. ഇൻഡ്യൻ സൈബർ ആക്ട് നിലവിൽ വന്നത് 2000 ൽ ആണ്. 2008ൽ ഇൻഡ്യൻ സൈബർ ആക്ട് ഭേദഗതി ചെയ്യപ്പെട്ടു
സൈബർ ആസക്തി
ലഹരി ആസക്തി രോഗം പോലെ അനുദിനം വർധിച്ചുവരുന്ന കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഗെയിം അഡിക്ഷനാണ് ഇന്നത്തെ കൗമാര യുവതീ യുവാക്കളിൽ പടർന്നുപിടിച്ചിട്ടുള്ള മാരകരോഗം.സോഷ്യൽ മീഡിയയുടെ വരവ് വ്യക്തികൾ തമ്മിൽ പരസ്പരം ഇടപഴകുന്ന രീതിയെ മാറ്റിമറിച്ചു. ഇത് കൗമാരക്കാരുടെ ജീവിതരീതിയെ ഏറ്റവും അധികമായി ബാധിച്ചിരിക്കുന്നു. മണിക്കൂറുകളോളം ഫോൺ, ടെക്സ്റ്റിംഗ്, ഫോണിൽ സംസാരിക്കൽ അല്ലെങ്കിൽ മൊബൈൽ ഗെയിമുകളിൽ വ്യാപൃതരായി നിൽക്കുന്നതും കാണാവുന്നതാണ്. ഇന്റർനെറ്റിന് അടിമകളായ കൗമാരക്കാർക്ക് കുറച്ച് സുഹൃത്തുക്കളും സജീവമായ സാമൂഹിക ജീവിതവുമുണ്ട്. അവർ ഏകാന്ത ജീവിതം നയിക്കുകയും മണിക്കൂറുകളോളം ഇന്റർനെറ്റ് ബ്രൗസുചെയ്യുകയും ചെയ്യുന്നു. സൈബർ സ്പേസിനോടുള്ള ആസക്തി അവരുടെ ശാരീരിക പ്രവർത്തനങ്ങൾ കുറയ്ക്കുകയും അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിക്ക് കാരണമാവുകയും ചെയ്യുന്നു. ഇന്റർനെറ്റ് ആസക്തി അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു.
പുതുകാല അടിമത്തം
സ്മാർട്ട് ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും അമിത ഉപയോഗവും അതുവഴിയുള്ള പ്രശ്‌നങ്ങളും സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. മനുഷ്യ പെരുമാറ്റത്തെ സമ്പൂര്‍ണമായി മാറ്റിമറിക്കാന്‍ ശേഷിയുള്ള സാങ്കേതിക സംവിധാനമായി ഈ ചെറു സ്‌ക്രീനും അതില്‍ നിറയുന്ന ആപ്പുകളും ചിത്രങ്ങളും ദൃശ്യങ്ങളും ഗെയിമുകളും മാറിക്കഴിഞ്ഞിരിക്കുന്നു. കോടികള്‍ മറിയുന്ന കൂറ്റന്‍ ബിസിനസ്സാണത്. കേവലം വിവര കൈമാറ്റം എന്നതില്‍ നിന്ന് അവബോധ നിര്‍മിതിയിലേക്കും ശരീരത്തിന്റെ മറ്റൊരവയവം പോലെ അനിവാര്യമായ നിലയിലേക്കും അത് വളര്‍ന്ന് കഴിഞ്ഞു.
മയക്കുമരുന്നു പോലെ തന്നെ
മനുഷ്യജീവിതത്തെ എളുപ്പവും ചലനാത്മകവുമാക്കാന്‍ വലിയ സാധ്യതകളുണ്ട് ഈ സംവിധാനത്തിന്. എന്നാല്‍ ഏതൊരു സാങ്കേതിക വികാസത്തിലുമെന്നപോലെ നിയന്ത്രിതമായ ഉപയോഗം സാധ്യമായില്ലെങ്കില്‍ ഗുരുതരമായ ദൂഷ്യഫലങ്ങളുണ്ടാക്കും മൊബൈല്‍ ഫോണും അനുബന്ധ സംവിധാനങ്ങളുമെന്ന് നാള്‍ക്കുനാള്‍ വ്യക്തമാകുകയാണ്. മയക്കുമരുന്ന് പോലെ അത്യന്തം അപകടകരമായ ഒന്നായി സ്‌ക്രീന്‍ അഡിക്ഷന്‍ മാറിയിരിക്കുന്നു.
