Posts

Showing posts from October, 2020

നമ്മുടെ സ്വന്തം പട്ടാമ്പി....

Image
        പഴയ നേതിരിമംഗലം അഥവാ നമ്മുടെ പട്ടാമ്പി.പട്ടാമ്പിയെക്കുറിച്ചും നമുക്കൊരുപാട് സംസാരിക്കാനുണ്ട്.കാലചക്രങ്ങൾ ഉരുണ്ടതൊരുപാട് കണ്ട നിളയൊഴുകുന്ന തീരത്താണ് പട്ടാമ്പി എന്ന മനോഹര പ്രദേശവും.പാലക്കാടൻ പ്രദേശങ്ങൾക്ക് ആലങ്കാരികത പേരിന്റെ വിശേഷണങ്ങൾക്ക് ആവശ്യമില്ലെങ്കിലും കൂടെ ചേർത്തുതന്നെയാണ് ഓരോ നാട്ടുകാരനും പറയാറുള്ളത്.പ്രത്യേകിച്ച് ചരിത്രം ഒരുപാട് പറയാനുള്ള മണ്ണ് കൂടിയാകുമ്പോൾ.      പറഞ്ഞാൽ തീരാത്ത കഥകളും,ഐതീഹ്യങ്ങളും  കെട്ടുപിണഞ്ഞുകിടക്കുന്ന വള്ളുവനാടൻ ദേശങ്ങളിൽ പട്ടാമ്പിയെകുറിച്ച് നമുക്ക് ഇന്ന് സംസാരിക്കാം.     പട്ടാമ്പിയെന്നു കേൾക്കുമ്പോൾ പട്ടാമ്പി നേർച്ചയും,പട്ടാമ്പി ഗുരുവായൂരും,ആയിരം വർഷങ്ങളിലേറെ പഴക്കമുള്ള പട്ടാമ്പിയിലെ തളി ക്ഷേത്രങ്ങളും,കട്ടിൽമാടവും, നരബലിയ്ക്ക് സാക്ഷ്യം വഹിച്ച പട്ടാമ്പിയിലെ റെയിൽവെ കമാനവും,പട്ടാമ്പി റെയിൽവെ സ്റ്റേഷനും നമുക്ക്  മനസ്സിലോടിയെത്തും.        കേരളത്തിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടുരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത നഗര...

തിരുനക്കര ക്ഷേത്രമുറ്റത്തെ പുലച്ചി ക്കല്ലിന്റെ ചരിത്രം....

Image
തിരുനക്കര ക്ഷേത്രസങ്കേതത്തിന് പുറത്ത് തെക്കു കിഴക്കേ കോണിൽ പൊതുവഴിയുടെ മദ്ധ്യത്തിലായി ഏതാണ്ട് അഞ്ചടിയോളം ഉയരത്തിൽ ലിംഗരൂപത്തിൽ ഒരു കല്ല് നിൽക്കുന്നത് കാണാം. ചെങ്കല്ലിൽ പ്രാകൃതമായി കൊത്തിയുണ്ടാക്കിയ ഈ ശിലാസ്തംഭം ഏതു കാലത്ത് അവിടെ സ്ഥാപിക്കപ്പെട്ടു എന്നത് അജ്ഞാതമാണ്. പ്രദേശവാസികളിൽ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില കെട്ടുകഥകളാണ് ഈ കല്ലിനെ പറ്റിയുള്ള ജിജ്ഞാസ ശമിപ്പിക്കുന്നതിന് നിലവിലുള്ളത്. ഈ ശിലയുടെ ഉത്ഭവത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളല്ലാതെയും വിവിധ വാദഗതികളുണ്ട്. ഈ വിവിധ അഭിപ്രായങ്ങൾ ഇവിടെ അവതരിപ്പിക്കുക മാത്രമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായ അനുമാന ങ്ങൾക്ക് മുതിരുന്നില്ല എങ്കിലും ഈ വാദഗതികളിലെ സാധ്യതകളും പൊള്ളത്തരവും വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നുമുണ്ട്. ഐതിഹ്യകഥകൾ ആദ്യം പറയാം. അയിത്തവും തീണ്ടാചാരങ്ങളുമുള്ള പഴയ കാലഘട്ടത്തിൽ നടന്നത്. പുല്ലരിഞ്ഞു തലയിൽ ചുമന്നുവന്ന ഒരു പുലയയുവതി ദൗർഭാഗ്യവശാൽ മഠത്തിലെ സ്വാമിയാരെ സ്പർശിക്കാൻ ഇടയായി. ബ്രാഹ്മണനായ സ്വാമിയാർ യുവതിയെ ശപിച്ചു കല്ലാക്കിയത്രെ! ഇതിന് പൊടിപ്പും തൊങ്ങലും ചേർത്ത് പലവിധത്തിൽ അവതരിപ്പിക്കാറുണ്ട്.  കേരളത്...

