വിജയനഗര സാമ്രാജ്യം

വിജയനഗര സാമ്രാജ്യം തെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യo. വിജയനഗര എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണു 1336-ൽ ഹരിഹരൻ I, സഹോദരനായ ബുക്കരായൻ I എന്നിവരാണ് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്. 1336ൽ ഹരിഹരൻ ഒന്നാമൻ സ്ഥാപിച്ച വിജയനഗര സാമ്രാജ്യം 1485 വരെ സംഗമ വംശവും 1486 മുതൽ 1504 വരെ സാലുവ വംശവും 1505 മുതൽ 1542 വരെ തുളുവ വംശവും 1542 മുതൽ 1649 വരെ അരവിഡു വംശവുമാണ് ഭരിച്ചിരുന്നത്. 1565-ലെ തളിക്കോട്ട യുദ്ധത്തിൽ ഡെക്കാൻ സുൽത്താനൈറ്റുകളുടെ സംഘടിത സൈന്യം വിജയനഗരസാമ്രാജ്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. അതോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ദക്ഷിണേന്ത്യയിൽ മൂന്നു സാമ്രാജ്യങ്ങളാണ് നിലനിന്നിരുന്നത്. ദേവഗിരി (ദൗലത്താബാദ്) കേന്ദ്രമാക്കിയുളള യാദവ സാമ്രാജ്യം, വാറങ്കൽ കേ...