നമ്മുടെ സ്വന്തം പട്ടാമ്പി....


 
      പഴയ നേതിരിമംഗലം അഥവാ നമ്മുടെ പട്ടാമ്പി.പട്ടാമ്പിയെക്കുറിച്ചും നമുക്കൊരുപാട് സംസാരിക്കാനുണ്ട്.കാലചക്രങ്ങൾ ഉരുണ്ടതൊരുപാട് കണ്ട നിളയൊഴുകുന്ന തീരത്താണ് പട്ടാമ്പി എന്ന മനോഹര പ്രദേശവും.പാലക്കാടൻ പ്രദേശങ്ങൾക്ക് ആലങ്കാരികത പേരിന്റെ വിശേഷണങ്ങൾക്ക് ആവശ്യമില്ലെങ്കിലും കൂടെ ചേർത്തുതന്നെയാണ് ഓരോ നാട്ടുകാരനും പറയാറുള്ളത്.പ്രത്യേകിച്ച് ചരിത്രം ഒരുപാട് പറയാനുള്ള മണ്ണ് കൂടിയാകുമ്പോൾ.

     പറഞ്ഞാൽ തീരാത്ത കഥകളും,ഐതീഹ്യങ്ങളും  കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളുവനാടൻ ദേശങ്ങളിൽ പട്ടാമ്പിയെകുറിച്ച് നമുക്ക് ഇന്ന് സംസാരിക്കാം.
    പട്ടാമ്പിയെന്നു കേൾക്കുമ്പോൾ പട്ടാമ്പി നേർച്ചയും,പട്ടാമ്പി ഗുരുവായൂരും,ആയിരം വർഷങ്ങളിലേറെ പഴക്കമുള്ള പട്ടാമ്പിയിലെ തളി ക്ഷേത്രങ്ങളും,കട്ടിൽമാടവും, നരബലിയ്ക്ക് സാക്ഷ്യം വഹിച്ച പട്ടാമ്പിയിലെ റെയിൽവെ കമാനവും,പട്ടാമ്പി റെയിൽവെ സ്റ്റേഷനും നമുക്ക്  മനസ്സിലോടിയെത്തും.

       കേരളത്തിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടുരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത നഗരമാണ് പട്ടാമ്പി.നേതിരിമംഗലം എന്നായിരുന്നു പട്ടാമ്പിയുടെ ആദ്യകാലനാമം.മലബാർ മേഖലകളിലെ ആദ്യകാല റെയിൽവെ സ്റ്റേഷനുകളിൽ ഒന്നായ പട്ടാമ്പി റെയിൽവെ സ്റ്റേഷന്റെ കൂടി വരവോടെ ഈ പ്രദേശത്തേക്ക് ചരക്കുഗതാഗതവുമായി, അതുപോലെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് യാത്രികരുടെ എണ്ണം കൂടുകയും,നഗരം തിരക്കേറുകയും ചെയ്തു.കാലക്രമേണ നേതിരിമംഗലം എന്ന ആ പഴയ പേര് ആരും കേൾക്കാതെയും, പറയാതെയുമായി.പട്ടാമ്പി പതിയെ ഒരു വലിയ വാണിജ്യമേഖല കൂടിയായി വളർന്നു.ഒരിക്കൽ ഒരു എഴുത്തുകാരൻ പട്ടാമ്പിയെക്കുറിച്ച് പറഞ്ഞിരുന്നുവത്രെ 'എന്റെ ജീവിതഅനുഭവങ്ങളിൽ ഇത്രയേറെ തുണിക്കടകളുള്ള ഒരു നാട് പട്ടാമ്പിയല്ലാതെ വേറെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് '.പറയും പോലെത്തന്നെ നിരവധിയായ തുണിക്കടകൾ നഗരം നീളെ കാണാൻ കഴിയുന്നത് പട്ടാമ്പിയുടെ പ്രത്യേകതയാണ്.

