Posts

Showing posts from January, 2020

മരണമുറങ്ങുന്ന താടാകം

Image
ഇ ടുക്കി എന്നും സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. പച്ചപ്പുകൾ  കൊണ്ടും മൂടൽ മഞ്ഞു കൊണ്ടും അതിമനോഹരമാണ് ഇടുക്കി.  അനേകം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടിവിടെ. ഇടുക്കിയിലെ അതിപ്രധാന ടൂറി സ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് അഞ്ചുരുളി.  കട്ടപ്പന - കല്യാണത്തണ്ട്  റൂട്ടിലാണ് പ്രകൃതിരമണിയമായ ഈ പ്രദേശം  സ്ഥിതി ചെയ്യുന്നത് . പേര് വന്നതിനു പിന്നിലും  വിസ്മയിപ്പിക്കുന്ന ഒരു ഘടകമുണ്ട് , അഞ്ചുരുളിലും  സമീപപ്രദേശങ്ങളിലും ആദ്യ കാലത്ത് ആദിവാസി വിഭഗക്കാരായിരുന്നു താമസിച്ചിരുന്നത്.  ഒരു  തടാകഭൂമിയാണിത് ആ തടാകത്തിൽ  അഞ്ചു ചെറിയ കുന്നു കൾ ഉരുളി കമിഴ്ത്തി വെച്ചിരിക്കുന്നതു പോലെയാണ്.  ഇതു കണ്ട നാട്ടുക്കാർ ആ  പ്രദേശത്തെ  അഞ്ചുരുളി എന്നു  വിളിച്ചു. ഈ പ്രദേശത്തിന്റെ മറ്റൊരു സവിശേഷത,  വർഷ കാലമാകുമ്പോൾ ഇവയിലെ പല കുന്നുകളും  വെള്ളത്തിനടിയിലാകും .  ഇടുക്കി ഡാമിന്റെ  പുറകുവശത്താണ്  ഇതു സ്ഥിതി  ചെയ്യുന്നത്  .   ഇടുക്കി   ജലസംഭര ണിയുടെ ഒരു ഭാഗമാണ്  അഞ്ചുരുളി  .  ആദിവാസികളിലേറ...