കേരളത്തിലെ ഏക ചിലന്തിയമ്പലം
പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലാണ് ലോകത്തിലെ തന്നെ ഏകചിലന്തിയമ്പലം സ്ഥിതിചെയ്യുന്നത്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്നും 1.5 കി മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവി ക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്. ചിലന്തി വിഷബാധയ്ക്ക് പരിഹാരം തേടി നിരവധി ആളുകളാണ് ഈ ചിലന്തിയമ്പലത്തിൽ എത്തുന്നത്. ക്ഷേത്രത്തിൽ വന്നു വഴിപാട് നടത്തിയാൽ കടുത്ത ചിലന്തി വിഷബാധയും ശമിക്കുമെന്നാണ് വിശ്വാസം.
ചിലന്തിയമ്പലം ഐതീഹ്യം
ചിലന്തിയമ്പലത്തിൻ്റെ ചരിത്രവും ഐതീഹ്യവും ആശ്ചര്യചൂടാമണി എന്ന സംസ്കൃത നാടത്തിൻ്റെ കര്‍ത്താവ് ശക്തിഭദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുമണിൽ ചെന്നീര്‍ക്കര സ്വരൂപമെന്നു പേരുകേട്ട ഒരു ബ്രാഹ്മണ കുലമുണ്ടായിരുന്നു. പള്ളിയറ ദേവി ക്ഷേത്രം ഈ കുലത്തിൻ്റെ അധീനതയിൽ ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടാണ് പള്ളിയറ ദേവി ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരുവന്നതെന്ന് പറയപ്പെടുന്നു ചെന്നീര്‍ക്കര ബ്രാഹ്മണകുലത്തിൽ ആൺ പ്രജകള്‍ ഇല്ലാതാകുകയും ശക്തിഭദ്രര്‍ സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ അവശേഷിക്കുകയും ചെയ്തു. ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു വളര്‍ത്തി. പിന്നീട് ഇവര്‍ പള്ളിയറ ദേവി ക്ഷേത്രത്തിന് (ചിലന്തിയമ്പലം) സമീപമുള്ള കോയിക്കൽ കൊട്ടാരത്തിൽ ജീവിച്ചുപോന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോന്നു തുടർന്ന് ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും , ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു. ഈ വലയ്ക്കുള്ളിൽ ഇരുന്ന് അന്തര്‍ജനം സമാധായായി. തീവ്രഭക്തയായ അന്തര്‍ജനത്തിൻ്റെ ആത്മചൈതന്യം തൊട്ടടുത്ത ദുര്‍ഗാക്ഷേത്രത്തിൽ ലയിച്ചു ചേര്‍ന്ന് ജഗദംബയിൽ മോക്ഷം പ്രാപിച്ചുവെന്നാണ് പറയപ്പെടുന്നത്. അന്നുമുതലാണ് ക്ഷേത്രം ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നതെന്നും കരുതുന്നു.
ക്ഷേത്ര ഐതിഹ്യം
ചെന്നീർക്കര രാജസ്വരൂപത്തിന്റെ കൊട്ടാരം വക തേവാരമൂർത്തി ആയിരുന്ന ശ്രീ പള്ളിയറ ദേവീക്ഷേത്രം (ചിലന്തിയമ്പലം). ഈ ക്ഷേത്രത്തിന് പിന്നീട് ചിലന്തിയമ്പലം എന്ന് പേര് വരാൻ കാരണം ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഏകദേശം തൊള്ളായിരത്തി അൻപ്പത്തി ആറാം (956) ആണ്ടോടുകൂടി ചെന്നീർക്കര സ്വരൂപത്തിൽ ആൺ പ്രജകൾ ഇല്ലാതാവുകയും