ഇലിപ്പ 101- മനുഷ്യന്റെ പേരിൽ ഒരു മരം
മനുഷ്യന്റെ പേരിൽ ഒരു മരം
കൊല്ലം: സസ്യലോകത്ത് പുതുതായി കണ്ടെത്തിയ ഇലിപ്പ ഇനത്തിലെ പുതിയ മരത്തിന് നട്ടുവളർത്തിയ ആളുടെ പേര് നൽകി. തൊടിയൂർ മാരാരിക്കുളം മുഴങ്ങൂർ സ്വദേശി ബാലകൃഷണപ്പിള ളയുടെ പേരിലാണ് ഇലിപ്പ ഇനി അറിയപ്പെടാൻ പോകുന്നത് ശാസ്ത്രീയ നാമമായി മധുക്ക ബാലകൃഷ്ണാനി എന്നാണ് നൽകിയിരിക്കുന്നത്. കൊല്ലം ജില്ലയിൽ കഴിഞ്ഞ വർഷം ഇലിപ്പ യുടെ മറ്റൊരു ഇനത്തെ 100 മത്തെ ഇനത്തെ കണ്ടെത്തിയിരുന്നു. തൊടിയൂർ കല്ലേലിഭാഗം മുഴങ്ങോടി മഠത്തിനാൽ തെ ക്കതിൽ പഞ്ചായത്തിലെ 16-ാo വാർഡിലെ വിമുക്തഭടനായ ബി. പ്രസന്നകുമാറിന്റെ ഉടമസ്ഥയിലുള്ള ഭൂമിലാണ് 101 മത്തെ ഇലിപ്പ വൃക്ഷം നിൽക്കുന്നത് പ്രസന്ന കുമാറിന്റെ അച്ഛനാണ് ഈ വൃക്ഷം നട്ടത് 80 വർഷത്തെ പഴക്കം ഇതിനുണ്ട്. ബന്ധുവും അധ്യാപകനുമായ ശ്രീജിയാണ് ഈ മരത്തെ കുറച്ചുളള അറിവ് തിരുവനന്തപുരം പാലോട്ട് ബോട്ടാണികൽ ഗാർഡിലെ ഗവേഷകരെ അറിയിക്കുന്നത് തുടർന്ന് ഗവേഷകരായ ഡോ. ഇ. എസ്.സന്തോഷ് കുമാർ ഡോ.ഷൈലജ കുമാരി മുഹമ്മദ് ഷരീഫ് എന്നിവർ മരത്തെക്കുറിച്ച് പഠിച്ച് ഗവേഷണം നടത്തി ഗവേഷണ ഫലം ന്യൂസിലൻഡിലെ അന്തരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ഫൈറ്റോ ടാക്സി യിൽ പ്രസിദ്ധീകരിക്കുകയും ചെയ്യ്തു. ഈ പ്രസിദ്ധീകരണത്തിലാണ് ഈ സസ്യത്തിന് നട്ടുവളർത്തിയ ബാലകൃഷ്ണന്റെ പേര് നൽകിയത്. ഇപ്പോൾ ഈ മരം പ്രസന്നകുമാറിന്റെയും കുടുംബത്തിന്റെയും സംരക്ഷണയിലാണ്.
