Posts

ഈസ്റ്റർ ബണ്ണിയും മുട്ടകളും ചരിത്രം.

Image
ഈസ്റ്റർ ബണ്ണിയും എഗ്സും ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എഗ്സ്. ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ മുട്ടയുടെ ചരിത്രം. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റർ മുട്ട . മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. പലനാടുകളിൽ പല വിശ്വാസമാണ് ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനിൽ 15–ാം നൂറ്റാണ്ടു മുതൽ തന്നെ ഈസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപു തന്നെ നിലവിലുണ്ടായിരുന്നുവത്രെ. ഇതു പിന്നീടു വസന്തകാലത്തു നടക്കുന്ന ഈസ്റ...

കൊഴുക്കട്ട ശനി

Image
കൊഴുക്കട്ട ശനി പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം നാൾ പരമ്പരാഗതമായി ആചരിക്കുന്ന ദിനമാണ് കൊഴുക്കട്ട ശനി. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസങ്ങൾ ഈശോ മരുഭൂമിയിൽ നാൽപ്പത് ദിനരാത്രങ്ങൾ ഉപവസിച്ചതിനെയും പിന്നീടുള്ള പത്തു ദിവസങ്ങൾ ഈശോയുടെ പീഢാസഹനത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പനുഷ്ഠിക്കുന്നു. കര്‍ത്താവ്‌ നാല്പതുദിവസങ്ങൾക്ക് ശേഷം ഉപവാസം അവസാനിപ്പിച്ചതിനെയോർത്ത് ക്രൈസ്തവരും നാല്പത്തൊന്നാം ദിവസം നോമ്പ് വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ പീഢാനുഭവത്തെ ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നതുകൊണ്ട് അത് വരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.  'കൊഴു' എന്നാല്‍ മഴു എന്നര്‍ത്ഥം . "കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതിൽക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു" (സങ്കീ 141 : 7) എന്ന വചനം അനുസ്മരിച്ചുകൊണ്ട് നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്. ലാസറിൻ്റെ ശനി എന്നും ഈ ദിവസം അറിയപ്പെടു...

മലയാളി മനസില്‍ കൊത്തിവച്ച തച്ചൻ

Image
മലയാളി മനസില്‍ കൊത്തിവച്ച തച്ചൻ ഐതിഹ്യപ്പെരുമയിലൂടെ മലയാളി മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ് പെരുന്തച്ചൻ. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥയ്ക്ക് നമുക്കിടയിൽ അത്ര പ്രചാരമാണുള്ളത്. വിവിധ സാഹിത്യരൂപങ്ങളിലൂടെ മലയാളത്തിൽ കഥയായും കവിതയായും തിരക്കഥയായും നാടകമായും പെരുന്തച്ചൻ ജനഹൃദയങ്ങൾ കവർന്നു. അതിൽ എണ്ണം പറഞ്ഞ കവിതകളിൽ ഒന്നാണ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'പെരുന്തച്ചൻ'. കവിതയുടെ ഇതിവൃത്തം മകന്റെ മരണസമയത്തുണ്ടായ വീഴ്ചയും വാർധക്യത്തിന്റെ തളർച്ചയും വാതരോഗം കടന്നാക്രമിച്ചതിനാൽ വന്ന തകർച്ചയും പെരുന്തച്ചനെ ശയ്യാവലംബിയാക്കി. നിരങ്ങിനീങ്ങാൻപോലും കഴിയാത്ത ആ വിഹ്വലവാർധക്യത്തിൽ പെരുന്തച്ചൻ താൻ നടന്നുവന്ന വഴികളിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നു. പശ്ചാത് വീക്ഷണ സമ്പ്രദായത്തിൽ എഴുതപ്പെട്ടതാണ് 'പെരുന്തച്ചൻ' എന്ന ജി. കവിത. 'നാടകീയ സ്വഗതാഖ്യാനം' എന്ന രചനാസങ്കേതമാണ് ആറു പതിറ്റാണ്ടു പിന്നിടുന്ന ഈ കവിതയുടെ രചനയ്ക്കായി ജി. തിരഞ്ഞെടുത്തത്. മരത്തിന്റെപൊത്തുപോലുള്ള തന്റെ ചെറിയ വീട്ടിൽ ചുരുണ്ടു കിടക്കുന്ന പെരുന്തച്ചനെ കാണിച്ചുകൊണ്ടാണ് കവിത തുടങ്ങുന്ന...

കൃഷ്ണകഥകൾ പറയുന്ന കൃഷ്ണനാട്ടം

Image
കൃഷ്ണകഥകൾ പറയുന്ന കൃഷ്ണനാട്ടം കേരളത്തിലെ ക്ഷേത്ര കലകളിൽ ഒന്നായ കൃഷ്ണനാട്ടം , ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകൾ എട്ട് ദിവസങ്ങളിലായി അവതരിപ്പിക്കുന്നു . ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം ആടി പോരുന്ന കൃഷ്ണനാട്ടം , 1654 ൽ ജീവിച്ചിരുന്ന കോഴിക്കോടുള്ള സാമൂതിരി രാജാവായ മാനവേദൻ രചിച്ച സംസ്‌കൃത ശ്ലോകങ്ങളായ കൃഷ്ണഗതിയെ അടിസ്ഥനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ചരിത്രം കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം തന്റെ 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം ആവിഷ്കരിച്ചത്. കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ എട്ടു ദിവസങ്ങളിലായി പറയുന്നു. അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം എന്നിവയാണ് എട്ടു ഭാഗങ്ങൾ. ആട്ടവും പാട്ടുമൊക്കെ ചേർന്ന കലാരൂപമാണിത്. ഒരുക്കത്തിലും വേഷത്തിലും കൂടിയാട്ടത്തോടും നങ്ങ്യാർകൂത്തിനോടാണ് സാമ്യം. രീതികൾ കൂടിയാട്ടത്തിന്റെയും അഷ്ടപദിയാട്ടത്തിന്റെയുമാണ്. കൃഷ്ണനാട്ടമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പൊയ്മുഖ (മുഖംമൂടി) വേഷങ്ങള...