ശക്തിഭദ്രര് സാവിത്രി, ശക്തിഭദ്രര് ശ്രീദേവി എന്നീ രണ്ട് അന്തർജനങ്ങൾ മാത്രം അവശേഷിക്കുകയും ഇവരെ വാക്കവഞ്ഞിപ്പുഴ മഠത്തിലെ കാരണവനായ ഇരവിതായരു എന്ന ബ്രാഹ്മണൻ ദത്തെടുത്തു എന്നും മുൻപ് സൂചിപ്പിച്ചിട്ടുള്ളതാകുന്നു. പിന്നീട് ഇവർ കോയിക്കൽ കൊട്ടാരത്തിൽ (ചിലന്തി അമ്പലത്തിനു സമീപം) താമസമാക്കി ജീവിച്ചുപോന്നു. കാലാന്തരത്തിൽ അതിൽ ഒരു അന്തർജനം ഏകാന്തവാസത്തിൽ ഏർപെടുകയും ആത്മീയതയിൽ ലയിച്ച് അറയ്കുള്ളിൽ ആദിപരാശക്തിയായ ദുർഗ്ഗാഭഗവതിയെ തപസ് അനുഷ്ഠിച്ചു പോന്നു. തുടർന്ന് ഇവരിൽ ദേവീ ചൈതന്യമുള്ള ചിലന്തികൾ വലകെട്ടുകയും , ചിലന്തികൾ ഇവരുടെ ആജഞാനുവർത്തികൾ ആകുകയും ചെയ്തു എന്നും, ഈ വലക്കുള്ളിൽ ഇരുന്ന് അന്തർജനം സമാധിയായി തീർന്നു, ഈ ഭക്തയുടെ ആത്മചൈതന്യം തൊട്ടടുത്ത ദുർഗ്ഗാക്ഷേത്രത്തിൽ ലയിച്ചു ചേർന്നു ജഗദംബയിൽ മോക്ഷം പ്രാപിച്ചു എന്നാണ് പറയപ്പെടുന്നത്. അന്നു മുതൽ ക്ഷേത്രത്തിന് "ചിലന്തിയമ്പലം" എന്ന പേരു വന്നത് എന്ന് കരുതുന്നു. ഈ വിശ്വാസത്തിന്റെ പിൻബലത്താൽ അനേകം ചിലന്തി വിഷബാധയേറ്റ വിഷബാധകരും മറ്റു തീർത്ഥാടകരും ഈ ക്ഷേത്രദർശനം നടത്തി രോഗശാന്തി നേടുന്നു എന്ന് അനുഭവസ്ഥരും ക്ഷത്രേസമീപവാസികളും സാക്ഷ്യപ്പെടുത്തുന്നു. ഈ ക്ഷേത്രത്തിനു സമീപമുള്ള മറ്റൊരു ക്ഷേത്രമായ വൈകുണ്ഠപുരം മഹാവിഷ്ണുക്ഷേത്രം ശക്തിഭദ്രനാൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള ശ്രീകോവിലും അതിനോടു ചേർന്നുള്ള ചുവർചിത്രങ്ങളും ഈ കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണെന്ന് ചരിത്രകാരന്മാരും ഗവേഷകരും സമർത്ഥിക്കുന്നു. ഈ രണ്ടു ക്ഷേത്രങ്ങളുടെയും സമീപത്തുനിന്നും ലഭിച്ചിട്ടുള്ള ചില കൽത്തൂണുകളും, കിണറുകളും, കുളങ്ങളും എല്ലാം പഴയ ചില നാഗരികതകൾ വിളിച്ചോതുന്ന ചരിത്ര സംഭവങ്ങൾ തന്നെയാണെന്ന് വിസ്മരിക്കാൻ പറ്റാത്ത കാര്യമാണ്
വഴിപാടുകൾ
ചിലന്തിയമ്പലത്തിൽ വിഷരോഗശാന്തിക്കുള്ള പ്രതിവിധി തേടി നിരവധി ആളുകളാണ് എത്തുന്നത്. വിഷബാധയേറ്റവർ ക്ഷേത്രത്തിൽ എത്തി കുളച്ചി തൊഴുത് മലർനിവേദ്യം നടത്തുകയാണ് പതിവ്. തുടർന്ന് പൂജിച്ച ഭസ്മം വാങ്ങി ശരീരത്തിൽ ലേപനം ചെയ്യുന്നു. ഭസ്മലേപനത്തിൻ്റെ ശക്തിയാൽ ഒരാഴ്ചയ്ക്കകം വിഷാംശം ഇല്ലാതായി രോഗശാന്തി വന്നുചേരുന്നു. ഇവിടുത്തെ കിണറ്റിലെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്.തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മൂന്നുനേരവും പൂജ നടക്കുന്നുണ്ട്. വൃശ്ചിക മാസത്തിലെ കാർത്തിക ദിവസത്തെ ഉത്സവം, മകരമാസത്തിലെ ചന്ദ്ര പൊങ്കാല തുടങ്ങിയവ പ്രസിദ്ധമായ ആഘോഷങ്ങളാണ്.
Comments
Post a Comment