ഒരു തെരുവിൽ ഉണ്ടാക്കിയ ഹൽവ്വയുടെ കഥ ( മിഠായി തെരുവിന്റെയും , കോഴിക്കോടൻ ഹൽവ്വയുടെയും ചരിത്രം )

മധ്യകാലഘട്ടത്തിെലെ പ്രസിദ്ധമായ തുറമുഖ കേന്ദ്രമാണ് കോഴിക്കോട് . ചീനക്കാരും , അറബികളും, വിനീസുകാരും , ഇംഗ്ലീഷുകാരും, അടങ്ങുന്ന വിദേശ സഞ്ചാരികളുടെ വാണിജ്യ കേന്ദ്രമായിരുന്നു കോഴിക്കോട് . സാമൂതിരി എല്ലാ വിദേശ വാണിജ്യകച്ചവടക്കാരെയും അഥിധേയത്തോടെ കേരള പാരമ്പര്യത്തോടെ സ്വീകരിച്ചിരുന്നു. അവർക്ക് അർഹമായ സ്ഥാനവും വാണിജ്യ കേന്ദ്രങ്ങളും സാമൂതിരി വംശക്കാർ അനുവദിച്ചു നൽകി. സാമൂതിരിമ്മാരുടെ സഹായ സഹകരണത്തോടെ ഹിന്ദു മുസ്ലിം മതവിഭാഗക്കർ തുല്യമായ സഹകരണ ത്തോടെ കോഴിക്കോടിനെ ഒരു വാണിജ്യ കേന്ദ്രമാക്കി മാറ്റി. മത നിരപേക്ഷതയുടെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട് . കോഴിക്കോടൻ ഹൽവ്വയും ,മിഠായി തെരുവും ...