ഇലിപ്പ
ഇന്ത്യയിലും മ്യാൻമ്മാറിലും പ്രധാനമായി കാണപ്പെടുന്ന അപൂർവ്വ ഇനം ഇടത്തര വൃക്ഷ സസ്യമാണ് ഇലിപ്പ . ഇത് ഉഷ്ണ മേഖല പ്രദേശത്തും , ഇല പൊഴിയും കാടുകളിലും കാണപ്പെടുന്നു. ഇന്ത്യയിൽ പ്രധാനമായും ബീഹാർ, ഓഡീഷ, ഡറാഡൂൺ , ഉത്തർപ്രദേശ് എന്നിവിടങ്ങളിലും . കേരളം, തമീഴ് നാട് എന്നിവിടങ്ങളിൽ അപൂർവ്വമായും കാണപ്പെടുന്നു. ഉത്തര ഇന്ത്യയിൽ ഇതിന്റെ പൂക്കൾ ധാരാളമായി വിൽക്കപ്പെടുന്നുണ്ട് , ഇത് കൂടാതെ ഈ സസ്യത്തിന്റെ പൂവിൽ നിന്നും മധുക എന്ന ലഹരി പാനിയവും പെർഫ്യുമുകളും ഇന്ത്യയിൽ സുലഭമാണ് നിരവധി ഔഷധ പ്രാധാന്യമുള്ള സസ്യമാണിത്. സപോട്ടേസി സസ്യകുടുംബത്തിൽപ്പെട്ട മധുക്ക ലോംഗി ഫോളിയ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം കേരളത്തിൽ ഇരിപ്പ, നാട്ടിലിപ്പ , ഇലിപ്പ എന്നീ പേരുകളിൽ അറിയപ്പെടുന്നു. സംസ്കൃതത്തിൽ മധുക എന്നും അറിയപ്പെടുന്നു.
100 മത്തെ ഇലിപ്പ
കൊല്ലം ജില്ലയിലെ പരവൂരിനടുത്തുള്ള കൂനായിൽ ആയിരവള്ളി ശിവക്ഷേത്രത്തിലെ കാവിൽ നിന്നുമാണ് 185 വർഷങ്ങൾക്കു മുമ്പ് വംശനാശം സംഭവിച്ചതായി കരുതപ്പെട്ടിരുന്ന ഇലിപ്പ യുടെ ഇനത്തിൽപ്പെട്ട സസ്യവൃഷത്തെ കണ്ടെത്തിയിരുന്നത്. പാലോഡ് ബൊട്ടാണിക്കൽ ഗാർഡനിലെ (ടിബിജിആർഐ) ഒരു ഗവേഷണ സംഘം സപൊട്ടേസി കുടുംബത്തിൽ നിന്നുള്ള മധുക്ക ഡിപ്ലോസ്റ്റമോനെ കണ്ടെത്തിയത്. പ്രാദേശികമായി കാവിലിപ്പ എന്നാണ് പേര് നൽകിയിരുന്നത്. ഗവേഷക എസ്. ഷൈലജ കുമാരി ഇത് സാധാരണ ഇലിപ്പ യാണെന്ന് കണ്ടെത്തിയത്. എന്നാൽ പിന്നീട് ഗവേഷകരായ ഇ.എസ്.സന്തോഷ്കുമാർ, ഡോ ഷൈലജകുമാരിയും ചേർന്ന് ഇലിപ്പയിൽ നിന്ന് വ്യത്യസ്തമാണെന്ന് കണ്ടെത്തി.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സർജൻ-സസ്യശാസ്ത്രജ്ഞനായ റോബർട്ട് വൈറ്റ് 1835 ലാണ് മധുക്ക ഡിപ്ലോസ്റ്റെമോനെ ആദ്യമായി തിരിച്ചറിഞ്ഞത്. കൊല്ലം ജില്ലയിൽ ഇത് ഉണ്ട് എന്ന് കണ്ടെത്തി. അതിനുശേഷം പഠനങ്ങൾ കാണിക്കുന്നത് ഈ ഇനം , ലോകത്ത് എവിടെയും കണ്ടെത്തിയില്ല എന്നാണ്. ഇതിനെത്തുടർന്ന്, ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) ഇത് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ യും സ സൃങ്ങളുടെയും പട്ടികയിൽ ഉൾപ്പെടുത്തി യത്. എന്നാൽ വർഷങ്ങൾക്കും ശേഷം കഴിഞ്ഞ വർഷം മാണ് ഇതിനെ വീണ്ടും കണ്ടെത്തിയത്.
❤️
ReplyDelete