   ചരിത്രപരമായി പട്ടാമ്പിയ്ക്ക് എടുത്തുപറയാൻ ഏറെ കാര്യങ്ങളുണ്ട്.അതിൽ പ്രധാനമാണ് ടിപ്പുവിന്റെ പടയോട്ടക്കാലവുമായി പട്ടാമ്പിയ്ക്കുള്ള ബന്ധം.ഒരു പക്ഷെ ഇന്ന് നാട്ടുകാർ പോലും കാര്യമായി അക്കാര്യത്തെക്കുറിച്ച് പറഞ്ഞു കേൾക്കാറില്ല.പലരും മറന്നു തുടങ്ങിയതാകണം.പട്ടാമ്പിയ്ക്കടുത്ത ചൂരക്കോട് നിന്നും 3 കിലോമീറ്റർ ഉള്ളിലായി കാട്ടിനകത്ത് ടിപ്പുവിന് ഒരു കോട്ടയുണ്ടായിരുന്നു.1770 നും 75നും ഇടയിൽ ഹൈദരലി നിർമ്മിച്ചതാണെന്ന് പറയപ്പെടുന്ന രാമഗിരിക്കോട്ട.റംഗേരി ഫോർട്ട്‌ എന്നും മംഗേരി ഫോർട്ട്‌ എന്നും ബ്രിട്ടീഷുകാർ പേരിട്ടു വിളിച്ചിരുന്ന ഈ കോട്ടയിൽ നിന്നായിരുന്നു സാമൂതിരിയുടെയും,ബ്രിട്ടീഷുകാരുടെയുമെല്ലാം പാലക്കാട്‌ കോട്ടയിലേക്കുള്ള ആക്രമണങ്ങളെ മൈസൂർ സൈന്യം ടിപ്പുവിന്റെ നേതൃത്വത്തിൽ ചെറുത്തു തോൽപ്പിച്ചിരുന്നത്.പാലക്കാട്‌ കോട്ടയുടെ ഉപകോട്ടയായിരുന്നു രാമഗിരിക്കോട്ട.മലബാർ, കൊച്ചി, പാലക്കാട്‌ പ്രദേശങ്ങളിൽ നിന്നുമുള്ള സൈനീക നീക്കങ്ങളെ രാമഗിരിക്കോട്ടയിൽ നിന്നും വ്യക്തമായി നിരീക്ഷിക്കാൻ കഴിയുമായിരുന്നു.ഓങ്ങല്ലൂർ മേടുകളിൽ ഉൾപ്പെട്ട രാമഗിരിക്കോട്ട നിലനിന്നിരുന്ന കുന്നുകൾ വളരെ ഉയരത്തിലുള്ളതാണ്.ഈ ഉയരം തന്നെയാണ് ചുറ്റുപാടും വളരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ സഹായിച്ചിരുന്നത്.പട്ടാമ്പിയിലെ കോട്ട ചരിത്രത്തിൽ പ്രസിദ്ധമാകേണ്ടതായിരുന്നെങ്കിലും കോട്ട അറിയപ്പെടാതെ പോയി.പ്രധാനമായും വളരെ കാലം മുൻപ് തന്നെ ഈ കോട്ട നിലംപൊത്തിയതാണ് അതിന് കാരണമായത്.എ ഡി 1782ൽ തിരൂരങ്ങാടിയിൽ വെച്ച്‌ മൈസൂർ സേനാധിപനായിരുന്ന മഖ്ദൂം അലിയുടെ നേതൃത്വത്തിലുളള മൈസൂർ സൈന്യവും ക്യാപ്റ്റൻ ഹംബർസ്റ്റണിന്റെ ബ്രിട്ടീഷ്‌ പടയും ഏറ്റുമുട്ടുകയുണ്ടായി. ആ യുദ്ദത്തിൽ മഖ്ദൂം അലിയടക്കം മൈസൂർ സൈന്യത്തിലെ ആയിരത്തിലേറെ സൈനികർ കൊല്ലപ്പെടുകയും മൈസൂർ സേന പരാജയപ്പെടുകയുമുണ്ടായി. അന്ന് ബാക്കിയായ മൈസൂർ സൈന്യം രാമഗിരിക്കോട്ടയിലേക്ക്‌ തിരികെപ്പോന്നു.പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിലുണ്ടായിരുന്ന വലിയ കാലയളവിൽ പോരാട്ടങ്ങളിലൂടെ ബ്രിട്ടീഷുകാർ പാലക്കാട്‌ കോട്ടയും, രാമഗിരികോട്ടയും പിടിച്ചടക്കാൻ ശ്രമിച്ചു പോന്നു.ശക്തമായ പ്രധിരോധകവചം കോട്ടയ്ക്ക് ഉണ്ടായിരുന്നതിനാൽ തന്നെ നിരവധി ശ്രമങ്ങൾ നടക്കാതെ പോയി.കോട്ട ഉൾപ്പെടുന്ന കാട്ടിനകത്ത് കയറിപ്പെട്ടാൽ വഴിയറിയാതെ തന്നെ ശത്രുസൈന്യം ബുദ്ധിമുട്ടും.അതല്ലെങ്കിൽ ശക്തമായ ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടി വരും.ടിപ്പുസൈന്യം മലബാറിൽ  ശക്തമായിരുന്നു എന്ന് ഈ  വസ്തുതകളെടുത്താൽ തന്നെ വ്യക്തമാണ്.1790ൽ നടന്ന അവസാന യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരെ കൂട്ടമായി സംസ്കരിച്ചതും ഇവിടെയാണ്.ആ ഖബറുകൾ ഇന്നും അവിടെയുണ്ട്.പിൻകാലങ്ങളിൽ മലബാർ പ്രദേശങ്ങൾ പൂർണമായും ബ്രിട്ടീഷ് ആധിപത്യത്തിൽ വന്ന കാലം മുതൽ രാമഗിരികോട്ടയ്ക്ക് നാഥന്മാരില്ലാതായി.കോട്ട ഉപേക്ഷിക്കപ്പെട്ടു.മൈസൂർ സൈന്യത്തിന് മലബാർ മേഖലയിലെ സ്വാധീനം നന്നേ കുറഞ്ഞു.പിന്നീട് ആ കോട്ട കാലക്രമേണ തകർന്നടിഞ്ഞു.   നിലവിൽ കാട് കയറി കോട്ട നിന്നിരുന്ന പ്രവേശത്തെത്തിയാൽ കോട്ടയുടെ അടിത്തറ പാകപ്പെടുത്തിയ കല്ലുകളും,മൂന്നുനാലു കിണറുകളുടെ അവശിഷ്ടങ്ങളുമാണ് കാണാൻ കഴിയുന്നത്.ഇന്നും വറ്റാത്ത കുളം അവിടെയുണ്ടത്രേ.കൂടാതെ കോട്ടയ്ക്ക് ചുറ്റുമുണ്ടായിരുന്ന കിടങ്ങിന്റെ അവശേഷിക്കുന്ന ഭാഗങ്ങളും കാണാം.കോട്ടയിലേക്കുണ്ടായിരുന്ന വഴികളും കാടുപിടിച്ചു.ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ അധീനതയിലാണ് ഇന്നീ പ്രദേശം.എത്തിപ്പെടാൻ തന്നെ പ്രയാസം.തെലുങ്കാന സംസ്ഥാനത്തിലെ കരിംനഗർ ജില്ലയിലും രാമഗിരിക്കോട്ട എന്നറിയപ്പെടുന്ന ഒരു മൈസൂർ കോട്ടയുണ്ട്.ഇതുപോലെ തന്നെ മൈസൂർ ഭരണം തങ്ങളുടെ സൈന്യത്തെ യുദ്ധത്തിനായി ഏകോപിച്ചിരുന്ന കോട്ടയായിരുന്നു അതും.പുറകിലോട്ടുള്ള ഒരു കാലത്ത് ഇതിഹാസം രചിച്ച ഒരു ചരിത്രമുണ്ടെങ്കിലും പൂർണമായ അടയാളം മുഴുവൻ കോട്ടയായി കാണിക്കാൻ കഴിയാത്തത് കൊണ്ട് മണ്ണോടു ചേർന്ന കഥകളായി പട്ടാമ്പി രാമഗിരികോട്ടയുടെ കഥയും.