കുതിരയെ അടക്കം ചെയ്ത പള്ളി . കുട്ടിക്കാനം പള്ളിക്കുന്ന് St.George C.S.I. Church

Image
നിർമാണ ചെലവ് 800 രൂപ, കുതിരയെ അടക്കം ചെയ്ത സെമിത്തേരി... ഒന്നര നൂറ്റാണ്ടിന് മുമ്പ് പീരുമേട് കുട്ടിക്കാനം മേഖലകളില്‍ തോട്ട വ്യവസായവുമായി എത്തിയ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പള്ളിക്കുന്നിലെ സെന്റ് ജോര്‍ജ് സി.എസ്.ഐ ദേവാലയം ഇന്നും പഴമയുടെ പുതുചരിതം എഴുതി നില്‍ക്കുന്നു. വിദേശ, സ്വദേശ വിനോദസഞ്ചാരികളില്‍ കൗതുകവും വിസ്മയവും ആണ് ഈ ദേവാലയം ഉണര്‍ത്തുന്നത്. കോട്ടയം കട്ടപ്പന റൂട്ടില്‍ കുട്ടിക്കാനത്തിന് സമീപം പ്രശാന്തസുന്ദരമായ പള്ളിക്കുന്നില്‍ ആണ് ദേവാലയം നിലകൊള്ളുന്നത്. സമുദ്രനിരപ്പില്‍ നിന്നും 2500 മുതല്‍ 3500 അടി വരെ ഉയരമുള്ള മലനിരകളാല്‍ ചുറ്റപ്പെട്ടതാണ് ഈ പ്രദേശം . 1850 വരെ ചങ്ങനാശേരി രാജവംശത്തിന് അധീനതയിലായിരുന്ന പീരുമേട് കുട്ടിക്കാനം ഏലപ്പാറ മേഖലകള്‍ പിന്നീട് തിരുവിതാംകൂര്‍ രാജവംശത്തിന് കീഴിലായി. 1860 കളിലാണ് തോട്ട വ്യവസായവുമായി ബന്ധപ്പെട്ട യൂറോപ്യന്മാര്‍ ഇവിടെ എത്തുന്നത് ഇവരില്‍ പ്രധാനി ആയിരുന്നു ഹെന്‍ട്രി ബേക്കര്‍. ഡൗണി എന്ന കുതിരയുടെ കല്ലറ തിരുവിതാംകൂര്‍ രാജാവില്‍ നിന്നും പ്രത്യേക അനുവാദം വാങ്ങി പാട്ടവ്യവസ്ഥയില്‍ ആയിരക്കണക്കിന് ഏക്...

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ

Image
ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം മലയാളത്തിൽ നിന്നുമാണ് ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം എന്ന ബഹുമതി പാറേമ്മാക്കൽ ഗോവർണദോർ എന്നറിയപ്പെടുന്ന പാറേമ്മാക്കൽ തോമാ കത്തനാർ എഴുതിയ വർത്തമാനപുസ്തകം എന്ന കൃതിയ്ക്കാണ്.ഇതിനെ ഒരു മുഴുവൻ സമയ യാത്രാവിവരണ പുസ്തകമായി കണക്കാൻ കഴിയില്ല എന്ന് ആദ്യമേ പറയട്ടെ. നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും, ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. മലയാളത്തിൽ എഴുതിയ ആദ്യത്തെ യാത്രാവിവരണം വർത്തമാനപുസ്തകമാണെങ്കിലും ,മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ യാത്രാ പുസ്തകം ഇതല്ല . അതിന്റെ ബഹുമതി 1895 ൽ അച്ചടിച്ച പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീ വർഗ്ഗീസ് മാർ ഗ്രിഗോറിയസിന്റെ ഉർസ്ലോം യാത്ര വിവരണമാണ്. വർത്തമാനപുസ്തകം അച്ചടിച്ചതായി പറയപ്പെടുന്നത് 1936 ലാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലുകളിൽ കൃത്യമായി പറഞ്ഞാൽ 1778 ൽ കരിയാറ്റില്‍ മല്പാനുമൊത്ത് തോമാ കത്തനാർ റോമിലേക്കു നടത്തിയ സാഹസികമായ ഒരു യാത്രയുടെ ഓര്‍മക്കുറിപ്പുകളാണ് വർത്തമാനപുസ്തകം എന്ന ഈ പുസ്തകത്തിലുള്ളത്. തോമാ കത്തനാർ കൊ...