കൊണ്ടപ്പള്ളി ബോമ്മാലു , ഇന്ത്യയുടെ കളിപ്പാട്ട ഗ്രാമം ....

കൊണ്ടപ്പള്ളി ബോമ്മാലു പാവകൾ ....     ഇന്ത്യയുടെ നിറം മങ്ങുന്ന കളിപ്പാട്ട ഗ്രാമം.
ഇന്ത്യയിൽ കളിപ്പാട്ട നിർമ്മാണത്തിന് പേരുകേട്ട ഇടമായിരുന്നു ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൊണ്ടപ്പള്ളി ഗ്രാമം പതിനെട്ടാം നൂറ്റാണ്ടിൽ മുസ്തഫനഗർ എന്ന പേരിലാണ് കോണ്ടപ്പള്ളി അറിയപ്പെട്ടിരുന്നത്  .മരത്തിൽ നിർമിക്കുന്ന കൊണ്ടപ്പള്ളിയിലെ ബൊമ്മല കോളനിയിലെ കളിപ്പാട്ടങ്ങൾക്ക് രാജ്യമെങ്ങും വൻ ജനപ്രീതി ആയിരുന്നു.കളിപ്പാട്ട നിർമ്മാണത്തിലെ രാജ്യാന്തര കീർത്തി കൊണ്ടപ്പള്ളിക്ക് ഭൗമസൂചിക പട്ടവും നേടിക്കൊടുത്തു.400 വർഷങ്ങങ്ങളായി കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കൊണ്ടപ്പള്ളിയിലെ ആര്യക്ഷത്രിയ കലാകാരന്മാരുടെ കുടുംബങ്ങൾ ഒത്തൊരുമിച്ചായിരുന്നു വ്യവസായത്തിൽ ഏർപ്പെട്ടിരുന്നത്.   പു രാതന കാലത്ത് ഭരണാധികാരികളിൽ നിന്ന് രക്ഷാധികാരം ലഭിച്ച കലാരൂപമായിരുന്നു ഇത് .മരത്തിൽ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ നിർമ്മിച്ചെടുത്ത ശേഷം മരപ്പൊടിയും പുളിങ്കുരുവിന്റെ കാമ്പും അരച്ചു ചേർത്ത പശ കൊണ്ടാണ് കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ ഒട്ടിച്ചു ചേർക്കുന്നത്.പ്രകൃതിദത്തമായ നിറങ്ങളായിരുന്നു ഈ കളിപ്പാട്ടങ്ങളുടെ ആകർഷക ഭംഗി നൽകിയിരുന്നത്.കൊണ്ടപ്പള്ളിയുടെ കളിപ്പാട്ടങ്ങളിൽ കലാകാരൻമാർ ചിത്രീകരിച്ചിരുന്നത് ഗ്രാമീണ ജീവിതത്തിലെ നേർക്കാഴ്ചകളായ മനുഷ്യരും മൃഗങ്ങളും പക്ഷികളും മരങ്ങളും ഭാരതീയ പുരണങ്ങളിലെ കഥാപാത്രങ്ങളുമൊക്കെയായിരുന്നു.
ഏറെക്കാലം ഭംഗിയോടെ നിലനിൽക്കുന്ന കൊണ്ടപ്പള്ളി കളിപ്പാട്ടങ്ങൾക്ക് ഇന്ത്യയുടെ നാനാ ഭാഗത്തും ആവശ്യക്കാരുണ്ടായിരുന്നു ഹൈദരാബാദിലെ കോണ്ടപ്പള്ളി കളിപ്പാട്ടങ്ങൾ .തെല്ല പോണിക്കി എന്നറിയപ്പെടുന്ന മൃദുവായ മരത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത് , അവ അടുത്തുള്ള കോണ്ടപ്പള്ളി കുന്നുകളിൽ കാണപ്പെടുന്നു. ഓരോ ഭാഗവും വെവ്വേറെ കൊത്തിയെടുത്തതാണ്. മക്കു- പുളി വിത്ത് പൊടിയും  ചേർത്ത് കളിപ്പാട്ടങ്ങൾ പൂർത്തിയാക്കാനും ഉപയോഗിക്കുന്നു. പിന്നീടുള്ള ഘട്ടത്തിൽ എണ്ണ, വെള്ളം-നിറങ്ങൾ അല്ലെങ്കിൽ പച്ചക്കറി ചായങ്ങൾ എന്നിവ ഉപയോഗിച്ച് കളറിംഗ് ഉൾപ്പെടുന്നു , കളിപ്പാട്ടങ്ങളുടെ തരം അടിസ്ഥാനമാക്കി ഇനാമൽ പെയിന്റുകൾ പ്രയോഗിക്കുന്നു. കരകൌശലങ്ങളിൽ പ്രധാനമായും പുരാണങ്ങളിൽ, മൃഗങ്ങൾ, പക്ഷികൾ, കാളവണ്ടിയിൽ, ഗ്രാമീണ ജീവിതം മുതലായവയാണ്. കാലങ്ങൾക്കിപ്പ്പുറം             വിപണിയിൽ വിലകുറഞ്ഞ ചൈനീസ്‌ കളിപ്പാട്ടങ്ങളുടെ നീണ്ട നിരയുള്ള ഇന്ന് കൊണ്ടപ്പള്ളിയിലെ കളിപ്പാട്ട വ്യവസായം ഇന്ന് ജീർണ്ണാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.