സൈബർ ആസക്തി

Image
സൈബർ ആസക്തി കൗമാര കാലം മനുഷ്യജീവിതത്തിൽ ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള, ശാരീരികവും മാനസികവുമായ സങ്കീർണ്ണ പരിവർത്തന ഘട്ടമാണ് കൗമാരം  നിറങ്ങളിൽ മനസ്സുടക്കുന്ന കാലമാണ് കൗമാരം. എന്തിനെയും അനുകരിക്കാൻ ശ്രമിക്കുന്ന കാലം. അതുകൊണ്ടുതന്നെ നവ സാങ്കേതികവിദ്യയുടെ പകിട്ട്‌ കൗമാരക്കാരെ വല്ലാതെ ആകർഷിക്കും. സമൂഹമാധ്യമങ്ങളിൽ അഭിരമിക്കുന്നവർ പലതിന്റെയും അടിമകളായി മാറും. സമൂഹമാധ്യമങ്ങൾക്ക് ഒട്ടേറെ മികച്ച വശങ്ങളുണ്ട്. ലോകത്തെ അടുത്തറിയാൻ ഇന്ന് ഏറെ സഹായിക്കുന്നത്‌ സമൂഹമാധ്യമങ്ങൾ തന്നെ. പക്ഷേ കൗമാരക്കാർ ഇവയുടെ അടിമകളാകുന്നത് അത്യന്തം അപകടകരമാണ്. പലപ്പോഴും കുട്ടികൾക്ക് അപകടം പതിയിരിക്കുന്ന ചതിയിടങ്ങൾ അറിയാതെ പോകുന്നു. പതിയിരിക്കുന്ന അപകടങ്ങൾ കൗമാരക്കാരെ കീഴടക്കുന്ന ലഹരികൾ പലതാണ് എന്താണ് സൈബർ കുറ്റകൃതം.... കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം . പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്...

കേരളത്തിലെ ഏക ചിലന്തിയമ്പലം

Image
പത്തനംതിട്ട ജില്ലയിലെ കൊടുമൺ പഞ്ചായത്തിലാണ് ലോകത്തിലെ തന്നെ ഏകചിലന്തിയമ്പലം സ്ഥിതിചെയ്യുന്നത്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിൽ കൊടുമൺ ജംഗ്ഷനിൽ നിന്നും 1.5 കി മീ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവി ക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്. ചിലന്തി വിഷബാധയ്ക്ക് പരിഹാരം തേടി നിരവധി ആളുകളാണ് ഈ ചിലന്തിയമ്പലത്തിൽ എത്തുന്നത്. ക്ഷേത്രത്തിൽ വന്നു വഴിപാട് നടത്തിയാൽ കടുത്ത ചിലന്തി വിഷബാധയും ശമിക്കുമെന്നാണ് വിശ്വാസം. ചിലന്തിയമ്പലം ഐതീഹ്യം ചിലന്തിയമ്പലത്തിൻ്റെ ചരിത്രവും ഐതീഹ്യവും ആശ്ചര്യചൂടാമണി എന്ന സംസ്കൃത നാടത്തിൻ്റെ കര്‍ത്താവ് ശക്തിഭദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊടുമണിൽ ചെന്നീര്‍ക്കര സ്വരൂപമെന്നു പേരുകേട്ട ഒരു ബ്രാഹ്മണ കുലമുണ്ടായിരുന്നു. പള്ളിയറ ദേവി ക്ഷേത്രം ഈ കുലത്തിൻ്റെ അധീനതയിൽ ആയിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ശക്തിഭദ്രകുടുംബത്തിലെ ഒരു അന്തർജനത്തിന്റെ നിർവാണകഥയുമായി ബന്ധപ്പെട്ടാണ് പള്ളിയറ ദേവി ക്ഷേത്രത്തിന് ചിലന്തിയമ്പലം എന്ന പേരുവന്നതെന്ന് പറയപ്പെടുന്നു ചെന്നീര്‍ക്കര ബ്രാഹ്മണകുലത്തിൽ ആൺ പ്രജകള്‍ ഇല്ലാതാകുകയും ശക്തിഭദ്രര്‍ സാവിത്രി, ശക്തിഭദ്രര്‍ ശ്രീദേവി എന്ന...

Ways How Education can Help to Eradicate Social Evils

Ways How Education can Help to Eradicate Social Evils Education plays an important role in the evolution of mankind. It is an instrument for the holistic development of an individual. It forms the basis of society. It helps in the identification of the problem(s)of a society and at the same time provides a solution for it. Early childhood education is given importance because it is the most critical phase of social, emotional, cognitive and physical development which ensures the lifelong well-being of the individual. education is the key to success There are many problems that affect society. The problems that cause damage to a group of people in a society are considered social evil. The existence of social evils is due to the blind faith of people in a particular culture or cause. From ancient times Indian society has been affected by different social evils such as Child Marriage, Child labour, female infanticide, Domestic violence and Dowry. Some of them exist because of superstitiou...