    പറയിപെറ്റ പന്തിരുകുലവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളാണ് പട്ടാമ്പിയുമായി ഇനിയും ചേർത്തു പറയാനുള്ളത്.പക്ഷെ ആ ഐതീഹ്യങ്ങൾക്ക് ടിപ്പുവിന്റെ ചരിത്രത്തോളം പഴക്കമുണ്ട്.ഏകദേശം ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കം.

   ചെറുക്ലാസ്സുകൾ മുതൽ നാമെല്ലാം  പറഞ്ഞുകേട്ടിരുന്ന,കേൾക്കാനിഷ്ടപ്പെട്ടിരുന്ന കഥകളുണ്ട്.അവയിൽ വിക്രമാദിത്യ രാജാവിന്റെ പണ്ഡിതസദസ്സിലെ വരരുചിയെക്കുറിച്ച് അറിയാത്തവരില്ല,കേൾക്കാത്തവരും.വിധി കാത്തുവച്ചത് പോലെ അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ പറയി സമുദായത്തിൽ പെട്ട പഞ്ചമി എന്ന പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടതായി വന്നു.വിവാഹശേഷം പത്നിയോടൊപ്പം ഉണ്ടായ ഒരു  ദേശാടനകാലയളവിൽ അവർക്ക് പിറന്ന പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെട്ടത്.നിലവിലുള്ള ചരിത്രസംഹിതകൾ പരിശോധിച്ചാൽ തിരിച്ചറിയാം ആ ദേശാടന യാത്രകൾ പട്ടാമ്പിയെയും പരിസരപ്രദേശങ്ങളെയും ചുറ്റിപ്പറ്റിയായിരുന്നു എന്നത്.പന്ത്രണ്ട് മക്കളിൽ അഞ്ചാമനായ നാറാണത്ത് ഭ്രാന്തനെക്കുറിച്ചറിയാത്ത മലയാളികളില്ല.പകൽ മുഴുവൻ മലമുകളിലേക്ക് കല്ലുകൾ ഉരുട്ടിക്കയറ്റുകയും വൈകുന്നേരം അവയെല്ലാം മലമുകളിൽ നിന്ന് തള്ളി താഴെയിട്ട് അത് കണ്ട് ഉറക്കെചിരിക്കുകയും ചെയ്യുമായിരുന്നു ഭ്രാന്തൻ.ചെയ്തികളിലെല്ലാം വിചിത്രസ്വഭാവം പുലർത്തുകയും എന്നാൽ അവയിലെല്ലാം കൃത്യമായ അർത്ഥങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഭ്രാന്തന്റെ പേരിലുള്ള പ്രശസ്തമായ മലയുണ്ട് പട്ടാമ്പിയ്ക്കടുത്ത്.രായിരനെല്ലൂർ മല.നാറാണത്ത് ഭ്രാന്തന്റെ പ്രശസ്തമായ ശില്പം ഇവിടെയാണ് കാണാൻ കഴിയുന്നത്.നാറാണത്ത് ഭ്രാന്തൻ തളയ്ക്കപ്പെട്ട കാഞ്ഞിരവും,ചങ്ങലയും ഇവിടെ മലയോട് ചേർന്നുള്ള കൈപ്പുറം ഭ്രാന്താലയ ക്ഷേത്രത്തിലാണ് കാണുന്നത്.ഭ്രാന്തന്റെ കഥയുമായി ബന്ധപ്പെട്ടുള്ള നിരവധിയായ അടയാളങ്ങളും,ക്ഷേത്രവും ദർശിക്കാനായി തുലാം മാസം മാസം ഒന്നിന് ആയിരക്കണക്കിന് ആളുകളാണ് ഭക്തിയോടെ ചെങ്കുത്തായ ഈ മല ചവിട്ടി കയറി വരുന്നത്.

