Posts

Showing posts from November, 2020

കൊണ്ടപ്പള്ളി ബോമ്മാലു , ഇന്ത്യയുടെ കളിപ്പാട്ട ഗ്രാമം ....

Image
കൊണ്ടപ്പള്ളി ബോമ്മാലു പാവകൾ ....     ഇന്ത്യയുടെ നിറം മങ്ങുന്ന കളിപ്പാട്ട ഗ്രാമം. ഇന്ത്യയിൽ കളിപ്പാട്ട നിർമ്മാണത്തിന് പേരുകേട്ട ഇടമായിരുന്നു ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൊണ്ടപ്പള്ളി ഗ്രാമം പതിനെട്ടാം നൂറ്റാണ്ടിൽ മുസ്തഫനഗർ എന്ന പേരിലാണ് കോണ്ടപ്പള്ളി അറിയപ്പെട്ടിരുന്നത്  .മരത്തിൽ നിർമിക്കുന്ന കൊണ്ടപ്പള്ളിയിലെ ബൊമ്മല കോളനിയിലെ കളിപ്പാട്ടങ്ങൾക്ക് രാജ്യമെങ്ങും വൻ ജനപ്രീതി ആയിരുന്നു. കളിപ്പാട്ട നിർമ്മാണത്തിലെ രാജ്യാന്തര കീർത്തി കൊണ്ടപ്പള്ളിക്ക് ഭൗമസൂചിക പട്ടവും നേടിക്കൊടുത്തു.400 വർഷങ്ങങ്ങളായി കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന കൊണ്ടപ്പള്ളിയിലെ ആര്യക്ഷത്രിയ കലാകാരന്മാരുടെ കുടുംബങ്ങൾ ഒത്തൊരുമിച്ചായിരുന്നു വ്യവസായത്തിൽ ഏർപ്പെട്ടിരുന്നത്.   പു രാതന കാലത്ത് ഭരണാധികാരികളിൽ നിന്ന് രക്ഷാധികാരം ലഭിച്ച കലാരൂപമായിരുന്നു ഇത് .മരത്തിൽ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ നിർമ്മിച്ചെടുത്ത ശേഷം മരപ്പൊടിയും പുളിങ്കുരുവിന്റെ കാമ്പും അരച്ചു ചേർത്ത പശ കൊണ്ടാണ് കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ ഒട്ടിച്ചു ചേർക്കുന്നത്. പ്രകൃതിദത്തമായ നിറങ്ങളായിരുന്നു ഈ കളി...