ഓൺലൈൻ ചൂതാട്ടം
ചൂതാട്ടം എന്ന സംഗതിക്ക് യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ അതിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ഇന്റർനെറ്റ് വഴിയുള്ള ചൂതാട്ടം വളരെ എളുപ്പമായതിനാൽ അതിന് അടികളാകുന്നവരുടെ എണ്ണവും ഇന്ന് കൂടിവരികയാണ്. സാമ്പത്തികവും ജോലിസംബന്ധവുമായ പ്രശ്‌നങ്ങളായിരിക്കും മിക്കപ്പോഴും അവരെ കാത്തിരിക്കുന്നത്.
സൈബർ ബുള്ളിങ്
കുട്ടികൾക്കും മുതിർന്നവർക്കും നേരെ സാധാരണയായി നടത്തുന്ന ആക്രമണമാണ് സൈബർ ബുള്ളിങ് അഥവാ സൈബർ പീഡനങ്ങൾ. ഇൻറർനെറ്റോ മറ്റു വിവരസാ സാങ്കേതിക വിദ്യയുടെയോ സഹായത്തോടെയോ അറിഞ്ഞുകൊണ്ട് അധിക്ഷേപങ്ങളും പരിഹാസങ്ങളും ആക്ഷേപങ്ങളും അയക്കുന്നതിനെയാണ് സൈബർ ബുള്ളിങ് എന്നുപറയുന്നത്. സൈബർ ബുള്ളിങ് ചിലപ്പോൾ ടെക്സ്റ്റ് മെസേജുകൾ, ഇമെയിൽ, സമൂഹമാധ്യമങ്ങൾ, വെബ് പേജുകൾ, ചാറ്റ് റൂമുകൾ തുടങ്ങിയവ വഴിയാകാം. പല തരത്തിലായിരിക്കും സൈബർ ബുള്ളിങ് നമ്മെ ബാധിക്കുക. ഇത് കുട്ടികളുടെ പഠനത്തിനെയും മാനസിക ആരാ രോഗ്യത്തെയും ദോഷമായി ബാധിക്കും. അൽപം ശ്രദ്ധചെലുത്തിയാൽ ഇത്തരത്തിലുള്ള സൈബർ ബുള്ളിങ്ങിൽനിന്ന് നമുക്ക് രക്ഷപ്പെടാം.
എങ്ങനെ രക്ഷപ്പെടാം
പരിചയക്കാരെ മാത്രം നിങ്ങളുടെ സമൂഹമാധ്യമ സുഹൃദ് പട്ടികയിൽ ഉൾപ്പെടുത്തുക.
സമൂഹമാധ്യമങ്ങൾ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അതായത് ജനനതീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ കഴിയുന്നതും പങ്കുവെക്കാതിരിക്കുക.
കമൻറ് വഴിയോ േപാസ്റ്റുകൾ വഴിയോ ഷെയർ ചെയ്യുന്ന വിവരങ്ങൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആയിരിക്കരുത്.
ആവശ്യമില്ലാത്ത സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യാതിരിക്കുക.
പലതരം ആപ്പുകൾ, മൊബൈൽ ഗെയിമുകൾ തുടങ്ങിയവ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയേക്കാം.
സുഹൃത്തുക്കളുടെയോ അപരിചിതരുടെയോ ഭാഗത്തുനിന്ന് നിങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ എടുത്തുചാടി വൈകാരികമായി പ്രതികരിക്കാതിരിക്കുക. മുതിർന്നവരുമായി ഇത്തരം കാര്യങ്ങൾ തുറന്നുസംസാരിക്കുക.
കൂടുതൽ വിവരങ്ങൾക്ക്https://1drv.ms/p/s!AovYMnu7iSLzgRdjddWoYleCmSf4
Comments
Post a Comment