കൃഷ്ണകഥകൾ പറയുന്ന കൃഷ്ണനാട്ടം

കൃഷ്ണകഥകൾ പറയുന്ന കൃഷ്ണനാട്ടം കേരളത്തിലെ ക്ഷേത്ര കലകളിൽ ഒന്നായ കൃഷ്ണനാട്ടം , ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകൾ എട്ട് ദിവസങ്ങളിലായി അവതരിപ്പിക്കുന്നു . ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ആടി പോരുന്ന കൃഷ്ണനാട്ടം , 1654 ൽ ജീവിച്ചിരുന്ന കോഴിക്കോടുള്ള സാമൂതിരി രാജാവായ മാനവേദൻ രചിച്ച സംസ്‌കൃത ശ്ലോകങ്ങളായ കൃഷ്ണഗതിയെ അടിസ്ഥനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ചരിത്രം കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം തന്റെ 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം ആവിഷ്കരിച്ചത്. കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ എട്ടു ദിവസങ്ങളിലായി പറയുന്നു. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം എന്നിവയാണ് എട്ടു ഭാഗങ്ങൾ. ആട്ടവും പാട്ടുമൊക്കെ ചേർന്ന കലാരൂപമാണിത്. ഒരുക്കത്തിലും വേഷത്തിലും കൂടിയാട്ടത്തോടും നങ്ങ്യാർകൂത്തിനോടാണ് സാമ്യം. രീതികൾ കൂടിയാട്ടത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയുമാണ്. കൃഷ്ണനാട്ടമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പൊയ്മുഖ (മുഖംമൂടി) വേഷങ്ങള...