Posts

Showing posts from August, 2021

അലങ്കാര മണികളുടെ പിറകിലെ കൗതുകം

Image
കാറ്റിലാടുന്ന അലങ്കാര മണികൾ വീടിന്റെ മുൻപിലായും അകത്തുമൊക്കെയായി കാറ്റത്ത് കിലുങ്ങുന്ന കാറ്റാടിമണികൾ അലങ്കാര മണിക്കൾ കാഴ്ചയ്ക്ക് കൗതുകമുണർത്തുന്നവയാണ്.  ഈ കാറ്റാടിമണികൾക്ക് വീട്ടിൽ ക്രിയാത്മകമായ ഊർജം അഥവാ പോസിറ്റീവ് എനർജി പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്. ചൈനീസ് വാസ്തുശാസ്ത്രം നിര്‍ദേശിക്കുന്ന ഒന്നാണ് ഈ കാറ്റാടിമണികള്‍. ജനലിലൂടെ കാറ്റ് എപ്പോഴും പ്രവേശിക്കുന്ന സ്ഥലത്ത് ഇത് തൂക്കുക വഴി മണി എല്ലാ സമയത്തും മുഴങ്ങിക്കൊണ്ടിരിക്കും. ഈ മണിയുടെ ശബ്ദം വീട്ടില്‍ എല്ലായിടത്തും കേള്‍ക്കണം എന്നാണ് പറയപ്പെടുന്നത്. അതിനായി വീടിനു മധ്യഭാഗത്തായിട്ടുവേണം ഇത് തൂക്കിയിടാന്‍. ഇതുവഴി വീട്ടിലെ എല്ലായിടത്തും പോസറ്റീവ് തരംഗങ്ങള്‍ എത്തും. കാറ്റാടിമണിയുടെ ശബ്ദം നിഷേധ ഊര്‍ജ്ജത്തെ ഇല്ലാതാക്കി പോസറ്റീവ് ഊര്‍ജ്ജത്തെ വീട്ടിൽ നിറയ്ക്കുന്നു. ഹൈന്ദവ വിശ്വാസമനുസവുമായി കാറ്റാടിമണികളുടെ പ്രവർത്തനത്തിന് ഏറെ സാമ്യമുണ്ട്. കാരണം, ക്ഷേത്രങ്ങളിലും പൂജാമുറികളിലും മണികള്‍ മുഴക്കുന്നതിന് പിന്നിലും ഈയൊരുകാരണം കൂടിയുണ്ട്. ക്ഷേത്രത്തിൽ മണികൾ മുഴങ്ങുമ്പോഴുണ്ടാകുന്ന അതെ പോസിറ്...

ശാലോം മലനിരകളിലെ കുത്തുകല്ലുകൾ

Image
നീലക്കുഞ്ഞി മല നിരകളിലെ കുത്തു കല്ലുകൾ ശാന്തൻപാറയിലെ ശാലോം കുന്ന് മലനിരകളിലെ നീലക്കുറിഞ്ഞി പൂക്കൾ കാണാനെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്  ശിലായുഗ കാലത്തിന്റെ അവശേഷിപ്പായ  കുത്തുകല്ലാണ് ആ അത്ഭുത കാഴ്ച്ച 3000  വർഷങ്ങൾക്ക് മുൻപ് ശിലായുഗ മനുഷ്യർ വാനനിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നതാണ് ഈ കുത്തുകല്ലുകൾ . ശിലായുഗകാലത്തെ ചരിത്ര അവശേഷിപ്പുകളാൽ സമ്പന്നമാണ് ഇടുക്കിയുടെ മലനിരകൾ ചരിത്ര ഗവേഷകർക്ക് ശിലായുഗകാലത്തെ നിർമ്മിതികളെ കുറിച്ച് അറിവ് പകർന്നു നൽകുന്നതിൽ ഇടുക്കി വളരെ മുൻപിലാണ് എന്നാൽ ഈ ചരിത്ര അവശേഷിപ്പുകൾ ഒന്നും സംരക്ഷിക്കപെടുന്നില്ല അത്തരത്തിൽ സംരക്ഷണമില്ലാതെ ആരെയും അത്ഭുതപ്പെടുത്തുന്ന കുത്തുകല്ലാണ് ശാന്തൻപാറ  മലമുകളിൽ ഉള്ളത്  കിഴക്കാതിമലനിരയുടെയും ശാലോം കുന്ന്  മലനിരയുടെയും മധ്യത്തിലായിട്ടുള്ള പുൽമേട്ടിലാണ് ഈ കുത്തു കല്ല് സ്ഥാപിച്ചിരിക്കുന്നത് ആദ്യമമനുഷ്യർ വാനനിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നതാണ് ഈത്തരത്തിലുള്ള കല്ലുകൾ എന്നാണ് ചരിത്രം പറയുന്നത് ഉദയാസ്തമയങ്ങൾക്ക് ഒപ്പം കുത്തുകല്ലിന്റെ  മാറി മറയുന്ന നിഴലുകളെ അടിസ്ഥാനമാക്കിയാണ് ...

ജോൺ പെന്നിക്വിക്ക് വാർത്തകളിൽ ഇടം പിടിക്കുന്നു.

Image
ജോൺ പെന്നിക്വിക്ക് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.  പെന്നിക്വിക്കിനെ അറിയില്ലേ? ഇദ്ദേഹമാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. പെന്നിക്വിക്കിന് പ്രതിമ നിർമ്മിച്ച് ആദരവ് പ്രകടിപ്പിച്ചവരാണ് മുല്ലപ്പെരിയാർ വെള്ളത്തിൻ്റെ ഗുണഭോക്താക്കൾ. ഇപ്പോഴത്തെ വിവാദം പെന്നിക്വിക്ക് താമസിച്ച മധുരയിലെ വീടിനെ ചൊല്ലിയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായിരുന്ന എം.കരുണാനിധിയുടെ സ്മരണക്കായി 70 കോടി രൂപ ചെലവിൽ അന്തർദേശിയ നിലവാരമുള്ള ഗ്രന്ഥശാല മധുരയിൽ നിർമ്മിക്കുന്നതിനായി തെരഞ്ഞെടുത്തത് പെന്നിക്വിക്ക് താമസിച്ചിരുന്ന വീടാണ്. രണ്ട് ഏക്കറിലാണ് വീട്. ഈ വീട് പൊളിച്ച് മാറ്റുന്നതിനെ എതിർത്ത് ഒരു വിഭാഗം രംഗത്ത് വന്നതാണ് വിവാദത്തിന് കാരണം.ഈ വീട് പെന്നി ക്വിക് സ്മാരകമാക്കണമെന്നാണു് ആവശ്യം. നേരത്തെ കൊഡൈക്കനാലിൽ പെന്നിക്വിക്ക് അടക്കമുള്ള ബ്രിട്ടിഷുകാർക്ക് വീടുണ്ടായിരുന്നു. ഇതേസമയം, 1911 ൽ പെന്നിക്വിക്ക് മരിച്ചതിന് ശേഷമാണ് കെട്ടിടം നിർമ്മിച്ചതെന്ന് മധുര കളക്ടറുടെ അറിയിപ്പിൽ പറയുന്നു. 1912ൽ ഭൂമി പൂജ നടത്തി 1913 ലാണ് കെട്ടിട ന...