     പറയിപെറ്റ പന്തിരുകുലവുമായി ബന്ധമുള്ള  അഗ്നിഹോത്രി ഇല്ലവും,പാക്കനാർ ക്ഷേത്രവും പട്ടാമ്പിയിൽ നിന്നും ഭാരതപ്പുഴയ്ക്കക്കരെ തൃത്താലയിലാണ്.തൃത്താല ഒരു സാംസ്‌കാരിക നഗരമാണ്.പെരുന്തച്ചനും,പാക്കനാരും,അഗ്നിഹോത്രിയുമെല്ലാം ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്ന നാടാണ് തൃത്താല.ചരിത്രങ്ങളും,ഐതീഹ്യങ്ങളുമെടുത്താൽ പട്ടാമ്പിയെക്കുറിച്ച് പറയുമ്പോൾ തൃത്താലയും ഒഴിവാക്കാനാവാതെ വരും.പറയാനുള്ള കാര്യങ്ങൾക്ക് നീളമേറും.
  
        ആൾസഞ്ചാരം,ജനവാസം എന്നിവ ഉണ്ടായിരുന്നോ എന്ന് നാം  ചിന്തിക്കുന്ന ഒരു പഴയ 
കാലത്തേക്കുവേണ്ടി അവിശ്വസനീയമായ തെളിവുകൾ പച്ചയായി  നമുക്ക് മുൻപിൽ നിരത്താൻ കഴിയുന്ന നാടാണ് പട്ടാമ്പി.പാണ്ഢ്യചോള രാജവംശത്തിന്റെ നിർമ്മാണകലയുമായി ബന്ധപ്പെട്ട് കട്ടിൽമാടം എന്ന ശിലാഗോപുരം പട്ടാമ്പിയ്ക്കടുത്ത് വഴിയരികിൽ കാണാൻ കഴിയും.ജൈനക്ഷേത്രം എന്നും പട്ടാമ്പി തളി ക്ഷേത്രത്തിന്റെ ഗോപുരം എന്നും വിശേഷിപ്പിക്കുന്ന കട്ടിൽമാടം അതിശയിപ്പിക്കുന്ന നിർമിതിയാണ്.AD 1200കളിലാണ് പാണ്ഡ്യചോളഭരണകാലഘട്ടം. അക്കാലത്ത് ഇവിടെ പട്ടാമ്പിയിൽ അവരുടെ നിർമാണകലയിലുള്ള ഒരു ഗോപുരവും,ആ രീതിയിലുള്ള നിർമാണം തന്നെ കാഴ്ച്ച വയ്ക്കുന്ന പട്ടാമ്പി തളിക്ഷേത്രവും നിലനിൽക്കുന്നെന്ന് പറയുമ്പോൾ അന്വേഷകർക്ക് പോലും ഇരുന്ന് ചിന്തിക്കേണ്ടി വരുന്ന തരത്തിലൊരു ചരിത്രം കടന്നുവന്ന നാട് തന്നെയാണ് പട്ടാമ്പി എന്നത് വ്യക്തമാകുന്നു.
        കേരള അയ്യർ അല്ലെങ്കിൽ ഭത്തര്സ് , അവ തമിഴ് ബ്രാഹ്മണരുടെ സംസ്ഥാനത്തിന്റെ കേരള ഇന്നത്തെ നിന്ന് കുടിയേറിയ കേരളം മേഖലയിൽ നിവാസികൾക്ക് ഉണ്ടായിരുന്ന ആളുകൾ, കൂടാതെ - തമിഴ്നാട് കാലം മുതൽ വിവിധ തിരമാലകൾ ൽ ചേര . അവർ ഹിന്ദുക്കളാണ്. കൊച്ചി , തിരുവിതാംകൂർ പ്രദേശങ്ങളിലെ പാലക്കാട് അയേഴ്സ്, അയേഴ്സ് എന്നീ രണ്ട് ഗ്രൂപ്പുകളാണ് ഈ കമ്മ്യൂണിറ്റിയിലുള്ളത്കേരള അയ്യർ, തമിഴ്നാട്, അയ്യർ തുടങ്ങിയ നംബുദിരിസ് കേരള, സാധനങ്ങളെ പന്ഛ-ദ്രാവിഡ ഇന്ത്യൻ ബ്രാഹ്മണ സമൂഹത്തിന്റെ വർഗ്ഗീകരണം. ഇവ കൂടുതലും വഡാമ , ബ്രാഹചരണം ഉപവിഭാഗങ്ങളായിരുന്നു. താന്ത്രിക അനുഷ്ഠാനങ്ങൾ അനുസരിച്ച കേരള ക്ഷേത്രങ്ങളിൽ അയ്യരെ സാധാരണയായി പുരോഹിതനായി (ശാന്തി) നിയമിച്ചിരുന്നില്ല . അതിനാൽ അയ്യർ വേദ പണ്ഡിതന്മാരായ പൂജകൾ നടത്താനായി അവരുടെ അഗ്രഹാരങ്ങളിൽ സ്വന്തം ക്ഷേത്രങ്ങൾ പണിതു , കാരണം അവർ വ്യത്യസ്ത ആചാരങ്ങൾ പിന്തുടർന്നു, നമ്പുതിരിമാരുടെ താന്ത്രിക ആചാരങ്ങളല്ല. 

