ജോൺ പെന്നിക്വിക്ക് വാർത്തകളിൽ ഇടം പിടിക്കുന്നു.
പെന്നിക്വിക്കിനെ അറിയില്ലേ? ഇദ്ദേഹമാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. പെന്നിക്വിക്കിന് പ്രതിമ നിർമ്മിച്ച് ആദരവ് പ്രകടിപ്പിച്ചവരാണ് മുല്ലപ്പെരിയാർ വെള്ളത്തിൻ്റെ ഗുണഭോക്താക്കൾ.
ഇപ്പോഴത്തെ വിവാദം പെന്നിക്വിക്ക് താമസിച്ച മധുരയിലെ വീടിനെ ചൊല്ലിയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായിരുന്ന എം.കരുണാനിധിയുടെ സ്മരണക്കായി 70 കോടി രൂപ ചെലവിൽ അന്തർദേശിയ നിലവാരമുള്ള ഗ്രന്ഥശാല മധുരയിൽ നിർമ്മിക്കുന്നതിനായി തെരഞ്ഞെടുത്തത് പെന്നിക്വിക്ക് താമസിച്ചിരുന്ന വീടാണ്. രണ്ട് ഏക്കറിലാണ് വീട്. ഈ വീട് പൊളിച്ച് മാറ്റുന്നതിനെ എതിർത്ത് ഒരു വിഭാഗം രംഗത്ത് വന്നതാണ് വിവാദത്തിന് കാരണം.ഈ വീട് പെന്നി ക്വിക് സ്മാരകമാക്കണമെന്നാണു് ആവശ്യം.
ഇതേസമയം, 1911 ൽ പെന്നിക്വിക്ക് മരിച്ചതിന് ശേഷമാണ് കെട്ടിടം നിർമ്മിച്ചതെന്ന് മധുര കളക്ടറുടെ അറിയിപ്പിൽ പറയുന്നു. 1912ൽ ഭൂമി പൂജ നടത്തി 1913 ലാണ് കെട്ടിട നിർമ്മാണം പൂർത്തികരിച്ചത്. എന്നിരുന്നാലും ,
തെക്കൻ തമിഴകത്തെ അഞ്ചു ജില്ലകളിൽ പെന്നിക്വിക്ക് ദൈവ തുല്യനായതിനാൽ ഈ വിവാദം ആളി കത്തുന്ന നിലയിലാണ്.1841 ജനുവരി 15 ന് ലണ്ടനിലാണ് ജോണ്‍ പെന്നിക്വിക്ക് ജനിച്ചത്. സിവില്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയശേഷം ബ്രട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 1858ല്‍ മദ്രാസിലെത്തി. ബ്രട്ടീഷ് സര്‍ക്കാരിന്റെ പല പദ്ധതികളിലും മുപ്പത് വര്‍ഷത്തോളം ജോലി ചെയ്തു. 1888ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു. നിര്‍മാണം ആരംഭിച്ച അണക്കെട്ട് രണ്ടുവട്ടം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ച് നിരവധി തൊഴിലാളികള്‍ മരിച്ചതുമൂലം പലവട്ടം പണികള്‍ നിര്‍ത്തിവെച്ചു. ജോണ്‍ പെന്നിക്വിക്കിനെ ചുമതലയില്‍ നിന്നും മാറ്റുകയും ചെയ്തു. പിന്നീട് മദ്രാസ് ഗവര്‍ണ്ണറായിരുന്ന ലോര്‍ഡ് കണ്ണിമാറ സ്ഥലം സന്ദര്‍ശിക്കുകയും പെന്നിക്വിക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
പണികള്‍ പുനരാരംഭിക്കാനും ഉത്തരവിട്ടു. ഇതിനിടെ കനത്ത മഴയില്‍ നിര്‍മാണം പകുതിയായ അണക്കെട്ട് പൂര്‍ണമായും തകര്‍ന്ന് ഒലിച്ചുപോയി. ഇതേതുടര്‍ന്ന് അണക്കെട്ട് നിര്‍മാണം ഉപേക്ഷിക്കാനും അതുവരെയുള്ള നഷ്ടം പെന്നിക്വിക്കില്‍നിന്നും ഈടാക്കാനും മദ്രാസ് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ പെന്നിക്വിക്ക് പിന്മാറാന്‍ തയാറായില്ല.
നാട്ടിലെ തറവാട്ടു സ്വത്തുക്കള്‍ വിറ്റ് കിട്ടിയ പണം കൊണ്ട് നാലാം തവണ അദ്ദേഹം ദൗത്യം നിറവേറ്റി. 1241 അടി നീളത്തില്‍ 165 അടി ഉയരത്തില്‍ ശര്‍ക്കരയും ചുണ്ണാമ്പും കലര്‍ന്ന സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യയിലെ ആദ്യ ചെക്ക് ഡാമിന് അന്ന് 80.3 ലക്ഷം രൂപാ ചെലവായി.
1895 ഒക്‌ടോബര്‍ 10 ന് അന്നത്തെ മദ്രാസ് ഗവര്‍ണ്ണര്‍ വെന്‍ലോക്ക് പ്രഭു മുല്ലപ്പെരിയാര്‍ അണക്കെട്ട് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
കടപ്പാട്
Thanks to social media 😊😊 fb post നിന്നും എടുത്ത ഭാഗം.
ഇന്നും തമിഴ്നാട്ടിൽ ഒരു ദൈവത്തെ പോലെ കാണുന്ന അദ്ദേഹം എക്കാലത്തും വളരെയധികം പ്രശംസ അർഹിക്കുന്നു....
ReplyDelete❤️👍yes
Delete