രാമക്കൽമേട് സൗരോർജ പദ്ധതികൾ പാതി വഴിയിൽnews work Janmabhumi
സൗരോർജ കാറ്റാടിയന്ത്ര പദ്ധതിക പാതി വഴിയിൽ
രാമക്കൽമേട്ട് : സൂര്യ പ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും ഒരേ രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തുടങ്ങിയ
സൗരോർജ്ജ -കാറ്റാടി യന്ത്ര പദ്ധതികൾ പാതി വഴിയിൽ
കേരള-തമിഴ്‌നാട് അതിർത്തി പ്രദേശത്ത് വരുന്ന രാമക്കൽമേട്ടിലാണ് സംസ്ഥാനത്തെ സൗരോർജ്ജ, കാറ്റാടിയന്ത്ര പദ്ധതികൾക്കായി തുടക്കം കുറിച്ചത് . സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക മേഖല ഇതാണ്.ആദ്യ ഘട്ടത്തിൽ 16 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നത്.
സൂര്യപ്രകാശത്തിനുപുറമെ വർഷo മുഴുവനും ശക്തമായ കാറ്റ് വീശുന്ന ഈ പ്രദേശത്ത് 147 ഹെക്ടർ ഭൂമി ANERT സ്വന്തമാക്കിയത്. വലിയ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് കൂടുതൽ കാറ്റാടിയന്ത്രങ്ങളും സോളാർ പാനലുകളും സ്ഥാപിക്കാൻ കഴിയും എന്നു കണ്ടെത്തി . ഉത്പാദിപ്പിക്കുന്ന വൈദ്യുതി നെടുങ്കണ്ടം സബ് സ്റ്റേഷനിൽ സംഭരിച്ച് വിതരണം ചെയ്യുക എന്നാ തായിരുന്നു പദ്ധതിയുടെ തീരുമാനം.
20 20 ഏപ്രിൽ ഒന്നുമുതൽ രാമക്കൽമേട്ടിലെ ആമ്മപ്പാറയിലെ സൗരോർജ്ജ നിലയത്തിൽ നിന്ന് ഒരു മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുo എന്നായിരുന്നു ആദ്യ തീരുമാനം . ഏജൻസി ഫോർ നോൺ-കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി (ആനെർട്ട്) ഡയറക്ടർ അമിത് മീന സൗരോർജ്ജ നിലയം സന്ദർശിച്ച് സ്ഥിതിഗതികൾ പരിശോധിച്ചു .ശേഷം വൈദ്യുതി ഉൽപാ ദനം തുടങ്ങാം എന്നതായിരുന്നു എടുത്തിരുന്ന തീരുമാനം.
60 ശതമാനം ജോലികൾ പൂർത്തിയായ ശേഷം അധികൃതർ അതിന്റെ മേൽനോട്ടം നിർത്തി. പദ്ധതിയിൽ നിന്ന് 1 മെഗാവാട്ട് വൈദ്യുതിയും പിന്നീട് 3 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്.
സോളാർ പാനലുകൾ ഉപയോഗിച്ച് മൂന്ന് മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. പദ്ധതി വിജയിച്ചാൽ അത് 3 മെഗാവാട്ടായി ഉയർത്തും. എന്നിങ്ങനെയുള്ള തീരുമാനങ്ങൾ ഉണ്ടായിരുന്നു എന്നിട്ടും പദ്ധിതി
പാതിവഴിയിൽ നിർത്തിയ അവസ്ഥയിലാണ് . എന്നാൽ ഇപ്പോൾ വേണ്ടത്ര സംരക്ഷണം ലഭിച്ചിരുന്നില്ല. പ്രളയകാലത്ത് ഇതിന്റെ ജോലികൾ നിർത്തി വച്ചിരുന്നു പിന്നീട് യാതൊരു ഉന്നമനവും ഉണ്ടായിട്ടില്ല. ഉടൻ തന്നെ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ കോട്ടയായി മാറിയിരുന്നു. കല്ലുകൾ ഉറപ്പിച്ച് ഉപയോഗിച്ചിട്ടുള്ള പാനലുകൾ പോലും നശിപ്പിച്ച നിലയിയിലായിരുന്നു. അതേസമയം, വിലകൂടിയ സോളാർ പാനലുകൾ കാറ്റിൽ പറത്തിയിരുന്നു. ഇത് തമിഴ് നാടിന്റെ ഭാഗമായുള്ള കാട്ടിൽ നിന്ന് തിരികെ കൊണ്ടുവന്നെങ്കിലും അവ അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുന്നത്. അശാസ്ത്രീയമായ നിർമ്മാണത്തെത്തുടർന്ന് സോളാർ പാനലുകൾ കാറ്റിൽ പറത്തിയതായി നാട്ടുകാർ ആരോപിച്ചു. 50 ഓളം പാനലുകൾ കാണാതായതായി അവർ പറഞ്ഞു. പുതിയ പാനലുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമെന്ന് ANERT അധികൃതർ അറിയിച്ചിരുന്നു എങ്കിലും അതിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം,നശിപ്പിച്ച 22 സോളാർ പാനലുകളെക്കുറിച്ച് വൈദ്യുതി മന്ത്രി എം എം മണി ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു പുരോഗമനവും ഇല്ലാതെ തുടങ്ങിയ അവസ്ഥയിൽ തന്നെ തുടരുകയാണിന്ന്.
കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും ഒരേസമയം വൈദ്യുതി ഉൽപാദനം ആരംഭിച്ച കേരളത്തിലെ ഒരേയൊരു സ്ഥലമാണ് രാമക്കൽമേട്. എന്നാൽ ഇത് ഇന്ന് യാതൊരു പരിഗണനയും ഇല്ലാതെ തഴയപ്പെട്ട നിലയിലാണ് ഇതിനായി ചിലവാക്കിയ തുകയും സർക്കാർ അനുമതിയും ഉപയോഗമില്ലാത്ത അവസ്ഥയിലേക്കു മാറ്റപ്പെട്ടു. സർക്കാർ സുരക്ഷ ഉണ്ടെങ്കിലും അനതികൃതമായി ആളുകൾ കയറുകയും പല സാമൂഹ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
Comments
Post a Comment