Posts

Showing posts from February, 2024

മലയാളി മനസില്‍ കൊത്തിവച്ച തച്ചൻ

Image
മലയാളി മനസില്‍ കൊത്തിവച്ച തച്ചൻ ഐതിഹ്യപ്പെരുമയിലൂടെ മലയാളി മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ് പെരുന്തച്ചൻ. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയ്ക്ക് നമുക്കിടയിൽ അത്ര പ്രചാരമാണുള്ളത്. വിവിധ സാഹിത്യരൂപങ്ങളിലൂടെ മലയാളത്തിൽ കഥയായും കവിതയായും തിരക്കഥയായും നാടകമായും പെരുന്തച്ചൻ ജനഹൃദയങ്ങൾ കവർന്നു. അതിൽ എണ്ണം പറഞ്ഞ കവിതകളിൽ ഒന്നാണ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'പെരുന്തച്ചൻ'. കവിതയുടെ ഇതിവൃത്തം മകന്റെ മരണസമയത്തുണ്ടായ വീഴ്ചയും വാർധക്യത്തിന്റെ തളർച്ചയും വാതരോഗം കടന്നാക്രമിച്ചതിനാൽ വന്ന തകർച്ചയും പെരുന്തച്ചനെ ശയ്യാവലംബിയാക്കി. നിരങ്ങിനീങ്ങാൻപോലും കഴിയാത്ത ആ വിഹ്വലവാർധക്യത്തിൽ പെരുന്തച്ചൻ താൻ നടന്നുവന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നു. പശ്ചാത് വീക്ഷണ സമ്പ്രദായത്തിൽ എഴുതപ്പെട്ടതാണ് 'പെരുന്തച്ചൻ' എന്ന ജി. കവിത. 'നാടകീയ സ്വഗതാഖ്യാനം' എന്ന രചനാസങ്കേതമാണ് ആറു പതിറ്റാണ്ടു പിന്നിടുന്ന ഈ കവിതയുടെ രചനയ്ക്കായി ജി. തിരഞ്ഞെടുത്തത്. മരത്തിന്റെപൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടു കിടക്കുന്ന പെരുന്തച്ചനെ കാണിച്ചുകൊണ്ടാണ് കവിത തുടങ്ങുന്ന...