കണ്ടൽ കാടുകളുടെ സംരക്ഷകൻ

ആശ്രമം കണ്ടൽ കാടുകളുടെ സംരക്ഷകൻ സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി കൊല്ലത്തെ ആശ്രമം കണ്ടൽ കാടുകളെ പ്രഖ്യാപിച്ചിട്ട് ഇന്ന് 3 വർഷം പിന്നിടുന്നു ഇതി നു പിന്നിൽ ഒരു മനുഷ്യന്റെ നിരന്തര പരിശ്രമത്തിന്റെയും നിയമപോരാട്ടങ്ങളുടെയും ചരിത്രമുണ്ട്. ജില്ലാഭരണകൂടവും ഉദ്യോഗസ്ഥരുമുയർത്തിയ വെല്ലുവിളികളെ അതിജീവിച്ച് പോരാട്ടം നടത്തി ഇന്ന് കാണുന്ന ഹരിതാഭമായി മാറ്റിയതിനു പിന്നിലെ ശക്തമായ കൈകൾ പ്രൊഫ. എൻ.രവി യുടെ യാണ് . തികഞ്ഞ ഒരു സസ്യ സ്നേഹി മാതൃക അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫ.എൻ. രവി , കൊല്ലം ശ്രീനാരായണ കോളേജിലെ ബോട്ടണിവിഭാഗം തലവനായിരുന്നു . 1985-ലാണ് ആശ്രാമത്തെ കണ്ടൽക്കാടുകൾ വെട്ടിമാറ്റി അഡ്വഞ്ചർ പാർക്ക് നിർമിക്കാനുള്ള പദ്ധതി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുന്നോട്ട് വന്നപ്പോൾ മുതൽ ഇതിനെതിരേ പല രീതിയിലുളള സമര മുറകളും പ്രവർത്തനങ്ങളുമായി ഇദ്ദേഹം രംഗത്തെത്തി . എന്നാൽ അദ്ദേഹത്തിന്റെ ആവശ്യത്തെ തള്ളി പദ്ധതി മുന്നോട്ടുപോയി. പിന്നീട് തീരത്തെ കണ്ടൽകൂടി വെട്ടി റോഡ് നിർമിക്കാൻ ശ്രമിച്ചതോടെ അദ്ധ്യാപകനും വിദ്യാർഥികളും അതിനെതിരേ സമരം തുടങ്ങി. നിർമാണസാമഗ്രികളുമായി വന്ന ലോറിക...