അവർ സ്ഥിരതാമസമാക്കിയ ഇടങ്ങളിലെല്ലാം കേരള അയ്യർമാർ സമൂഹങ്ങളിൽ ഒരുമിച്ച് താമസിച്ചിരുന്നു. കേരളത്തിലെ തമിഴ് ബ്രാഹ്മണർ വികസിപ്പിച്ചെടുത്ത വീടുകളും മറ്റ് സൗ കര്യങ്ങളും അടങ്ങിയ ഈ വാസസ്ഥലം ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങളിലേതുപോലെ അഗ്രഹാരം എന്നറിയപ്പെട്ടു . ഓരോ അഗ്രഹാരത്തിലും പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് നിര വീടുകളുണ്ട്. മുറ്റമില്ല, പക്ഷേ സാധാരണ തെരുവ് മാത്രമാണ്. അത്തരം നിരവധി അഗ്രഹറാമുകൾ ഒരുമിച്ച് "സമൂഹം" എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുന്നു. കേരളത്തിൽ 95 അഗ്രഹാരങ്ങൾ നിലവിലുണ്ടായിരുന്നു, അവിടെ ബ്രാഹ്മണർ സമാധാനത്തോടെ, ഐക്യത്തോടും സമത്വത്തോടും ലാളിത്യത്തോടും കൂടെ ജീവിച്ചു


    മലയാളികൾക്ക് മുൻപിൽ എഴുത്തിന്റെ വസന്തം തീർത്ത എം.ടി വാസുദേവൻ നായർ എന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്റെ പേരിലും അഭിമാനിക്കാൻ കഴിയുന്നവരാണ് പട്ടാമ്പിക്കാർ.പട്ടാമ്പിയും,പള്ളിപ്പുറവും,തൃത്താലയും,മലമൽക്കാവ് കുന്നുകളുമെല്ലാം എം.ടിയ്ക്ക് തന്റെ പ്രിയ്യപ്പെട്ട ദേശങ്ങളാണ്.നിളയെ ഏറെ പ്രണയിച്ച അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെയെല്ലാം അറിഞ്ഞുകേട്ട നാട് കൂടിയാണ് പട്ടാമ്പി.ഞാനപീഠം,പത്മഭൂഷൺ പുരസ്‌കാരങ്ങൾ നൽകി രാഷ്ട്രം ആദരിച്ച ഒരു എഴുത്തുകാരന്റെ കഥകളിൽ,നോവലുകളിൽ തങ്ങളുടെ അയലോക്കങ്ങളും, നാട്ടിൻപുറങ്ങളും,നാൽക്കവലകളുമെല്ലാം നിറയുമ്പോൾ ആ അഭിമാനത്തിന്റെ അനുഭൂതി ഏറെ  അനുഭവിക്കാൻ ഭാഗ്യം കൂടി കിട്ടിയവരാണ്  പട്ടാമ്പിക്കാർ.

  

      
                                     

Comments

Post a Comment

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