കളിപ്പാട്ട നിർമാണത്തിനാവശ്യമായ 'തെല്ല പൊണിക്കി' തടി പ്രാദേശികമായി ലഭ്യമല്ലാത്തതിനാൽ ദൂരദേശങ്ങളിൽ നിന്ന് എത്തിക്കുന്നത്.വനനശീകരണം മൂലം അന്യം നിന്നുകൊണ്ടിരിക്കുന്ന 'തെല്ല പൊണിക്കി' മരം ഇന്ന് വിജയവാഡക്ക് അടുത്തുള്ള ഒരു പ്രദേശത്തു മാത്രമാണ്‌ ലഭ്യമായിട്ടുള്ളത്.അധിക സാമ്പത്തിക ബാധ്യതയിൽ അസംസ്‌കൃത വസ്തുക്കൾ എത്തിച്ചുകൊണ്ട് നിർമ്മിക്കുന്ന  കളിപ്പാട്ടങ്ങൾക്ക് പഴയതുപോലെ കച്ചവടം ഇല്ലാതായതോടെയാണ് കൊണ്ടപ്പള്ളിയുടെ പ്രൗഡിക്ക് മങ്ങലേറ്റ് തുടങ്ങിയത്. മുൻകാലങ്ങളിൽ ദിവസം 400 രൂപ മുതൽ 1000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന വ്യവസായത്തിൽ ഇന്ന്സ്ഥിരമായ ഒരു വരുമാനം ലഭിക്കാതായതോടെയാണ് തൊഴിലിൽ ഏർപ്പെട്ടിരുന്നവർ മറ്റ്‌ തൊഴിൽ മേഖലകളിലേക്ക് ചേക്കേറിയത്. ഭൂരിഭാഗം പേരും കൃഷിയും,നിർമ്മാണ മേഖലയുമൊക്കെയായി ജീവിതവൃത്തി തേടിയപ്പോൾ  മുൻപ് 400 കുടുംബങ്ങൾ ഏർപ്പെട്ടിരുന്ന കളിപ്പാട്ട നിർമ്മാണത്തിൽ 70 കുടുംബങ്ങൾ മാത്രമാണ് തങ്ങളുടെ പാരമ്പര്യ കൈത്തൊഴിലിൽ നിലനിൽക്കുന്നത്.തൊഴിൽ അടുത്ത തലമുറക്ക് കൈമാറാനും അതുവഴി കൊണ്ടപ്പള്ളിയുടെ പാരമ്പര്യം നിലനിർത്താനും ഇപ്പോഴത്തെ തലമുറ തയാറാണെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ വരുമാനം കിട്ടാത്തതിനാൽ വരും തലമുറം വ്യവസായത്തോട് വിമുഖത കാണിക്കുന്നു.ഇന്ന് കളിപ്പാട്ട വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒട്ടുമിക്ക കുടുംബങ്ങളും ബാങ്കുകളിൽ നിന്നും വായ്പ എടുത്താണ് കച്ചവടം നടത്തുന്നത്.വ്യവസായം ഇപ്പോഴത്തെ നിലയിൽ തുടരുകയാണെങ്കിൽ വായ്പാ തിരിച്ചടവ് മുടങ്ങുകയും കൊണ്ടപ്പള്ളിയുടെ പാരമ്പര്യത്തിന് വിരാമമാകുകയും ചെയ്യും. അതിനാൽ തങ്ങളുടെ വായ്പകൾ എഴുതിത്തള്ളും മരമടക്കമുള്ള അസംസ്‌കൃത വസ്തുക്കൾ എത്തിച്ചു നൽകിക്കൊണ്ടുള്ള സർക്കാർ ഇടപെടലിന് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ എന്നാണ് കൊണ്ടപ്പള്ളി നിവാസികളുടെ പ്രതീക്ഷ.പ്രാരാബ്ധങ്ങൾക്കൊപ്പം കോവിഡ് മഹാമാരി കൂടി എത്തിയപ്പോൾ കൊണ്ടപ്പള്ളിയിലെ വ്യവസായത്തിന് ഇരട്ടി പ്രഹരമാണ് ഏറ്റത്. മുൻപ് വിദേശ സഞ്ചാരികളും തീർത്ഥാടകരുമൊക്കെ എത്തിയിരുന്നതായിരുന്നു പ്രതീക്ഷ നൽകിയിരുന്നത്.എന്നാൽ ലോക്ക് ഡൗൺ ദിനങ്ങൾ വറുതിയുടെ ദിനങ്ങളാണ് കൊണ്ടപ്പള്ളിക്ക് സമ്മാനിച്ചത്.ഏറ്റവും കൂടുതൽ കളിപ്പാട്ടങ്ങൾ ചിലവാകുന്ന നവരാത്രിയിലെ ബൊമ്മക്കൊലു ആഘോഷത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ മൂലം കച്ചവടം നഷ്ടത്തിലായി. എന്നു വരുമെന്നറിയില്ലെങ്കിലും വ്യാധികൾ കടന്നുപോയി വിനോദസഞ്ചാരികൾ എത്തുന്ന കഷ്ടതകൾ നീങ്ങിയ പുതിയ കാലത്തിനായി കാത്തിരിക്കുകയാണ് കൊണ്ടപ്പിള്ളിയും ഇവിടുത്തെ കളിപ്പാട്ട വ്യവസായവും.

Comments

Post a Comment

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