ഇടുക്കി എന്നും സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. പച്ചപ്പുകൾ കൊണ്ടും മൂടൽ മഞ്ഞു കൊണ്ടും അതിമനോഹരമാണ് ഇടുക്കി. അനേകം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടിവിടെ. ഇടുക്കിയിലെ അതിപ്രധാന ടൂറി സ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് അഞ്ചുരുളി. കട്ടപ്പന - കല്യാണത്തണ്ട് റൂട്ടിലാണ് പ്രകൃതിരമണിയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് . പേര് വന്നതിനു പിന്നിലും വിസ്മയിപ്പിക്കുന്ന ഒരു ഘടകമുണ്ട് , അഞ്ചുരുളിലും സമീപപ്രദേശങ്ങളിലും ആദ്യ കാലത്ത് ആദിവാസി വിഭഗക്കാരായിരുന്നു താമസിച്ചിരുന്നത്.
ഒരു തടാകഭൂമിയാണിത് ആ തടാകത്തിൽ അഞ്ചു ചെറിയ കുന്നു കൾ ഉരുളി കമിഴ്ത്തി വെച്ചിരിക്കുന്നതു പോലെയാണ്. ഇതു കണ്ട നാട്ടുക്കാർ ആ പ്രദേശത്തെ അഞ്ചുരുളി എന്നു വിളിച്ചു. ഈ പ്രദേശത്തിന്റെ മറ്റൊരു സവിശേഷത, വർഷ കാലമാകുമ്പോൾ ഇവയിലെ പല കുന്നുകളും വെള്ളത്തിനടിയിലാകും . ഇടുക്കി ഡാമിന്റെ പുറകുവശത്താണ് ഇതു സ്ഥിതി ചെയ്യുന്നത് . ഇടുക്കി ജലസംഭര ണിയുടെ ഒരു ഭാഗമാണ് അഞ്ചുരുളി . ആദിവാസികളിലേറെയും അഞ്ചുരുളിയിൽ മത്സ്യാബന്ധനം നടത്തി ഉപജീവനം നടത്തുന്നവരാണ്. ഈ തടാകത്തിൽ മത്സ്യ ങ്ങൾ ഏറെയാണ് ഇവയെ പിടിക്കാനുള്ള അവകാശം ആദിവാസികളിൽ നിക്ഷിപ്റതമാണ്.

1974 മാർച്ച് 10 നാണ് ഈ ടണ്ണൽ നിർമ്മിക്കുന്നത് . ഇരട്ടയാറിൽ നിന്നു അഞ്ചുരുളിയിലെക്കു വെള്ളം എത്തിക്കു ന്നതിനായി മല തുരന്ന് ഉണ്ടാക്കിയതാണി തുരങ്കം. രണ്ടു ഘട്ടങ്ങളായി ആണ് ഈ തുര ങ്കം നിർമ്മിച്ചത്. ഇവ നിർമ്മിക്കുന്ന ഘട്ടത്തി ൽ 22 പേരാണ് മരണപ്പെട്ടത്. 5.5 കി.മീ. ആണ് തുരങ്കത്തിന്റെ നീളം . 1980 ൽ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈദ്യുതി ബോർഡും എസ്. എൻ. സി. ( SNC) ലാവ് ലി നും (കാനഡാ ) ചേർന്നണ് ഇതു നിർമ്മിച്ചത്. വർഷക്കാലത്ത് തുരങ്കം നിറഞ്ഞു വെള്ളം പുറത്തേക്കു വരും സൂക്ഷിച്ചു നോക്കിയാൽ തുരങ്കത്തിന്റെ അങ്ങേയാറ്റം കാണാം. പത്താൾ പൊക്കത്തിലാണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. സഞ്ചാര യോഗ്യമല്ല ഉള്ളിലേക്കുളള പാത. ദേശീയ ശലഭ സർവെയിൽ 275 ൽ പരം ദേശാടന ശലഭങ്ങളെ ഇവിടെ നിന്നു കണ്ടെത്തി യിട്ടുണ്ട്. ജൈവവൈവിധ്യമാർന്ന പ്രദേശമാ ണിത്. അനവധി സഞ്ചാരികളാന്നു ദിനം പ്രതി ഇവിടം സന്ദർശിക്കുന്നത്. അതിസുന്ദര മായ ഈ പ്രദേശം ഇന്ന് വൻ അപകടഭീഷണിയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എട്ടു പേരാണ് ഈ ചെറു തടാകത്തിൽ മുങ്ങി മരിച്ചത് . കയം പോലെ കെട്ടിക്കിടക്കുന്ന ഈ സഞ്ചാരികൾ തന്നെയാണ് ഏറെയും അപകടത്തിൽ പ്പെടുന്നത് .
സുരക്ഷ വേലിയോ മാലിന്യം നിഷേപിക്കുന്നത്തിനു അനുയോജമായ സ്ഥലങ്ങളൊ ഒരുക്കിയിട്ടില്ല അപകട സാധ്യത ദിനം പ്രതി ഏറി വരുകയും ആണ് ടൂറിസം വകുപ്പിന്റെ അനാസ്ഥമൂലം ഉണ്ടാകുന്ന അപകടങ്ങൾ ഈ പ്രദേശത്തെ ക്കുളള സഞ്ചാരികളുടെ വരവിനെ പ്രതി കൂലാമായി ബാധിച്ചിരിക്കുന്നു ചരിത്രപ്രധാന്യം അർഹിക്കുന്ന ഈ പ്രദേശം ഇടുക്കിയിലെ ടൂറിസം പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഉള്ളത്.
നല്ല എഴുത്ത്
ReplyDeleteThanks
Delete