Posts

Showing posts from February, 2023

സൈബർ ആസക്തി

Image
സൈബർ ആസക്തി കൗമാര കാലം മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തന ഘട്ടമാണ് കൗമാരം  നിറങ്ങളിൽ മനസ്സുടക്കുന്ന കാലമാണ് കൗമാരം. എന്തിനെയും അനുകരിക്കാൻ ശ്രമിക്കുന്ന കാലം. അതുകൊണ്ടുതന്നെ നവ സാങ്കേതികവിദ്യയുടെ പകിട്ട്‌ കൗമാരക്കാരെ വല്ലാതെ ആകർഷിക്കും. സമൂഹമാധ്യമങ്ങളിൽ അഭിരമിക്കുന്നവർ പലതിന്റെയും അടിമകളായി മാറും. സമൂഹമാധ്യമങ്ങൾക്ക് ഒട്ടേറെ മികച്ച വശങ്ങളുണ്ട്. ലോകത്തെ അടുത്തറിയാൻ ഇന്ന് ഏറെ സഹായിക്കുന്നത്‌ സമൂഹമാധ്യമങ്ങൾ തന്നെ. പക്ഷേ കൗമാരക്കാർ ഇവയുടെ അടിമകളാകുന്നത് അത്യന്തം അപകടകരമാണ്. പലപ്പോഴും കുട്ടികൾക്ക് അപകടം പതിയിരിക്കുന്ന ചതിയിടങ്ങൾ അറിയാതെ പോകുന്നു. പതിയിരിക്കുന്ന അപകടങ്ങൾ കൗമാരക്കാരെ കീഴടക്കുന്ന ലഹരികൾ പലതാണ് എന്താണ് സൈബർ കുറ്റകൃതം.... കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം . പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്...